സിനിമയിൽ അവസരത്തിനായി ശരീരം നൽകേണ്ട കാസ്റ്റിംഗ് കൗച്ച് കേസാവും. സ്വമേധയാ കേസെടുക്കാവുന്ന വിഷയം. സിനിമാ മേഖലയിലെ അതി പ്രശസ്തരിൽ നിന്നുപോലും വനിതകൾക്ക് ലൈംഗിക ചൂഷണം. സിനിമാ മേഖലയിലെ ബിംബങ്ങൾ ഉടയും. നടന്മാർ, നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവരടക്കം കുറ്റക്കാർ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പ്രൊഡക്ഷൻ കൺട്രോളർ സമീപിക്കുമ്പോഴും സിനിമയിൽ അവസരം തേടിയെത്തുമ്പോഴും കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നിവ വേണ്ടിവരുമെന്ന് അറിയിക്കും. ഈ രണ്ട് വാക്കുകൾ മലയാള സിനിമയിൽ സുപരിചിതമാണ്.

New Update
law

തിരുവനന്തപുരം: മലയാള സിനിമയിൽ അവസരത്തിനായി ശരീരം നൽകേണ്ട കാസ്റ്റിംഗ് കൗച്ച്, കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നിവ വ്യാപകം. സിനിമാ മേഖലയിലെ അതി പ്രശസ്തരിൽ നിന്നുപോലും വനിതകൾക്ക് ലൈംഗിക ചൂഷണം നേരിടേണ്ടിവരുന്നു. അവരുടെ പേരുകൾ കമ്മിറ്റിക്ക് മുന്നിലുണ്ട്.

Advertisment

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പ്രൊഡക്ഷൻ കൺട്രോളർ സമീപിക്കുമ്പോഴും സിനിമയിൽ അവസരം തേടിയെത്തുമ്പോഴും കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നിവ വേണ്ടിവരുമെന്ന് അറിയിക്കും. ഈ രണ്ട് വാക്കുകൾ മലയാള സിനിമയിൽ സുപരിചിതമാണ്.

സെക്സിന് ആവശ്യപ്പെടുമ്പോൾ ലഭ്യമാവണമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുക. നടന്മാർ, നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവരടക്കം എല്ലാവരുടെയും ലൈംഗിക ഇംഗിതത്തിന് നിർബന്ധപൂർവം വഴിപ്പെടേണ്ടി വരുമെന്ന് പെൺകുട്ടി മൊഴി നൽകി.


കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നിവയ്ക്ക് തയ്യാറാവുന്നവര്‍ക്കേ അംഗീകാരം, പണം, താരപദവി എന്നിവയെല്ലാം കിട്ടൂ. സിനിമയിൽ വിജയിച്ച പല നായികമാരുടെയും സ്ഥിതിയിതാണെന്ന് മൊഴിയുണ്ട്. സിനിമയിൽ വേഷം കിട്ടാനും ഉയരത്തിലേക്ക് വളരാനും ഇത്തരം കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നിവയ്ക്ക് തയ്യാറാവണം. സിനിമയിലെ ലൈംഗിക ചൂഷണത്തിന്റെ വിവരം അവിശ്വസിക്കാൻ കാരണമില്ല.


ഫേസ്ബുക്കിലടക്കം സോഷ്യഷൽ മീഡിയയിൽ പരസ്യം കണ്ട് ഓഡീഷന് സന്നദ്ധരാവുന്ന പെൺകുട്ടികൾക്ക് നിർമ്മാതാവിനെയോ സംവിധായകനെയോ കാണാനാവശ്യപ്പെട്ട് ഫോൺവിളിയെത്തും. റോളിന് അനുയോജ്യയാണെന്നും അറിയിക്കും.

നേരിട്ടെത്തുമ്പോൾ അഡ്‌ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നിവ വേണ്ടിവരുമെന്നറിയിക്കും. സിനിമയിലുള്ള മിക്കവർക്കും ആദ്യമായി അവസരം കിട്ടിയതും നിലനിൽക്കുന്നതും അവർ സെക്സിന് സമ്മതിച്ചതിനാലാണെന്ന് മിക്കവരോടും പറയും.


സിനിമയിൽ നിലവിലുള്ളവരെ മാത്രമല്ല, പുതുതായി എത്തുന്നവരെയും സെക്സിന് നിർബന്ധിക്കുന്നു. ചൂഷണത്തിനുള്ള അവസരമായി കാസ്റ്റിംഗ് കൗച്ച് മാറുന്നു. വളരെ വൈകിയായിരിക്കും അവർ കുടുക്കിലായെന്ന് മനസിലാക്കുക.


സിനിമയിലേക്ക് വരുന്ന സ്ത്രീകൾ പണമുണ്ടാക്കാൻ മാത്രമാണ് വരുന്നതെന്നും അതിനായി എന്തും അവർ അടിയറ വയ്ക്കുമെന്നും സിനിമാ രംഗത്ത് പൊതുവായ അനുമാനവും തെറ്റിദ്ധാരണയുമുണ്ട്. പൊതുസമൂഹത്തിലും ഇത്തരം തെറ്റിദ്ധാരണയുണ്ട്.

നടിമാർ പണത്തിനായി ആർക്കൊപ്പവും കിടക്കുമെന്ന് ചിലർ കരുതുന്നതായി സാക്ഷികൾ മൊഴി നൽകി. സിനിമയിലേക്ക് പുതുതായെത്തുന്നവർ ഇത്തരത്തിൽ വിശ്വസിക്കുകയും ലാംഗിക ചൂഷണത്തിന് ഇരകളായി മാറുകയും ചെയ്യുന്നു.

എത്രയറെ ദുരനുഭവമുണ്ടായാലും സ്ത്രീകൾ ഇതെല്ലാം രഹസ്യമായി സൂക്ഷിക്കുന്നു. സെക്ഷ്വല്‍ ഹരാസ്മെന്റ് അടക്കമുള്ള ദുരനുഭവം ഡബ്യുസിസി രൂപീകരണത്തിന് ശേഷം നടിമാർ പരസ്പരം പറയുന്നു. സിനിമയിൽ നേരിടുന്ന ദുരനുഭവം അറിയിക്കാൻ ഡബ്യുസിസി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിൽ നിരവധി പേർ ദുരനുഭവം തുറന്നുപറഞ്ഞു.

സിനിമയിലെ ദുരനുഭവം രക്ഷിതാക്കളോടോ കുടുംബത്തിലുള്ളവരോടോ തുറന്നു പറയാനാവുന്നതല്ല. പരസ്പര സമ്മതപ്രകാരമുള്ള സെക്സ് ഉണ്ടായിരിക്കാം, പക്ഷേ സിനിമയിൽ അവസരത്തിനു വേണ്ടി കിടക്ക പ്കിടാൻ സിനിമയിലെ വനിതകൾ തയ്യാറല്ല.


എന്നാൽ അഡ്ജസ്റ്റ്മെന്റുകൾ നടത്തുന്നവരെയും ഇതൊന്നും തെറ്റല്ലെന്ന് വിശ്വസിക്കുന്ന അമ്മമാരെയും അറിയാമെന്ന് ചിലർ മൊഴി നൽകി. ഇതൊരു ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. സിനിമയിലെ ജോലിക്കായി സെക്ഷ്വൽ താത്പര്യത്തിന് അടിയറ വയ്ക്കുന്നത് നിരാശാജനകമാണെന്ന് വിമൻ ഇൻ സിനിമ വ്യക്തമാക്കി.


സിനിമയിൽ പരസ്പരം അടുപ്പമുള്ള സീനുകൾ (ഇന്റിമേറ്റ്) അഭിനയിക്കുന്ന നടിമാർ പുറത്തും ഇതിന് തയ്യാറാവുമെന്ന് സിനിമയിലെ പുരുഷന്മാർ കരുതുന്നു. അതിനാൽ അവർ പരസ്യമായി സെക്സ് ആവശ്യപ്പെടുന്നു. കൂടുതൽ ചാൻസ് വാഗ്ദാനം ചെയ്തുള്ള ഈ ആവശ്യത്തെ സെക്സിന് താത്പര്യമില്ലാത്ത സ്ത്രീകൾക്ക് പോലും എതിർക്കാനായില്ല.

ചില നടിമാരും പുതുമുഖ നടിമാരും ഇത്തരം ഓഫറുകളിൽ വീണുപോവുകയും ലൈംഗിക ചൂഷണത്തിന് വിധയരാവുകയും ചെയ്തു. ഇത് അവരുടെ താത്പര്യത്തിന് എതിരായിരുന്നു. സെക്സിന് ആവശ്യമുന്നയിച്ചതിന് തെളിവായി വീഡിയോ ക്ലിപ്പുകൾ, ഓഡിയോ ക്ലിപ്പുകൾ, സ്ക്രീൻ ഷോട്ടുകൾ, വാട്സ്ആപ്പ് മെസജുകൾ എന്നിവ തെളിവായി കമ്മിറ്റിക്ക് മുന്നിലെത്തി.

ഈ അവസ്ഥ അവസാനിപ്പിക്കേണ്ടതാണെന്ന് നിരവധി സ്ത്രീകൾ തുറന്നുപറഞ്ഞു. ലൈംഗിക ആവശ്യം നിരസിച്ചതിനാൽ, നീണ്ട സ്വപ്നനമായിരുന്ന സിനിമാഭിനയം നഷ്ടമായെന്നും ചിലർ വെളിപ്പെടുത്തി.

പുതുമുഖ താരത്തോട് മുതൽ സെക്സിന് ആവശ്യപ്പെടുന്ന പ്രയാസകരമായ സ്ഥിതിയാണ് സിനിമയിലുള്ളത്. പരസ്യം നൽകി ഓഡീഷന് വിളിക്കുന്നതിൽ വ്യാജന്മാരുണ്ടെന്ന് ചില പുരുഷന്മാർ കമ്മിറ്റിക്ക് മൊഴി നൽകി. ഇത്തരം ചതിക്കുഴികളിലും വ്യാജ പരസ്യത്തിലും വീഴാതെ പെൺകുട്ടികൾ സൂക്ഷിക്കണം. എന്നാൽ സിനിമ മേഖല മുഴുവൻ ചീത്തയാണെന്ന് പറയുന്നത് ശരിയല്ലെന്നും അവർ മൊഴി നൽകി.

Advertisment