തിലകൻെറ മകളോട് മോശമായി പെരുമാറിയതാര്, സമ്പൂർണ നടനോ ? സോണിയാ തിലകൻെറ ആരോപണം സിനിമാരംഗത്തും പുറത്തും വൻ ചർച്ചയാകുന്നു. സോണിയയുടെ വാക്കുകളില്‍ തന്നെ അത് സമ്പൂർണ നടനെന്ന് അടിവരയിടുന്ന വെളിപ്പെടുത്തലുകള്‍. ചെറുപ്പം മുതല്‍ അറിയാവുന്ന തിലകന്‍റെ മകള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ എന്ന ചോദ്യവും പ്രസക്തം. ആ പ്രമുഖന്‍ കുടുങ്ങുമോ ?

ലോകമെങ്ങുമുളള സിനിമാ പ്രേക്ഷകർ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചില പ്രധാന നടന്മാരും സംവിധായകരും സാങ്കേതിക വിദഗ്ധരുമാണ് സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗിക താൽപര്യത്തോട് സമീപിക്കുകയും ചെയ്തത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

New Update
cinema shooting-3

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോർട്ടിലെ പരാമർശങ്ങൾ ശരിവെച്ച് കൊണ്ടു പുറത്തുവരുന്ന പ്രതികരണങ്ങളിലൂടെ വെളിപ്പെടുന്നത് മലയാള സിനിമയിൽ നിലനിൽക്കുന്ന വൻചൂഷണത്തിൻെറയും അതിക്രമങ്ങളുടെയും കഥകൾ.

Advertisment

ലോകമെങ്ങുമുളള സിനിമാ പ്രേക്ഷകർ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചില പ്രധാന നടന്മാരും സംവിധായകരും സാങ്കേതിക വിദഗ്ധരുമാണ് സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗിക താൽപര്യത്തോട് സമീപിക്കുകയും ചെയ്തത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്.


പ്രമുഖ നടനായ തിലകൻെറ മകൾ സോണിയ തിലകന് നേരിട്ട മോശം അനുഭവത്തിന് പിന്നിലും പ്രധാന നടനാണെന്നാണ് സിനിമാ ലോകത്ത് പ്രചരിക്കുന്നത്. സമ്പൂർണ നടൻ എന്നറിയപ്പെടുന്ന താരമൂല്യമുളള നടനിൽ നിന്നാണ് തിലകൻെറ മകളോട് അവർക്കിഷ്ടപ്പെടാത്ത രീതിയിൽ പെരുമാറിയത്. മോളെ എന്ന് വിളിച്ച് റൂമിലേക്ക് വിളിച്ചുവെന്നാണ് തിലകൻെറ മകൾ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.


മോളോടാണീ ക്രൂരത ?

മുന്നിൽ വരുന്നവരെ മോളെ, മോനെ എന്ന് അഭിസംബോധന ചെയ്യുന്ന ഈ നടനെപ്പറ്റി ഹേമാ കമ്മിറ്റി റിപോർട്ടിലെ മൊഴിയിൽ പേരെടുത്ത് പരാമാർ‍ശമുണ്ടെന്നാണ് സൂചന. ഇതേപ്പറ്റി നടന് നേരത്തെതന്നെ അറിവുണ്ടെന്നും അദ്ദേഹത്തോട് അടുപ്പമുളള ആളുകൾ വ്യക്തമാക്കി.

"സംഘടനയിൽ നടന്ന പുഴുക്കുത്തുകളെ പുറത്തു പറഞ്ഞ ആളായിരുന്നു തന്റെ അച്ഛൻ. അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടി ഉണ്ടായത്. റിപ്പോർട്ടിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്ത് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കാണിക്കുന്നില്ല. എന്തിനാണ് ഇങ്ങനെ ഒരു ഇരട്ടത്താപ്പ് നയം".


"തനിക്കെതിരെ പോലും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരാൾ തന്നെ റൂമിലേക്ക് വിളിച്ചു. അച്ഛന്റെ മരണശേഷമാണ് ഇത് ഉണ്ടായത്. ഒരു നടൻ ആയിരുന്നു അത്. അച്ഛനെ പുറത്താക്കിയതിനെക്കുറിച്ച് സംസാരിക്കണം എന്ന പറഞ്ഞാണ് കാണാൻ വിളിച്ചത്. അപ്പോൾ ഒരു പുതുമുഖത്തിന്റെ കാര്യം ആലോചിക്കാവുന്നതേ ഉള്ളു'' മോശമായി പെരുമാറിയതാരാണെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട് സോണിയാ തിലകൻ പറഞ്ഞു.


അച്ഛന്‍റെ കാര്യം പറയാന്‍ വിളിച്ചിട്ട് ..

താര സംഘടനയുടെ ഭാരവാഹിയായിരിക്കുമ്പോഴാണ് തിലകൻെറ മകൾക്കെതിരെ മോശം പെരുമാറ്റം ഉണ്ടായത്. തിലകനെ പുറത്താക്കിയതിനെ കുറിച്ച് സംസാരിക്കണം എന്ന് അറിയിച്ചപ്പോഴാണ് കാണാൻ തയാറായത്. അപ്പോഴാണ് മോളെ എന്ന് വിളിച്ചുകൊണ്ട് റൂമിലേക്ക് വിളിച്ചത്. ഈ നടൻ പൊതു സദസിൽ മറ്റ് താരങ്ങളോടൊപ്പം ഇരിക്കുമ്പോഴും അശ്ലീല അംഗവിക്ഷേപങ്ങൾ നടത്തുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.


ഹേമാ  കമ്മിറ്റി മുൻപാകെ മൊഴിയും തെളിവുകളും നൽകാനെത്തിയ സിനിമാരംഗത്തെ മറ്റ് ചിലരും ഈ നടനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. താരാധിപത്യത്തിൽ അമർന്ന മലയാള സിനിമയുടെ തലപ്പത്തുളള ഈ നടൻ ഉൾപ്പെടുന്ന ലോബിയെ ചോദ്യം ചെയ്യാനോ നിയമപരമായി നീങ്ങാനോ ആർക്കും ധൈര്യമില്ല. പരാതി ഉന്നയിക്കുന്നവരും ചോദ്യം ചെയ്യുന്നവരും അപ്രഖ്യാപിത വിലക്ക് നേരിടും എന്ന് മാത്രമല്ല, സിനിമയിൽ നിന്ന് പുറത്താകും.


വൻകിട നിർമ്മാണ കമ്പനിയെ പിന്നിൽ നിന്ന് നയിക്കുന്നതും ഈ നടനാണ്. മലയാള സിനിമയിലെ പവർ ലോബിയെന്ന ആരോപണം നീളുന്നതും ഈ നടനും സിൽബന്ധികൾക്കും എതിരെയാണ്. നിർമ്മാണം, തിയേറ്റർ, വിതരണം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും ആഴത്തിൽ വേരൂന്നിയ ഈ ലോബിയിൽ നിന്ന് അതിക്രമം ഉണ്ടായാൽ പോലും നിശബ്ദം ക്ഷമിക്കേണ്ട ഗതികേടിലാണ് സ്ത്രീകളായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും.

Advertisment