വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിലകൻ ചൂണ്ടിക്കാട്ടിയ സിനിമയിലെ തിരുവനന്തപുരം ലോബി എന്ന സംഘവും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 15 അംഗ പവർ ഗ്രൂപ്പും ഒന്നുതന്നെയോ  ? അന്ന് തിലകനോടും പിന്നെ മകളോടും മര്യാദകേട് കാണിച്ചതും ഇതേ ലോബിയുടെ തലവന്‍ ? എപ്പോഴും കൂളിംഗ് ഗ്ലാസ് മാറുന്ന നടനെയും ജനപ്രിയ നായകനെയും തുറന്നുകാട്ടിയ തിലകൻ പറഞ്ഞതും ഹേമ കമ്മീഷന്‍റെ കണ്ടെത്തിയതും ഒന്ന് !!

തിലകനെ സിനിമയിൽ നിന്ന് വിലക്കാനും അവസരം തടയാനും മുന്നിൽ നിന്ന ആളാണിത്. സോണിയാ തിലകനെ കുട്ടിക്കാലം മുതൽ പരിചയമുള്ള നടൻ, മോശമായി പെരുമാറിയെന്നാണ് അവരുടെ തുറന്നുപറച്ചിൽ. എനിക്ക് ഈ അവസ്ഥയെങ്കിൽ, സിനിമയിലുള്ള ചെറിയ കുട്ടികളുടെ അവസ്ഥയെന്തായിരിക്കും ? ' - സോണിയ ചോദിക്കുന്നു.

New Update
justice hema thilakan

തിരുവനന്തപുരം: മലയാളത്തിലെ മഹാനടൻ തിലകന്റെ മകളെ മോളേ എന്നു വിളിച്ച് മോശമായി പെരുമാറുകയും മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തത് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ 15 അംഗ പവർ ഗ്രൂപ്പിലെ അംഗമായ നടനാണെന്ന ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിലകന്‍ പറഞ്ഞ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. 

Advertisment

തിലകനെ സിനിമയിൽ നിന്ന് വിലക്കാനും അവസരം തടയാനും മുന്നിൽ നിന്ന ആളാണിത്. സോണിയാ തിലകനെ കുട്ടിക്കാലം മുതൽ പരിചയമുള്ള നടൻ, മോശമായി പെരുമാറിയെന്നാണ് അവരുടെ തുറന്നുപറച്ചിൽ. എനിക്ക് ഈ അവസ്ഥയെങ്കിൽ, സിനിമയിലുള്ള ചെറിയ കുട്ടികളുടെ അവസ്ഥയെന്തായിരിക്കും ? ' - സോണിയ ചോദിക്കുന്നു.

തിലകനോട് അന്ന്, മകളോട് ഇന്ന് !

മോശം ഉദ്ദേശത്തോടെ ഫോൺ വിളിച്ചും മെസേജ് അയച്ചും സംസാരിച്ചതായി സോണിയ വെളിപ്പെടുത്തിയ പവർ ഗ്രൂപ്പിലെ പ്രമുഖ നടൻ, ജാതി വിവേചനം കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുത്താൻ മുന്നിൽ നിന്നെന്ന് തിലകൻ നേരത്ത വെളിപ്പെടുത്തിയ ആളാണെന്നാണ് സൂചന.  

soniya thilakan

മലയാള സിനിമാ മേഖലയിൽ നില നില്‌ക്കുന്ന കടുത്ത ജാതി വിവേചനം മൂലം തനിക്ക്‌ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ തിലകൻ വെളിപ്പെടുത്തിയിരുന്നു. തിലകനുമായി ചേർന്ന് നിരവധി സൂപ്പർ ഡ്യൂപ്പർ സിനിമകളൊരുക്കിയ ഈ സമ്പൂര്‍ണ നായക നടനെ പേരെടുത്ത് പറഞ്ഞ് തിലകൻ എപ്പോഴും വിമർശിക്കുമായിരുന്നു. 


എപ്പോഴും കൂളിംഗ് ഗ്ലാസ് മാറുന്ന നടനെക്കുറിച്ചും തിലകൻ എപ്പോഴും പറയുമായിരുന്നു. അത് മറ്റൊരു സൂപ്പര്‍ താരത്തെ ഉദ്ദേശിച്ചായിരുന്നു. ജാതി വിവേചനം വെളിപ്പെടുത്തിയതോടെ, തിലകനെ ഒഴിവാക്കി മറ്റൊരു നടനെ ക്യാരക്ടർ റോളുകളിൽ പ്രതിഷ്‍ഠിച്ചെന്നും തിലകൻ വെളിപ്പെടുത്തിയിരുന്നു.


തിലകന്‍ പറഞ്ഞതും ഹേമ പറഞ്ഞതും ഒരേ ലോബി 

ഒരർത്ഥത്തിൽ 2008ൽ തിലകൻ പറഞ്ഞ തിരുവനന്തപുരം ലോബി എന്ന സംഘമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പ് എന്ന പേരിൽ ഇടംപിടിച്ചത്. ഇതിൽ ഭൂരിഭാഗവും തിരുവനന്തപുരം സ്വദേശികളോ ഇവിടെ വേരുകളുള്ളവരോ ആണ്. മലയാള സിനിമയിലെ താരാധിപത്യത്തിന് എതിരെ വലിയ കലാപം ഉയർത്തിയിരുന്നു നടൻ തിലകൻ. 

സൂപ്പർസ്റ്റാറുകളെ പേരെടുത്ത് പറഞ്ഞ് തിലകൻ കടന്നാക്രമിച്ചു. തിരുവനന്തപുരം ലോബിയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നാണ് തിലകൻ ആരോപിച്ചത്. താരസംഘടനയായ അമ്മയുമായും തിലകൻ നിരന്തരം കലഹത്തിലായിരുന്നു. അതിന്റെ പേരിൽ മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ ഏറെക്കാലം സിനിമയിൽ നിന്ന് വിലക്കി മാറ്റി നിർത്തുകയുമുണ്ടായി.  

അഴകിയ രാവണന്മാരായ സൂപ്പര്‍താരങ്ങള്‍ 

തലയിൽ ആൾത്താമസം ഇല്ലാത്ത അഴകിയ രാവണന്മാർ എന്നാണ് തിലകൻ സൂപ്പർതാരങ്ങളെ പുച്ഛിച്ചത്. മലയാള സിനിമയുടെ കോടാലിയാണ് അമ്മ സംഘടനയെന്നും തിലകൻ കുറ്റപ്പെടുത്തുകയുണ്ടായി.


തിലകൻ മരിച്ചപ്പോൾ പോലും അമ്മ സംഘടനയുടെ വാശി മാറിയിരുന്നില്ല. കുഞ്ചാക്കോ ബോബനാണ് അമ്മയ്ക്കു വേണ്ടി റീത്തു വച്ചത്. വേറെ ഒരു നടൻ പോലും അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയില്ല. എല്ലാവർക്കും വിലക്ക് ആയിരുന്നു.


2010 ലാണ് തിലകനെ അമ്മയിൽ നിന്ന് പുറത്താക്കുന്നത്. അമ്മയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നുള്ള വിമർശനവും സൂപ്പർസ്റ്റാറുകളുടെ മേൽക്കോയ്മ ചോദ്യം ചെയ്തതുമാണ് തിലകന് പുറത്തേക്കുള്ള വഴി തുറന്നത്. തിലകനോട് അമ്മ കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് 2009 മുതൽ സംഘടനയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഷമ്മി. 

ഷമ്മിയോടും അനീതി !

നടൻ മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷമ്മി തിലകൻ അമ്മയിലേക്ക് തിരികെ എത്തുന്നത്. മോഹൻലാലിൽ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. പിന്നീട് അമ്മ യോഗം മൊബൈലിൽ പകർത്തിയെന്ന കുറ്റം ചുമത്തി ഷമ്മിയെയും അമ്മ പുറത്താക്കിയിരുന്നു.

shammi thilakan-1


ഒരു പ്രമുഖ നടൻ തന്നെ ബന്ധപ്പെടുകയും അമ്മയിൽ നിന്ന് പുറത്താക്കിയതടക്കം തൻ്റെ പരേതനായ പിതാവിനോട് ചെയ്ത അനീതിക്ക് ക്ഷമാപണം നടത്താനെന്ന വ്യാജേന തന്നെ തൻ്റെ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. “ഞാൻ സിനിമാ വ്യവസായത്തിൻ്റെ ഭാഗമല്ല. എന്നിട്ടും ഒരു പ്രമുഖ നടൻ എന്നോട് മോശമായി പെരുമാറി. എൻ്റെ പിതാവിൻ്റെ മരണശേഷം, എൻ്റെ പിതാവ് നേരിട്ട മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് പറഞ്ഞ് നടൻ എന്നെ മുറിയിലേക്ക് ക്ഷണിച്ചു,” സോണിയ പറഞ്ഞു.


അദ്ദേഹത്തിൻ്റെ അനുചിതമായ ഉദ്ദേശ്യങ്ങൾ എനിക്കു മനസ്സിലായി. ജനപ്രിയ അഭിനേതാക്കളും ജൂനിയർ ആർട്ടിസ്റ്റുകളും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ- സോണിയ പറഞ്ഞു.

ദിലീപ് വിഷമാണ് - തിലകന്‍റെ ദീര്‍ഘദൃഷ്ടി !

ദിലീപിനെതിരെയും തിലകൻ ആഞ്ഞടിച്ചിരുന്നു. സത്യത്തിന് നേരെ കണ്ണടയ്ക്കാൻ എനിക്ക് പ്രയാസമാണ് ഞാൻ പ്രതികരിക്കും. അഭിനയം പോലെ തന്നെ സ്വതസിദ്ധമായി കിട്ടിയതാണ് ഇതും. ദിലീപ് ഒരു വിഷമാണെന്ന് ഞാൻ പറഞ്ഞതാണ്. അത് എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത് - തിലകൻ മനോരമന്യൂസിന്റെ നേരെചൊവ്വേയിൽ പറഞ്ഞത് ഇത്തരത്തിലാണ്.

kerala

സൂര്യഗോളത്തെ ഒരിക്കലും മേഘം മറയ്ക്കില്ല. നമ്മുടെ കണ്ണുകളെയാണ് മറയ്ക്കുന്നത്. അമ്മയിലെ മാഫിയ ബന്ധങ്ങളെക്കുറിച്ചും പകപോക്കലിനെക്കുറിച്ചും തിലകൻ തുറന്നടിച്ചതാണ് മറ്റൊരു രീതിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലുമുള്ളത്. 

ദിലീപിന്‍റെ അഭിനയം മിമിക്രി 


തന്നെ വിലക്കാൻ കൂട്ടുനിൽക്കുന്നത് മലയാളത്തിലെ ഇപ്പോഴത്തെ സൂപ്പർതാരവും താരങ്ങൾക്ക് ചുറ്റുമുള്ള ഉപഗ്രഹങ്ങളുമാണെന്ന് ആവർത്തിച്ചിരുന്നു. ദിലീപിന്റെ അഭിനയം മിമിക്രിപോലെയാണ്, മോഹൻലാലിനെപ്പോലെയൊന്നും ദിലീപിന് അഭിനയിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് പലവട്ടം തിലകൻ പരസ്യവിമർശനം നടത്തി. 


"മലയാളസിനിമയിൽ പാരവെപ്പും പാരദൂഷണവും മാത്രമാണ് ഇപ്പോൾ ഉള്ളത്"- എന്നാണ് തിലകൻ 2011ൽ മനോരമന്യൂസിന്റെ നേരെചൊവ്വേയിൽ പറഞ്ഞിരുന്നത്. എനിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. വൃത്തികേട് കാണിച്ചാൽ തുറന്നുപറയും - എന്ന നിലപാടിൽ തന്നെയാണ് തിലകന്‍ മരണംവരെയും ഉറച്ചുനിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നിരിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്ന് തിലകന്‍ പറഞ്ഞത് ശരിവയ്ക്കുന്നതായി മാറിയെന്നത് യാദൃശ്ചികവും.

Advertisment