നടന്‍ മുകേഷ് എംഎല്‍എയെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും. രാജി വൈകില്ലെന്ന് സൂചന

മുകേഷിനോട് പദവി രാജിവയ്ക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉടന്‍ ആവശ്യപ്പെട്ടേക്കും.

New Update
mukesh hema committee

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ രൂപീകരിച്ച ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കിയേക്കും. മുകേഷിനോട് പദവി രാജിവയ്ക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉടന്‍ ആവശ്യപ്പെട്ടേക്കും.


Advertisment

മുകേഷിനെതിരെ അതീവ ഗുരുതര ആരോപണങ്ങളാണ് സഹപ്രവര്‍ത്തകയായ നടി ഉന്നയിച്ചിരിക്കുന്നത്. അതിനൊപ്പം സ്ത്രീത്വത്തെ അപമാനിക്കുന്ന ഗുരുതരമായ പരാമര്‍ശങ്ങളും അടങ്ങിയിട്ടുണ്ട്.


അതിനാല്‍ തന്നെ മുകേഷിനെ സമിതിയില്‍ തുടരാന്‍ അനുവദിക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, മുകേഷിനെതിരെയുള്ള പ്രതിപക്ഷ സമരം ഒതുക്കാനും ഇതാണ് നല്ലതെന്ന് സര്‍ക്കാര്‍ കരുതുന്നു.

Advertisment