/sathyam/media/media_files/m9mWBWz7vmr9lpPpfI3u.jpg)
തിരുവനന്തപുരം: ആരോപണങ്ങള്‍ ഉയരുകയും പ്രതിരോധത്തിലാകുകയും ചെയ്തിട്ടും ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കാന്‍ വൈകുന്നത് തന്ത്രപരമായ നീക്കം. മുകേഷിനെതിരായ പരാതി കേസായാല്‍ മാത്രം സമിതി അംഗത്വം ഒഴിവാക്കിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.
അരോപണങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തിലാകുന്ന സമയത്ത് സമിതിയില്‍ നിന്ന് രാജി വയ്ക്കുന്നതിലൂടെ എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി എന്ന ആവശ്യത്തില്‍ നിന്നും രക്ഷപെടാമെന്നും മുകേഷ് കരുതുന്നു.
മുകേഷിനെതിരായ ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ മുകേഷിനെ അറിയുന്നവര്‍ക്കും മലയാള സിനിമയില്‍ എന്തെങ്കിലും അറിവുള്ളവര്‍ക്കും അറിയാം. അതിനാല്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനുള്ള സാധ്യത സിപിഎമ്മും സംശയിക്കുന്നുണ്ട്.
എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി ഒഴിവാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നേരത്തെ പ്രതിപക്ഷ എംഎല്‍എയായിരുന്ന എം വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെ കേസുണ്ടായപ്പോള്‍ ഇവര്‍ രാജിവച്ചിരുന്നില്ല.
ആ കാരണം പറഞ്ഞ് മുകേഷിനെതിരായ രാജി ആവശ്യത്തെ പാര്‍ട്ടിക്ക് പ്രതിരോധിക്കാനാകും. എന്നാല്‍ അവര്‍ക്കെതിരെ ഉണ്ടായിരുന്നതിനേക്കാള്‍ ഗുരുതരമെന്ന് മുകേഷിനെതിരായ ആരോപണങ്ങള്‍.
ഒന്നിലധികം സ്ത്രീകളാണ് രംഗത്തുവന്നിരിക്കുന്നതും. എന്തായാലും വരും ദിവസങ്ങള്‍ മുകേഷിനെ സംബന്ധിച്ച് നിര്‍ണായകമാകും.