/sathyam/media/media_files/AJB5j9tFqjaZYwucDcD4.jpg)
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും ഇതിന്മേലുള്ള സര്‍ക്കാര്‍ നടപടികളിലും ബിജെപി സംസ്ഥാന കമ്മിറ്റിയും സംസ്ഥാനത്തുനിന്നുള്ള പാര്‍ട്ടി മന്ത്രിയായ സുരേഷ് ഗോപിയും രണ്ട് തട്ടില്‍.
റിപ്പോര്‍ട്ടിന്മേല്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്ന തരത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കുന്ന നിലപാട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് നേരേ വിപരീതമാണ്.
സുരേഷ് ഗോപിയുടെ നിലപാട് വ്യക്തിപരം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. അതിനിടെ തൃശൂരില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി മോശമായി പ്രതികരിച്ചതും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും പതിവുപോലെ ബെജെപിയെകൂടി പ്രതിരോധത്തിലാക്കി.
താരങ്ങള്‍ക്കെതിരായ ആരോപണങ്ങളും വിവാദങ്ങളും തുടരുമെന്നുറപ്പായതോടെ സുരേഷ് ഗോപിക്കും ബിജെപിക്കുമിടയിലുള്ള ഈ വിരുദ്ധ നിലപാട് തുടരുകയും ചെയ്യും. എന്നാല്‍ സിനിമാ രംഗത്തുനിന്നുള്ള ആള്‍ എന്ന നിലയില്‍ സുരേഷ് ഗോപിയുടെ 'അമ്മ' അനുകൂല നിലപാടിനെ ബിജെപി ന്യായീകരിക്കുകയും ചെയ്യും. ആ ഒരാനുകൂല്യം സുരേഷ് ഗോപിക്ക് തുടര്‍ന്നും ലഭിച്ചേക്കാം.