തിരുവനന്തപുരം: മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങൾക്ക് സൗജന്യമായി മൊബൈൽ ഫോണും സിം കാർഡും നൽകി മൊബൈൽ ഫോൺ വ്യാപാരി സമിതി. രേഖകൾ നഷ്ടപ്പെട്ടവർക്ക് ഒരുമാസത്തെ സൗജന്യ വിളികളുള്ള സിം കാർഡ് നൽകി. റവന്യു മന്ത്രി കെ.രാജൻ മൊബൈലും സിംകാർഡുകളും ഏറ്റുവാങ്ങി.
ക്യാമ്പിൽ മൊബൈലും സിം കാർഡും നഷ്ടപ്പെട്ടവരുടെ കണക്ക് തയ്യാറാക്കിയിരുന്നു. വിവിധ ക്യാമ്പുകളിലും ആശുപത്രികളിലുമുള്ളവർക്കായി അഞ്ഞൂറോളം മൊബൈൽ ഫോണുകളാണ് കൈമാറിയത്.
സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി അംഗങ്ങള്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് സഹായം എത്തി
ച്ചത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജ്മോഹൻ, ട്രഷറർ പ്രജീഷ്, ജില്ലാ സെക്രട്ടറി പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകൾ കൈമാറിയത്.