രജിസ്ട്രേഷൻ വകുപ്പിൻ്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കും - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

author-image
ഇ.എം റഷീദ്
New Update
department of registration

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൻ്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലും സുഗമമായും ജനങ്ങൾക്ക് ലഭ്യമാക്കാൻ വകുപ്പിലെ ഉദ്യോഗസ്ഥർ സന്നദ്ധമാകണമെന്നും അങ്ങിനെ വകുപ്പിനെ കൂടുതൽ ജന സൗഹൃദമാക്കണമെന്നും രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 

Advertisment

രജിസ്ട്രേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വകുപ്പുതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ് ഐ .എ എസ്, വകുപ്പ് ജോ. സെക്രട്ടറി പ്രമോദ്, ജോയിൻ്റ് ഐ.ജി. സാജൻ കുമാർ, വകുപ്പിലെ ഡി.ഐ.ജിമാർ ജില്ലാ റജിസ്ട്രാർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അവലോകന യോഗത്തിൽ എം. സി. രാജിലൻ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.

Advertisment