Advertisment

കിംസ് ആശുപത്രി നാഗർകോവിലിൽ പ്രവർത്തനമാരംഭിച്ചു

New Update
kims health nagarkoil

നാഗർകോവിൽ: ആരോഗ്യപരിചരണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കിംസ് ഹെൽത്ത് തമിഴ്നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാഗർകോവിലിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ആശുപത്രി തുറന്നു. 

Advertisment

തമിഴ്നാട് വ്യവസായ വകുപ്പ് മന്ത്രി ടി ആർ ബി രാജ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ്, കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള, ക്വാളിറ്റി കെയർ ഗ്രൂപ്പ് എംഡി വരുൺ ഖന്ന എന്നിവർ പങ്കെടുത്തു. 

രോഗീ പരിചരണത്തിനും കിടത്തി ചികിത്സയ്ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിൽ ഒരേസമയം 210പേരെ കിടത്തി ചികിൽസിക്കാം. 

കൂടാതെ നൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ആധുനിക കാത്ത് ലാബ്, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സൗകര്യം, ക്യാൻസർ ചികിത്സ സൗകര്യം, ഓർത്തോപീഡിക്സ്, ട്രോമാ കെയർ, കാർഡിയാക് വിഭാഗം എന്നിവയും ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നു. 

ഗുണമേന്മയുള്ള ആരോഗ്യ പരിചരണം പൊതുജനങ്ങൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കിംസ് ആശുപത്രി നാഗർകോവിലിൽ ആരംഭിക്കുന്നതെന്ന് കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. 

"ലോകോത്തര നിലവാരമുള്ള ആരോഗ്യ പരിചരണമാണ് കിംസ് ആശുപത്രിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നത്. ക്വാളിറ്റി കെയറിൻ്റെ പിന്തുണയോടെ, ലോകോത്തര ക്ലിനിക്കൽ പ്രോട്ടോക്കോളുകളും നൈതിക മാനദണ്ഡങ്ങളും ഉപയോഗിച്ച് വ്യക്തിഗത പരിചരണം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം."- അദ്ദേഹം പറഞ്ഞു.

 

Advertisment