Advertisment

പോലീസിന്റെ വിളിപ്പാടകലെ കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും സിദ്ധിഖിനെ പിടികൂടാൻ മുട്ടിടിച്ചു. സുപ്രീംകോടതിയിൽ നിന്ന് മുൻകൂർജാമ്യം നേടാൻ പോലീസ് ഒത്തുകളിച്ചു. ദിലീപിനെ പിടികൂടി ജയിലിലടയ്ക്കാനുള്ള ജാഗ്രത സിദ്ധിഖിന്റെ കാര്യത്തിലുണ്ടായില്ല. വീണ്ടും പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ലുക്ക്ഔട്ട് നോട്ടീസിറക്കിയ പ്രതിയോട് പോലീസിന്റെ മൃദുസമീപനം വിമ‌ർശിക്കപ്പെടുമ്പോൾ

ആവശ്യത്തിലധികം തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അവകാശപ്പെട്ട കേസിലാണ് ഈ വൻ വീഴ്ച. ആദ്യദിവസം തന്നെ കൊച്ചിയിലെ ഹോട്ടലിൽ സിദ്ധിഖിനെ കണ്ടെത്തിയെന്നും മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയെന്നുമൊക്കെ പോലീസ് പറഞ്ഞിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
siddiq-1
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പോലീസിന്റെ വിളിപ്പാടകലെ കൊച്ചിയിൽ 48മണിക്കൂർ ഉണ്ടായിരുന്നിട്ടും പിടികൂടാതെ സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി ബലാത്സംഗക്കേസിൽ അറസ്റ്റൊഴിവാക്കാൻ നടൻ സിദ്ധിഖിന് പോലീസ് ഒത്താശ ചെയ്യുകയായിരുന്നു. 

Advertisment

ആവശ്യത്തിലധികം തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അവകാശപ്പെട്ട കേസിലാണ് ഈ വൻ വീഴ്ച. ആദ്യദിവസം തന്നെ കൊച്ചിയിലെ ഹോട്ടലിൽ സിദ്ധിഖിനെ കണ്ടെത്തിയെന്നും മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയെന്നുമൊക്കെ പോലീസ് പറഞ്ഞിരുന്നു. 


ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ഉടനുണ്ടാവുമെന്നു വരെ മാദ്ധ്യമങ്ങൾക്ക് പോലീസ് വിവരം നൽകിയിരുന്നു. 48 മണിക്കൂർ സിദ്ധിഖ് അവിടെയുണ്ടായിരുന്നു. പിന്നീട് അവിടെ നിന്ന് കടന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സിദ്ധിഖിനെ പിടികൂടാനായില്ല. 


ഇതിനിടെ, സിദ്ധിഖിന്റെ മൊബൈൽ ഓൺ ആവുകയും നിരന്തരം ആരോടോ സംസാരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ടവർ ലൊക്കേഷൻ മനസിലാക്കാൻ പോലീസിന് കഴിഞ്ഞില്ല. രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസിറക്കിയ പ്രതിയോടായിരുന്നു പോലീസിന്റെ ഈ മൃദുസമീപനം. 

siddique

സമ്പന്നന്മാർക്കും സ്വാധീനമുള്ളവർക്കും ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയുമെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. സിദ്ദിഖിനെതിരേ ജീവപര്യന്തം തടവ് കിട്ടാവുന്ന ബലാത്സംഗം (ഐപിസി 376), 2 വർഷം തടവുശിക്ഷയുള്ള ഭീഷണിപ്പെടുത്തൽ (506) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പോലീസിന്റെ ഈ ഇരട്ടത്താപ്പിനെ സി.പി.ഐ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ബലാൽസംഗമടക്കം കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു സംശയമുണ്ടെന്നാണു സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിമർശിച്ചത്. 


‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണു പോലീസ് നടപടിയെ കുറ്റപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സ്വീകരിച്ചപോലുള്ള ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.  


നായനാരുടെ മകന്‍ മുതല്‍ ബിനോയ്‌ കോടിയേരി വരെ ! വഴി പിഴച്ചതാരൊക്കെ പിഴപ്പിച്ചതാരൊക്കെ ? സുഖങ്ങളും ദുഖങ്ങളും പെയ്തിറങ്ങുന്ന ഗള്‍ഫ് നഗരങ്ങളുടെ മറവില്‍ സഖാവ് പുത്രന്മാര്‍ക്ക് സംഭവിച്ചതെന്ത് ? പിണറായിയുടെയും പി ജയരാജന്റെയും മക്കള്‍ജീവിതങ്ങളും .. ദുബായില്‍ നിന്നുള്ള നേര്‍ക്കാഴ്ച ഇങ്ങനെ ... / ദാസനും വിജയനും

സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ധിഖിനെതിരേ കേസ്. 

സുപ്രീം കോടതിയെ സമീപിക്കാൻ അവസരം വേണമെന്ന സിദ്ദിഖിന്റെ അഭ്യർഥന പോലീസ് സമ്മതിച്ചു കൊടുത്തതിലും ആക്ഷേപമുയരുന്നുണ്ട്.  മുൻകൂർ ജാമ്യഹർജിയിൽ സുപ്രീം കോടതി വിധി പ്രതികൂലമായാൽ മാത്രം അറസ്റ്റ് മതിയെന്ന് പോലീസിന് ഉന്നതതല നിർദേശം കിട്ടിയിരുന്നു.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ധിഖിനെതിരേ പരാതിക്കാരി രംഗത്തെത്തിയത്. റിപ്പോർട്ട് പുറത്തുവിടാതെ അഞ്ചു വർഷത്തോളം പൂഴ്‍ത്തിയത് മലയാള സിനിമയിലെ വമ്പന്മാർക്കടക്കം ഒത്തുതീർപ്പുകളുണ്ടാക്കാൻ അവസരം നൽകാനാണെന്ന് അന്നേ ആരോപണമുയർന്നതാണ്. 

m mukesh ranjith siddiq idavela babu


എന്നിട്ടും സിദ്ധിഖ്, മുകേഷ്, ഇടവേള ബാബു, സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെ അടക്കം ലൈംഗികാരോപണ കേസുകളുണ്ടായി. സൂപ്പർതാരത്തിനെതിരെ അടക്കം യുവനടി ആരോപണമുന്നയിച്ചെങ്കിലും പിന്നീട് പരാതിപ്പെടാനില്ലെന്ന് നിലപാട് മാറ്റി. 


ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസ് പരിശോധിച്ചെങ്കിലും വമ്പന്മാർക്കെതിരെ അടക്കം സ്വമേധയാ കേസെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

താൻ നിരപരാധിയാണെന്നാണ് സുപ്രീംകോടതിയിലെ ഹർജിയിൽ സിദ്ദിഖ് പറയുന്നത്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. 

നടനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്‌ട്യാ തന്നെ കുറ്റം ചെയ്‌തുവെന്ന സൂചനയാണുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതടക്കമുള്ള നീരീക്ഷണങ്ങളെയാണ് സിദ്ദിഖ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. 

താൻ നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹർജിയിൽ പറയുന്നു. തെളിവു ശേഖരണത്തിന് അറസ്റ്റോ, കസ്റ്റഡിയിൽ ചോദ്യംചെയ്യലോ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിലെ അമ്മ, ഡബ്ല്യു.സി.സി സംഘടനകൾ തമ്മിലുള്ള തർക്കത്തിന്റെ ഫലമാണ് പീഡനക്കേസ്. 


ഡബ്ല്യു.സി.സിയുടെ ഉറച്ച അംഗമാണ് അതിജീവിതയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും സിദ്ദിഖ് ചൂണ്ടിക്കാട്ടി. 2019 മുതൽ പരാതിക്കാരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടക്കം ആരോപണമുന്നയിക്കുന്നു. പരസ്‌പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സിദ്ദിഖ് വ്യക്തമാക്കി. 


താൻ ഏതെങ്കിലും തരത്തിലുള്ള ഭീഷണി മുഴക്കിയതായി തെളിവില്ല. ലൈംഗികശേഷി പരിശോധന വേണമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കാനാകില്ല. 

65 വയസുള്ള മുതിർന്ന പൗരനാണ്. അന്വേഷണവുമായി സഹകരിക്കാം. സാക്ഷികളെ സ്വാധീനിക്കില്ല. തെളിവുകൾ നശിപ്പിക്കുമെന്നും ആശങ്ക വേണ്ട. ഏതു ജാമ്യവ്യവസ്ഥയും സ്വീകാര്യമാണെന്നും സിദ്ദിഖിന്റെ ഹർജിയിൽ പറയുന്നു. ഇതിലാണ് രണ്ടാഴ്ചത്തേക്ക് സിദ്ധിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടത്.

Advertisment