കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തത് ജനാധിപത്യ വിജയമെന്ന് ഭരണസമിതി. താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച നടപടി അസാധുവായി. പൊളിഞ്ഞത് സിപിഎം നടത്തിയ നാടകമെന്ന് ഭരണസമിതി അംഗങ്ങള്‍

കോണ്‍ഗ്രസിലെ സി.കെ. ഷാജിമോഹന്‍ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണു ജസ്റ്റിസ് എന്‍. നഗരേഷ് ഒരു മാസത്തേക്കു സ്‌റ്റേ ചെയ്തത്. പ്രസിഡന്റും ഡയറക്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല സ്‌റ്റേ ഉത്തരവ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kscardb-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട തീരുമാനത്തിനെതിരെയുള്ള ഹൈക്കോടതിയുടെ സ്‌റ്റേ ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. 


Advertisment

ഭരണപ്രതിസന്ധിയുണ്ടെന്നു കാട്ടി ഭരണസമിതി പരിച്ചുവിട്ടു താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച സി.പി.എമ്മിനു നേരിട്ടതു കനത്ത തിരിച്ചടി. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിയാണു ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 


കോണ്‍ഗ്രസിലെ സി.കെ. ഷാജിമോഹന്‍ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണു ജസ്റ്റിസ് എന്‍. നഗരേഷ് ഒരു മാസത്തേക്കു സ്‌റ്റേ ചെയ്തത്. പ്രസിഡന്റും ഡയറക്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല സ്‌റ്റേ ഉത്തരവ്.

KSCARD

കാര്‍ഷിക വികസന ബാങ്കിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സെപ്റ്റംബര്‍ 30നാണു സര്‍ക്കാര്‍ പിരിച്ചുവിട്ടത്. സെപ്റ്റംബര്‍ 28നു ചേര്‍ന്ന ബാങ്കിന്റെ പൊതുയോഗം സി.പി.എം പ്രതിനിധികള്‍ അലങ്കോലമാക്കിയതിനെ തുടര്‍ന്നു തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. 


ഇതിന്റെ പേരില്‍ ഭരണ പ്രതിസന്ധിയുണ്ടെന്നു ആരോപിച്ചാണ് ഭരണ സമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളായ രണ്ടു പേരടക്കം മൂന്നു സി.പി.എം. അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലിക ഭരണസമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി ഹൈക്കോടതി ഉത്തരവോടെ അസാധുവായി.


ജനാധിപത്യം സംരക്ഷിക്കുന്ന നടപടിയാണു കോടതിയില്‍ നിന്നുണ്ടായതെന്നു പ്രസിഡന്റ് ഷാജിമോഹന്‍ പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള 3,500 കോടി രൂപയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളടക്കം അംഗികാരം തേടുന്നതിനാണു പൊതുയോഗം കൂടിയത്. 

വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുത്തിത്തള്ളാന്‍ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരത്തിനായി അജണ്ടയില്‍ ഉണ്ടായിരുന്നു. ഈ നടപടികളെല്ലാം മുന്നോട്ടു നീക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നു സി.കെ. ഷാജിമോഹന്‍ പറഞ്ഞു. 

നിലവില്‍ ഭരണപരമായ യാതൊരു പ്രതിസന്ധികളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റ നീലകണ്ഠന്‍, ഒ.ആര്‍. ഷില (പാലക്കാട്), ടി.എം നാസര്‍ (കോഴിക്കോട്), പി.കെ രവി (കൊല്ലം), അനന്തകൃഷ്ണന്‍( പാലക്കാട്), മുരളീധരന്‍ നായര്‍(കൊല്ലം), അബ്ദുറഹിമാന്‍ (മലപ്പുറം), ടി.എ. നവാസ് (എറണാകുളം), ടി.എം കൃഷ്ണന്‍ (തലപ്പള്ളി), ഫില്‍സണ്‍ മാത്യു (കോട്ടയം) എന്നിവരും പങ്കെടുത്തു.

Advertisment