കേരളത്തിൽ ഓർഡിനൻസ് രാജിന് തടയിട്ട് നിയമസഭ. നിയമസഭ വിളിച്ചുചേർത്ത ശേഷം ഗവർണറെ സമ്മർദ്ദത്തിലാക്കി ഓർഡിനൻസിറക്കുന്നതിനെതിരേ ആഞ്ഞടിച്ച് വി.ഡി സതീശൻ. നിയമസഭ അറിയാതെ ഓർഡിനൻസിറക്കുന്നത് നല്ല പ്രവണതയല്ലെന്ന് സ്പീക്കറും. ഗവ‌ർണർ ഒപ്പിട്ട ഓർഡിനൻസ് 42 ദിവസം കഴിയുമ്പോള്‍ ലാപ്സാവും. ഒരു ഓര്‍ഡിനന്‍സ് തന്നെ ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്ന പ്രവണത വേണ്ടെന്നും സ്പീക്കറുടെ റൂളിംഗ്

നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണറുടെ അനുമതി നേടുകയും ചെയ്തശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണെന്നും അങ്ങനെ കീഴ്‌വഴക്കമില്ലെന്നും ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
arif muhammad khan vd satheesan sn shamseer
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നിശ്ചയിച്ചശേഷം മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം ശുപാർശ ചെയ്ത നികുതി ചുമത്തൽ ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയത് നിയമസഭയിൽ ചർച്ചയായി. 


Advertisment

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇതുസംബന്ധിച്ച ക്രമപ്രശ്നം ഉന്നയിച്ചത്. ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ തൊട്ടടുത്തുവരുന്ന സഭാ സമ്മേളനത്തില്‍ത്തന്നെ അതിനു പകരമുള്ള നിയമനിര്‍മ്മാണം നടത്തണമെന്നു തന്നെയാണ് ഈ സഭ ഒന്നാകെ ആഗ്രഹിക്കുന്നതെന്ന് സ്പീക്കർ എ.എൻ.ഷംസീർ റൂളിംഗ് നൽകി. 


അതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കപ്പെട്ടുകഴിഞ്ഞാല്‍ തൊട്ടടുത്തു ചേരുന്ന സഭാ സമ്മേളനത്തില്‍ത്തന്നെ പകരം നിയമം പാസ്സാക്കാനായി ബന്ധപ്പെട്ട മന്ത്രിയും ഭരണ വകുപ്പും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഓര്‍ഡിനന്‍സ് തന്നെ ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്ന പ്രവണത പരമാവധി ഒഴിവാക്കേണ്ടതാണെന്നും സ്പീക്കർ റൂളിംഗ് നൽകി.

നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണറുടെ അനുമതി നേടുകയും ചെയ്തശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണെന്നും അങ്ങനെ കീഴ്‌വഴക്കമില്ലെന്നും ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു.


പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ, ധനകാര്യ എക്സ്‌പെൻഡീച്ചർ സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ രാജ്ഭവനിലെത്തി ഓർഡിനൻസിൽ ഒപ്പിടണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ചു. 


കേന്ദ്രനിർദ്ദേശ പ്രകാരം നികുതിഘടനയിൽ മാറ്റം വരുത്തുന്നതിനാണ് ഓർഡിനൻസെന്നും ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കേണ്ട നികുതി നിർദ്ദേശമാണെന്നും അറിയിച്ചു. 2017ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനാണ് അംഗീകാരം. 

കേന്ദ്രനിർദ്ദേശ പ്രകാരം നികുതിഘടനയിൽ മാറ്റം വരുത്താൻ മൂന്ന് നിയമഭേദഗതികളടങ്ങിയ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ‌നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണറുടെ അനുമതി നേടുകയും ചെയ്തശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണ്. 

ഇങ്ങനെ പാടില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് മന്ത്രിസഭാ തീരുമാനം. കേന്ദ്രനിർദ്ദേശപ്രകാരമുള്ള ഭേദഗതിയായതിനാൽ ഗവർണർ ഒപ്പിടുന്നെങ്കിൽ ആവട്ടെയെന്നായിരുന്നു സർക്കാർ നിലപാട്.  


2017ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസാണ് ഇറക്കിയത്.  


ജി.എസ്.ടി കൗൺസിൽ പാസാക്കിയ ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക തുക പിരിച്ചെടുക്കാനുള്ള ഭേദഗതിയാണ് ഓർഡിനൻസായി പുറപ്പെടുവിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കേണ്ട നികുതി നിർദ്ദേശമായതിനാലാണ് ഓർഡിനൻസിറക്കാൻ തീരുമാനിച്ചത്. 

നിയമസഭാ ചട്ടം അനുസരിച്ചു നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം മാത്രമേ ഓർഡിനൻസ് പുറപ്പെടുവിക്കാൻ നിയമപരമായ തടസമുള്ളൂവെന്ന് ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.

സഭാ സമ്മേളനം നിശ്ചയിക്കപ്പെട്ടതിനു ശേഷം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും  ഓര്‍ഡിനന്‍സിനു പകരം നിയമ നിര്‍മ്മാണത്തിനായി ബില്‍ അവതരിപ്പിക്കാതിരിക്കുകയും ചെയ്തതിനെതിരെയാണ് സതീശൻ ക്രമപ്രശ്നം ഉന്നയിച്ചത്.  

vd satheesan niyamasabha-4


ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് സഭയുടെ 12-ാം സമ്മേളനം സംബന്ധിച്ച സമന്‍സ് അയച്ചതിനു ശേഷമാണെന്നും ഈ നടപടി സഭയുടെ കീഴ്വഴക്കത്തിനും സ്പീക്കറുടെ റൂളിംഗിനും വിരുദ്ധമാണെന്നുമാണ്  പ്രതിപക്ഷനേതാവ് ക്രമപ്രശ്നത്തിലൂടെ ചൂണ്ടിക്കാട്ടിയത്.  


പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമായി സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസ്സാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് അംഗീകൃത നടപടി ക്രമങ്ങളുടെ ലംഘനമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് ഭരണഘടനയുടെ അനുച്ഛേദം 213(2) പ്രകാരം പ്രസ്തുത ഓര്‍ഡിനന്‍സ് നിരാകരിക്കുവാനുള്ള അവസരം അംഗങ്ങള്‍ക്ക് ലഭിച്ചു വരുന്നത്. 

എന്നാല്‍ പരാമര്‍ശവിധേയമായ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ സഭയുടെ ഭരണഘടനാ അവകാശം നിഷേധിക്കപ്പെടുകയാണെന്നും സതീശൻ ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ചു.  


ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ട് സത്വര നിയമനിര്‍മ്മാണം നടത്തുവാനുണ്ടായ സാഹചര്യം വിശദമാക്കുന്നതും നമ്മുടെ നടപടിചട്ടങ്ങളിലെ ചട്ടം 75(1) പ്രകാരമുള്ളതുമായ സ്റ്റേറ്റ്മെന്റ് സഭ മുമ്പാകെ വരാതിരുന്നതുമൂലവും സഭാംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് ഒരു വിവരവും ലഭ്യമാവാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യങ്ങള്‍ക്ക് വ്യക്തമായ റൂളിംഗ് ഉണ്ടാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.


നിയമസഭയുടെ ആധികാരിക റഫറന്‍സ് പുസ്തകമായ "കേരള നിയമസഭ നടപടിക്രമവും കീഴ്വഴക്കങ്ങളും" എന്ന ഗ്രന്ഥത്തില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് പരാമര്‍ശങ്ങൾ സ്പീക്കർ സഭയിൽ വായിച്ചു. 

"ഓർഡിനൻസുകൾ പുറപ്പെടുവിക്കാനുള്ള ഗവർണ്ണറുടെ അധികാരം സഭയിൽ എപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ഗവർണ്ണർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്.  ധനപരമായ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത് വളരെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്". 


"നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിന്മേൽ പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾ  സഭയുടെ പരിഗണന കൂടാതെ ധനപരമായ ഓർഡിനൻസുകളായി വിജ്ഞാപനപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. അതിനാൽ ധനപരമായ വിഷയങ്ങൾ സംബന്ധിച്ച ഓർഡിനൻസുകൾ അവ പുറപ്പെടുവിക്കാനിടയാകുന്ന സാഹചര്യങ്ങൾ വളരെ കൃത്യതയോടെ പഠിച്ചതിനുശേഷം അത് അത്രയധികം അനിവാര്യമാകുന്ന ഘട്ടത്തിലാണെങ്കിൽ മാത്രം പുറപ്പെടുവിക്കേണ്ടതാണ്". 


"ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, ഇത്തരത്തിൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിലുള്ള അതൃപ്തി സ്പീക്കർ മാവ്‌ലങ്കാറും  നെഹ്റുവുമായുള്ള കത്തിടപാടുകളിൽ കാണാം. സമയ ദൗർലഭ്യം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിന് കാരണമാകുന്നത് ശരിയായ കീഴ്വഴക്കമല്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്". 

സഭ സമ്മേളിക്കാൻ നോട്ടീസ് നൽകുകയോ തീയതി തീരുമാനിക്കുകയോ ചെയ്തശേഷം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത് അനുചിതമാണ്. എന്നാൽ അത്യാവശ്യഘട്ടത്തിൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിൽ അപാകതയില്ലെന്ന് സ്പീക്കർ റൂൾ ചെയ്‌തിട്ടുണ്ട്.


"ഒഴിവാക്കാൻ പാടില്ലാത്ത അസാധാരണ സന്ദർഭങ്ങളിൽ മാത്രം വളരെ ചുരുക്കമായി പ്രയോഗിക്കാവുന്ന ഒരു അസാധാരണ ആയുധമാണ് ഓർഡിനൻസ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ മതിയായ സാഹചര്യങ്ങളിലല്ലാതെ അവ പുറപ്പെടുവിക്കാനോ റീപ്രൊമുൽഗേറ്റ് ചെയ്യാനോ പാടില്ല എന്നും റീപ്രൊമുൽഗേഷൻ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പാടുള്ളൂ എന്നും ഓർഡിനൻസുകൾ മുഖേന നിയമനിർമ്മാണം യാഥാർത്ഥ്യമാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്നും റൂളിംഗുകൾ ഉണ്ടായിട്ടുണ്ട്". 


ഇതില്‍നിന്നും ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച നടപടിയില്‍ ഭരണഘടനാ വിരുദ്ധമായോ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ ഒന്നും ഉണ്ടായിട്ടില്ല എന്ന് കാണാവുന്നതാണ്. എന്നിരുന്നാലും ഇവിടെ ഉന്നയിക്കപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തന്നെയാണ് സ്പീക്കർ നിരീക്ഷിച്ചത്.  

ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ട് സത്വര നിയമനിര്‍മ്മാണം നടത്തുവാനുണ്ടായ സാഹചര്യം വിശദീകരിക്കുന്ന പ്രസ്താവന, ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനോടൊപ്പം സഭ മുമ്പാകെ വയ്ക്കണമെന്നുള്ളത് നമ്മുടെ സഭാ ചട്ടങ്ങളുടെ ഭാഗമായി ചട്ടം 75(1) ല്‍ ചേര്‍ത്തിരിക്കുന്ന ഒരു വ്യവസ്ഥ മാത്രമാണ്. 

അത് ബില്ലിന്റെ ചര്‍ച്ചാവേളയില്‍ അംഗങ്ങള്‍ക്ക് സഹായകരമായ ഒരു ഔദ്യോഗിക വിശദീകരണം എന്ന നിലയില്‍ നല്‍കേണ്ട ഒരു രേഖ എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടുവരുന്നത്.


ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനുശേഷം നടക്കുന്ന ഈ സഭാ സമ്മേളനം നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനമായിട്ടുകൂടി 2024-ലെ 2-ാം നമ്പര്‍ ഓര്‍ഡിനന്‍സിനു പകരമായി നിയമം നിര്‍മ്മിക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസം മാത്രമാണ് വിജ്ഞാപനം ചെയ്ത് കോപ്പികള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കാനായത്. 


ഒക്ടോബര്‍ 4-ാം തീയതി ചേര്‍ന്ന കാര്യോപദേശക സമിതിയുടെ യോഗത്തില്‍ ഇതിനായുള്ള ബില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയാതിരുന്നത് അതുമൂലമാണ്. ഫലത്തില്‍ ഈ നിയമനിര്‍മ്മാണ സെഷനില്‍ പ്രസ്തുത ബില്‍ പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

ഇതുമൂലം ഈ സമ്മേളനം ആരംഭിച്ചതുമുതല്‍ 42 ദിവസം കഴിയുമ്പോള്‍ ഓര്‍ഡിനന്‍സ് ലാപ്സാവുകയും ആയത് വീണ്ടും പുനഃപ്രസിദ്ധീകരിക്കേണ്ടിവരികയും ചെയ്യുന്ന ഒരു  സാഹചര്യവും നിലനില്‍ക്കുന്നു.  

ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്ന പ്രവണത മുന്‍ വര്‍ഷങ്ങളില്‍ കൂടുതലായി നിലനിന്നിരുന്നെങ്കിലും സമീപകാലത്ത് അതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നുള്ളത് ഗുണപരമായ ഒരു മാറ്റമായി കാണാവുന്നതാണ്. 

കഴിഞ്ഞ അഞ്ച് നിയമസഭകളുടെ കാലയളവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഓര്‍ഡിനന്‍സുകളുടെ എണ്ണം പരിശോധിച്ചാല്‍  അക്കാര്യം വ്യക്തമാകുന്നതാണ്- സ്പീക്കർ വ്യക്തമാക്കി.

Advertisment