/sathyam/media/media_files/Sz8VupWHUvmZ0TGtiNIb.jpg)
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. പാലക്കാട് രാഹുല്‍ മാങ്കൂട്ടവും ചേലക്കരയില്‍ രമ്യ ഹരിദാസ് എക്സ് എംപിയും സ്ഥാനാര്‍ഥിയാകാനാണിട.
രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ഒറ്റ പേരുകള്‍ ഇന്ന് രാവിലെ സംസ്ഥാന നേതൃത്വം ഹൈക്കാമാന്‍റിന് സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഹൈക്കമാന്‍റ് അനുമതി ഉണ്ടാകുമെന്നാണ് സൂചന. വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനുശേഷമാണ് രാഹുല്‍ മാങ്കൂട്ടം, രമ്യ ഹരിദാസ് എന്നീ പേരുകളിലേയ്ക്ക് നേതൃത്വം എത്തിയത്. മറ്റ് ചില സാധ്യതകളും പാലക്കാട്ടേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനം രാഹുലിലേയ്ക്കു തന്നെ നേതൃത്വം എത്തിയിരിക്കുകയാണ്.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ പേര് ഹൈക്കമാന്‍റ് പ്രഖ്യാപിച്ചിരുന്നു.