എ.ഡി.എമ്മിനെ അപമാനിച്ചത് വിളിക്കാത്ത യോഗത്തിലേക്ക് ഇടിച്ചുകയറിയാണെങ്കിൽ കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാർ പൊതുശല്യമാണെന്ന് വിളിച്ചുപറഞ്ഞത് ചാനൽ ചർച്ചയിൽ. നാക്കിന് നിയന്ത്രണമില്ലാതെ പ്രസംഗിച്ച് ദിവ്യ കേസിൽ പ്രതിയായത് ആദ്യമല്ല. അന്നത്തെ കേസിലെ കൂട്ടുപ്രതി ഇന്നത്തെ സ്പീക്കർ ഷംസീർ. തെളിവില്ലെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളി. വാവിട്ട വാക്ക് ദിവ്യയെ വീണ്ടും പ്രതിയാക്കുമ്പോൾ

2016ലെ സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പീക്കറുമായ എ.എൻ.ഷംസീറിനെതിരെയും കേസെടുത്തിരുന്നു. അന്ന് ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

New Update
pp divya
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മിനെ യാത്രഅയപ്പ് വേദിയിലെത്തി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യാ ശ്രമത്തിന് കേസിൽ കുരുങ്ങുന്നത് ഇത് രണ്ടാംവട്ടമാണ്.


Advertisment

2016ലായിരുന്നു ആദ്യസംഭവം. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദമുയർത്തിയ കുട്ടിമാക്കൂലിൽ ദലിത് പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയ കേസിലാണ് ദിവ്യ ആദ്യം പ്രതിയായത്. പക്ഷേ, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ ദിവ്യയ്ക്കെതിരേ തെളിവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് പോലീസ് എഴുതിത്തള്ളുകയായിരുന്നു.


എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയ കേസിൽ പത്തു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് ദിവ്യയ്ക്കെതിരേ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

2016ലെ സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പീക്കറുമായ എ.എൻ.ഷംസീറിനെതിരെയും കേസെടുത്തിരുന്നു. അന്ന് ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു കേസ്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.


പിതാവ് രാജനെ മർദിച്ചതിനെക്കുറിച്ച് ചോദിക്കാൻ കുട്ടിമാക്കൂലിലെ സിപിഎം ഓഫിസിലെത്തിയ അഞ്ജനെയെയും സഹോദരിയെയും പാർട്ടി ഓഫിസിൽ കയറി പ്രവർത്തകരെ മർദിച്ചുവെന്ന കുറ്റം ചുമത്തി കൈക്കുഞ്ഞിനൊപ്പം ജയിലിൽ അടച്ചത് വൻ വിവാദമായിരുന്നു.


ജയിൽമോചിതരായ അന്നു രാത്രിയാണ് ചാനൽ ചർച്ചയില്‍ തങ്ങളുടെ കുടുംബത്തെ അപമാനിച്ച് ഷംസീറും ദിവ്യയും നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ഗുളിക കഴിച്ച് അഞ്ജന അവശനിലയിലായത്.

തുടർന്ന് എ.എൻ.ഷംസീറിനെയും പി.പി.ദിവ്യയെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ആത്മഹത്യാശ്രമത്തിന് യുവതിക്കെതിരെയും കേസെടുത്തു. പിന്നീട് ഷംസീറിനെ കേസിൽ നിന്ന് ഒഴിവാക്കി നേരത്തേ കേസ് അന്വേഷിച്ച ഡിവൈഎസ്പി സാജുപോൾ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

യുവതിയെ ചികിത്സിച്ച ഡോക്ടറെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചെന്നും യുവതി കഴിച്ച ഗുളിക മരണത്തിനിടയാക്കില്ലെന്നു വ്യക്തമായതിലാണു കേസ് എഴുതിത്തള്ളുന്നതെന്നും പൊലീസ് പറഞ്ഞു.


കൈക്കുഞ്ഞുമായി അഖിലയെ ജയിലിലടച്ചത് അന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവം കോൺഗ്രസ് ദേശീയ തലത്തിൽ വരെ ഉയർത്തിക്കൊണ്ടുവന്നിരുന്നു. 8 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷ പദവിയില്‍ നിന്നും അദ്ധ്യക്ഷയുടെ കസേരയിലേക്ക് ദിവ്യ എത്തി.


ചാനൽ ചർച്ചയിൽ ഇവർ പൊതുശല്യമെന്ന തരത്തിൽ ദിവ്യ പറഞ്ഞതിനെത്തുടർന്നാണ് അതിലൊരു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. പെൺകുട്ടികളുടെ അച്ഛൻ കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹം 2021ൽ സിപിഎമ്മിൽ ചേർന്നതോടെ എല്ലാം ഒത്തുതീർപ്പായി.

Advertisment