തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു; നറുക്കെടുപ്പ് സെപ്റ്റംബര്‍ 27 ന്

New Update
222

തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ നിരക്കും സമ്മാനത്തുകയുമാണ് ഈ വര്‍ഷവും. 125 കോടിയുടെ സമ്മാനമാണ് ആകെ നല്‍കുക. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഭാഗ്യക്കുറി പ്രകാശനം ചെയ്തത്.

Advertisment

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 27 നാണ് നറുക്കെടുപ്പ്.

കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നറുക്കെടുപ്പാണ് ഓണം ബമ്പറെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകളും മന്ത്രി നേര്‍ന്നു. ഒരു ലക്ഷം പേരാണ് സംസ്ഥാനത്ത് ലോട്ടറിയിലൂടെ ജീവിക്കുന്നത്.

Advertisment