Advertisment

ശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ഇന്നും ജലവിതരണം തടസപ്പെടും

New Update
Water-supply-will-be-disrupted-in-Thiruvananthapuram-today

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും ജലവിതരണം തടസപ്പെടും. വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇന്നും ജലവിതരണം മുടങ്ങാൻ കാരണമാകുന്നത്.

Advertisment

ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറി പരിസര പ്രദേശങ്ങളുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Advertisment