തിരുവനന്തപുരം മെഡിക്കല്‍ കോളിജിലെ ചികിത്സാപിഴവ് പരാതി, മുഖ്യമന്ത്രിക്ക് പരാതി നല്‍കി വേണുവിന്റെ കുടുംബം

New Update
venu

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി കുടുംബം. വേണുവിന് ചികിത്സ വൈകിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണുവാണ് ആശുപത്രിയിലിരിക്കെ മരിച്ചത്. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

ആറ് ദിവസം ആശുപത്രിയില്‍ കിടന്നിട്ടും അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ച രോഗിക്ക് വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്നാണ് ഉയര്‍ന്ന ആരോപണം. മരിക്കുന്നതിന് മുമ്പ് വേണു സുഹൃത്തിനയച്ച സുഹൃത്തിനയച്ച ശബ്ദ സന്ദേശവും കുടുംബം പുറത്തുവിട്ടിരുന്നു.

'ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല. വെള്ളിയാഴ്ച രാത്രിയിലാണ് എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ എത്തിയത്. അഞ്ച് ദിവസമായിട്ടും എന്റെ കാര്യത്തില്‍ കാണിക്കുന്ന ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണ് എന്ന് മനസിലാകുന്നില്ല'; എന്നാണ് വേണുവിന്റെ വാക്കുകള്‍.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ ശബ്ദ രേഖ പുറത്തുവിടണമെന്നും വേണു ആവശ്യപ്പെടുന്നുണ്ട്.

Advertisment