മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരേ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും പൊലീസ് അനങ്ങില്ല. നിയമോപദേശം തേടും. തെളിവില്ലെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് ! മർദ്ദന ദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചിട്ടും, പൊലീസ് മാത്രം ഒന്നും കണ്ടില്ല. മർദ്ദിച്ചത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമെന്ന് ന്യായീകരണം. ഗൺമാൻമാർക്ക് നിയമത്തിന്റെ സംരക്ഷണ കവചം ഒരുക്കാൻ നീക്കം

പ്രതികൾക്ക് അനുകൂലമായ നിലപാടായിരുന്നു കോടതിയിൽ ക്രൈംബ്രാഞ്ച് സ്വീകരിച്ചിരുന്നത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാട്ടി ഗൺമാൻമാർക്ക് എതിരായ കേസ് റദ്ദാക്കണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

New Update
chief ministers gunman beating ksu workers-3
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടെങ്കിലും അന്വേഷണം വേണോയെന്ന് നിയമോപദേശം തേടാനാണ് പോലീസിന്റെ നീക്കം.


Advertisment

അന്വേഷണം ഏതു വിധേനയും വൈകിപ്പിക്കുകയാണ് തന്ത്രം. മർദ്ദനത്തിന് തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഈ കോടതി ഉത്തരവിനെതിരെ നിയമോപദേശം തേടാനാണ് പോലീസിന്റെ തീരുമാനം.


മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവർ പ്രതികളായ കേസിലാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടുന്നത്.

പ്രതികൾക്ക് അനുകൂലമായ നിലപാടായിരുന്നു കോടതിയിൽ ക്രൈംബ്രാഞ്ച് സ്വീകരിച്ചിരുന്നത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാട്ടി ഗൺമാൻമാർക്ക് എതിരായ കേസ് റദ്ദാക്കണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.


ഇതിനെതിരെ മർദ്ദനത്തിനിരയായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും സമർപ്പിച്ച തടസ ഹർജിയിലെ തെളിവുകൾ പരിഗണിച്ചാണ് തുടരന്വേഷണത്തിന് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടത്.


കേസിൽ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിന്റെ പരാതി വസ്തുത ഇല്ലാത്തതാണെന്നും കേസ് റഫർ‍‍ ചെയ്തു തള്ളണമെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ നിലപാടെടുത്തത്.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചാനലുകളിലൂടെ ലോകം മുഴുവൻ കണ്ടിട്ടും ദൃശ്യങ്ങൾ കിട്ടിയില്ലെന്നും തെളിവില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞത്. ശ്രമിച്ചിട്ടും മർദനത്തിന്റെ ദൃശ്യങ്ങൾ കിട്ടിയില്ലെന്നു പറഞ്ഞ ക്രൈംബ്രാഞ്ച്, പൊലീസ് ഫൊട്ടോഗ്രഫർ പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നൽകിയിരുന്നു.

chief ministers gunman beating ksu workers-2

എന്നാൽ മർദ്ദനമേറ്റവർ ദൃശ്യങ്ങൾ കോടിതയിൽ ഹാജരാക്കി. പരാതി വീണ്ടും അന്വേഷിക്കണമെന്ന കോടതി ഉത്തരവിനൊപ്പം മുഴുവൻ രേഖകളും പൊലീസിനു കോടതി കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണം നടത്തേണ്ടത്.


പൊലീസ് പരാതിക്കാരനെ മർദിച്ചോ ഇല്ലയോ എന്നു തീരുമാനത്തിലെത്താൻ വിഡിയോ ദൃശ്യങ്ങൾ വളരെ അത്യാവശ്യമാണെന്നും അവ പൊലീസ് ശേഖരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങൾ കിട്ടാത്തതിനു പൊലീസ് നിരത്തിയ ന്യായീകരണങ്ങൾ കോടതി പരിഗണിച്ചില്ല.


അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോടതി പറയാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്ന് റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തന്നെയായിരിക്കും തുടരന്വേഷണവും നടത്തുക.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന നിലയിലും ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമെന്ന രീതിയിലും സ്വീകരിച്ച നടപടികളാണ് കേസിന് ആധാരമെന്ന് പോലീസ് പറയുന്നു. അതിനാൽ തുടരന്വേഷണത്തിലേക്ക് നീട്ടിക്കൊണ്ടുപോകാതെ കാര്യങ്ങൾ തീർപ്പാക്കാനുള്ള മാർഗങ്ങളാണ് പൊലീസ് ആലോചിക്കുന്നത്. 


പരാതിക്കാർ സമർപ്പിച്ച വീഡിയോതെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചാണ് കേസിൽ തെളിവുണ്ടെന്നും തുടരന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവിട്ടത്. പരാതിക്കാർ പെൻഡ്രൈവിലാക്കി കോടതിയിൽ സമർപ്പിച്ച വീഡിയോ തെളിവുകളും കോടതി ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ ഇനി തെളിവില്ലെന്ന് പറയാനുമാവില്ല.


ksu protest navakerala yathra

മുഖ്യമന്ത്രി യാത്രചെയ്തുവന്ന വാഹനത്തിന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ നേരിട്ടത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ കേരള പൊലീസ് ആക്ട് 113(1) പ്രകാരമുള്ള സംരക്ഷണത്തിന് യോഗ്യരാണെന്നും പോലീസ് പറയുന്നു. 

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമത്തിന്റെ സംരക്ഷണ കവചം ഒരുക്കാനാണ് നീക്കം. മുഖ്യമന്ത്രി ന്യായീകരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കേണ്ടതും അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്.


കഴിഞ്ഞ ഡിസംബർ 5ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നുപോകുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലായിരുന്നു പ്രതിഷേധവും മർദ്ദനവും. യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.


പൊലീസ് സ്റ്റേഷനിലും എസ്.പിയ്ക്കും നൽകിയ പരാതിയിൽ ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് കോടതി ഇടപെടലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ്  ഐ.പി.സി. 294(ബി), 324, 325 വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പുകളാണിത്. അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്.

തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.

Advertisment