തിരുവനന്തപുരം: "നറേറ്റീവ്സ് ഇൻ ട്രാൻസ്ലേഷൻ - എ സ്റ്റഡി ഓഫ് സെർപെന്റ് വർഷിപ് ഇൻ കേരള" എന്ന പ്രബന്ധം, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ സെന്റർ ഫോർ അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ട്രാൻസ്ലേഷൻ സ്റ്റഡീസ് വിഭാഗത്തിൽ അപർണ്ണ ജിത്തിന് ഡോക്ടറേറ്റ് നേടിക്കൊടുത്തു.
പഞ്ചാബിലെ അകാൽ യൂണിവേഴ്സിറ്റി സെന്ററിൽ ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. അപർണ്ണ ജിത്ത്.
തിരുവനന്തപുരം ലൈറ്റ് ലോജിക്സ് ഹോളോഗ്രാഫി ആൻഡ് ഒപ്റ്റിക്സ് മാനേജിങ് ഡയറക്ടർ ഡോ. പി.ടി. അജിത് കുമാറിന്റയും കൊച്ചി ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ. ജോസീ ബായിയുടെയും മകളാണ് അപർണ്ണ ജിത്ത്.