Advertisment

സ്വത്ത് എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ വൃദ്ധസദനത്തിലും അനാഥാലയത്തിലും തള്ളുന്നത് ഇനി നടപ്പില്ല. വയോജനങ്ങളുടെ സംരക്ഷണയ്ക്കായി ജുഡീഷ്യൽ അധികാരത്തോടെ കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ. ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്കയച്ച് മന്ത്രിസഭാ യോഗം. കമ്മീഷന്റെ ലക്ഷ്യം വയോജനങ്ങളുടെ സംരക്ഷണയും ക്ഷേമവും ഉറപ്പാക്കലും പുനരധിവാസവും. വനിതാ, ബാലാവകാശ കമ്മീഷനുകൾ പോലെ വയോജന കമ്മീഷനും രൂപീകരിക്കാൻ കേരളം

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനും അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ വയോജനകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 

New Update
old people
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കൾ എഴുതിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന ക്രൂരകൃത്യത്തിന് തടയിടാൻ ശക്തമായ നടപടികളുമായി സർക്കാർ.

Advertisment

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനും അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ വയോജനകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 


വൃദ്ധരെ സംരക്ഷിക്കാത്തവ‌ർക്കെതിരേ ശക്തമായ നടപടികളെടുക്കാൻ കമ്മീഷന് അധികാരമുണ്ടാവും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശ ചെയ്തു.


2030ഓടെ കേരളത്തിലെ ജനസംഖ്യയിൽ 25 ശതമാനം വയോജനങ്ങളാവുമെന്ന് കണക്ക്. ഇതാണ് വയോജനങ്ങളുടെ രക്ഷയ്ക്കായി കമ്മീഷൻ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

വയോജന പരിപാലനത്തിൽ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും കമ്മിഷനിലുണ്ടാവും. ഒരംഗം പട്ടികവിഭാഗത്തിൽ നിന്നും ഒരംഗം വനിതയുമായിരിക്കണം. കമ്മിഷനിലെ എല്ലാവരും വയോജനങ്ങളായിരിക്കണം. മൂന്നുവർഷമാണ്  കാലാവധി.

കമ്മിഷൻ അദ്ധ്യക്ഷന് ഗവ. സെക്രട്ടറിയുടെ പദവിയുണ്ട്. ശമ്പളവും ബത്തകളും കിട്ടും. അഡി. സെക്രട്ടറി റാങ്കിൽ കുറയാത്ത സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായും നിയമിക്കും.

തിരുവനന്തപുരമാണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങൾക്കായി രണ്ടുപേരെ കമ്മിഷൻ യോഗങ്ങളിൽ ക്ഷണിതാക്കളാക്കാം. അവർക്ക് വോട്ടവകാശമുണ്ടാവില്ല.


വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗ്ഗനിർദ്ദേശവും നൽകുക, സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക, നിയമസഹായം നൽകുക, അവരുടെ കഴിവുകൾ സമൂഹത്തിന് ഉപയുക്തമാക്കുക എന്നിവയാണ് കമ്മിഷന്റെ ചുമതലകൾ.


വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള പ്രശ്നങ്ങളിൽ നേരിട്ടിടപെടാനും കമ്മിഷന് കഴിയും. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതിയും വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

Advertisment