തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധി; വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവെച്ചു

New Update
1496911-medicl

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ നിർത്തിവെച്ചു. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ല . ഉപകരണം ഇന്ന് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ഉപകരണം വാങ്ങാൻ ആരോഗ്യവകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കിയിരുന്നു. 2023 മുതൽ ഉപകരണം പ്രവർത്തിക്കുന്നില്ല എന്ന് ഡോ. ഹാരിസ് ചിറക്കല്‍ നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.

ആവശ്യം പറഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് രണ്ടു കോടി രൂപയുടെ ഉപകരണം വാങ്ങാനുള്ള ഭരണാനുമതിയാണ് നൽകിയത്.

Advertisment