മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജം, സ്പോൺസർമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും - പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനം

author-image
ഇ.എം റഷീദ്
New Update
cabinet meeting today

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ.

Advertisment

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സർക്കാർ സഹായിക്കാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. പുനരധിവാസത്തിനായി ടൗൺഷിപ്പ് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.

ഇതിന്‍റെ കരട് പ്ലാൻ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. വീടുകളുടെ നിർമ്മാണം സംബന്ധിച്ചും പ്ലാനിൽ കാര്യങ്ങൾ വിശദീകരിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനം പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

കാലതാമസമില്ലാതെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകണമെന്നാണ് സർക്കാർ തീരുമാനം. വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്തുണ്ട്.

ഇത്തരത്തിലുള്ള സ്പോൺസർമാരുമായി ഉടൻ തന്നെ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താനും തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾ അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും.

Advertisment