സിബിഐയെ തടയാനും പ്രതികളെ രക്ഷിക്കാനും ഖജനാവിൽ നിന്ന് കോടികൾ വാരിയെറിഞ്ഞിട്ടും പെരിയ ഇരട്ടക്കൊലക്കേസിൽ തിരിച്ചടി. പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ കള്ളക്കളി ഹൈക്കോടതി പോലും തിരിച്ചറിഞ്ഞു. പാർട്ടിക്ക് പങ്കില്ലെന്നും സിപിഎം നേതാക്കൾ കേസിൽ ഉൾപ്പെട്ടില്ലെന്നും ആണയിട്ടിട്ടും മുൻ എംഎൽഎ അടക്കം കുറ്റക്കാരനായതോടെ സർക്കാരിനും പാർട്ടിക്കും കനത്ത തിരിച്ചടി

പക്ഷേ രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണെന്ന വിമർശനത്തോടെ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് കൈമാറി. സർക്കാർ സുപ്രീംകോടതിയിൽ പോയിട്ടും അപ്പീൽ തള്ളി.

New Update
krupesh sharatlal
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം ഒഴിവാക്കി സി.പി.എമ്മുകാരായ പ്രതികളെ രക്ഷിച്ചെടുക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ കേസ് നടത്തിപ്പിന് വാരിയെറിഞ്ഞിട്ടും പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് സർക്കാരിനും തിരിച്ചടിയായി.

Advertisment

kv kunjiraman

പ്രതികളെല്ലാം സി.പി.എമ്മുകാരായതോടെയാണ് കേസ് നടത്തിപ്പിനും അപ്പീലുകൾക്കുമായി സർക്കാർ പണമൊഴുക്കിയത്.


ഷുഹൈബ്, പെരിയ ഇരട്ടക്കൊല കേസുകളിൽ സർക്കാർ രണ്ടരക്കോടി രൂപയോളമാണ് മുടക്കിയത്. പെരിയ കേസിൽ 1.14 കോടി മുടക്കിയതായാണ് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സി.ബി.ഐ അന്വേഷണം തടയാനായിരുന്നു സുപ്രീംകോടതിയിലെ അഭിഭാഷകരെ രംഗത്തിറക്കിയത്.


പക്ഷേ രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണെന്ന വിമർശനത്തോടെ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് കൈമാറി. സർക്കാർ സുപ്രീംകോടതിയിൽ പോയിട്ടും അപ്പീൽ തള്ളി.

പെരിയ കേസിൽ അഭിഭാഷകർക്കായി മൊത്തം ചെലവാക്കിയത് 1,14, 83, 132 രൂപ. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസ് നൽകി. 2,33, 132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി നൽകി. സുപ്രീംകോടതിയിൽ ഹാജരായ മനീന്ദർ സിംഗിന് 24.5ലക്ഷം നൽകി.

pinarai vijayan-11


പെരിയ ഇരട്ടക്കൊല കേസിൽ അപ്പീൽ നൽകുന്നതിനായി ചെലവായ തുക സർക്കാർ ഖജനാവിൽ നിന്ന് കൊടുക്കുമെന്നും ആവശ്യമെങ്കിൽ ഇനിയും കാശു കൊടുക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്.  


പെരിയ കേസ് സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടു. സർക്കാരിനു വിയോജിപ്പുണ്ടായി. സ്വാഭാവികമായി അപ്പീൽ പോയി.

അപ്പീലിന് ആവശ്യമായ വക്കീലൻമാരെ കൊണ്ടു വന്നു. ആവശ്യമുള്ളവരെ ഇനിയും കൊണ്ടു വരും. നിയമസംഹിത അനുസരിച്ചു സ്വീകരിക്കാവുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചത്.


മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പുകളോ ഒപ്പിട്ടു നൽകുന്ന ഫയലുകളിൽ എകെജി സെന്ററിൽ നിന്നാണോ കാശു കൊടുക്കേണ്ടത്. താൻ പാർട്ടിയുടെ ചുമതലയിൽ ഉണ്ടായിരുന്നപ്പോൾ എകെജി സെന്ററിൽ നിന്നു കാശു കൊടുക്കേണ്ടവർക്കു കൊടുത്തിട്ടുണ്ട് - മുഖ്യമന്ത്രി വ്യക്തമാക്കി.


സർക്കാരും പ്രോസിക്യൂഷനും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അന്നേ പ്രതിപക്ഷം ആരോപിച്ചിരുന്നതാണ്.  

കൊലപാതകം കഴിഞ്ഞു പ്രതികൾ പാർട്ടി ഓഫിസിലേക്കാണു പോയത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഏരിയ സെക്രട്ടറിയാണു സൂക്ഷിച്ചത്. പ്രതികളെ സംരക്ഷിച്ചവർക്കെതിരേ കേസെടുത്തിട്ടില്ല.

സി.ബി.ഐ അന്വേഷിച്ചാൽ നേതാക്കളടക്കം കുടുങ്ങുമെന്നതിലാണ് സർക്കാരിന് ഭയം. കേസിൽ സർക്കാരിന് വ്യക്തമായ രാഷ്ട്രീയ താത്പര്യമുണ്ട്. കൈയിൽ ചോരയുടെ കറയില്ലെങ്കിൽ എന്തിനാണ് പേടി ?


പാർട്ടി ഉന്നത നേതാക്കളാണ് പ്രതികളെ സംരക്ഷിക്കുന്നത്. സംസ്ഥാനത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തിയിരുന്നു. 


periya

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  


സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. പോലീസ് അന്വേഷണം ഫലപ്രദമാണെന്നും സംഭവത്തിൽ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.


സി.പി.എമ്മിന്റെ ഉന്നതനേതാക്കൾ കേസിൽ ഉൾപ്പെട്ടതായി തെളിവില്ലെന്നും പ്രതികളെ പാർട്ടിയോ സർക്കാരോ സഹായിച്ചിട്ടില്ലെന്നുമാണ് അന്ന് സർക്കാർ കോടതിയിൽ പറഞ്ഞത്.

ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾ കൊലപാതകത്തിന് ഗുഢാലോചന നടത്തിയിട്ടുണ്ടെന്ന മൊഴി രേഖപ്പെടുത്തിയ ശേഷം ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിനെ അന്വേഷണത്തിൽ നിന്ന് മാറ്റിയതായി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവിട്ട് ഒരുമാസം കഴിഞ്ഞിട്ടും പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറിയും ഫോറൻസിക് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സി.ബി.ഐയ്ക്ക് നൽകിയിരുന്നില്ല.


ക്രൈംബ്രാഞ്ചിൽ നിന്ന് അവ പിടിച്ചെടുക്കാനുള്ള അസാധാരണ നടപടിയിലേക്ക് സി.ബി.ഐ നീങ്ങി. കേസ് രേഖകൾ ഉടൻ കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സി.ബി.ഐ സി.ആർ.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ചിന് നോട്ടീസ് നൽകി.


ഏഴുതവണ കത്ത് നൽകിയിട്ടും കേസ് രേഖകൾ കൈമാറാത്തതിനെ തുടർന്നാണ് അപൂർവ നടപടിയുണ്ടായത്. സി.ബി.ഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയും തള്ളിയതോടെയാണ് രേഖകൾ കൈമാറിയത്.

Advertisment