'നടപ്പാവുമോ തീരുമാനങ്ങൾ'. സംസ്ഥാന കോൺഗ്രസ് പുന:സംഘടനയിൽ പ്രാഥമിക ചർച്ചകൾ തുടങ്ങി. ഉദയ്പൂർ, കോഴിക്കോട് ചിന്തൻ ശിബിര തീരുമാനങ്ങൾ ഫയലിലുറങ്ങുന്നു. നടപ്പായാൽ ചെറുപ്പക്കാർക്ക് അവസരമുറപ്പ്. കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നുമുറപ്പ്. അതിന് തയ്യാറാകുമോ ഹൈക്കമാണ്ട് ?

ചെറുപ്പക്കാർക്ക് പാർട്ടി വിദ്യാഭ്യാസം നൽകണമെന്ന തീരുമാനമടക്കം ഇതുവരെ ഒന്നും നടപ്പായില്ല. പാർട്ടിയെ സെമികേഡറാക്കി മാറ്റണമെന്ന തീരുമാനവും എങ്ങുമെത്തിയില്ല.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kc venugopal k sudhakaran vd satheesan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് പുന:സംഘടനയ്ക്ക് കളമൊരുങ്ങുമ്പോൾ കോൺഗ്രസ് നടത്തിയ ഉദയ്പൂർ, കോഴിക്കോട് ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പിലാകുമോയെന്ന ആകാംക്ഷ പങ്ക്‌വെച്ച് പ്രവർത്തകരും നേതാക്കളും. 

Advertisment

വിപ്ലവകരമായ തീരുമാനങ്ങൾ പലതും പാർട്ടി എടുക്കാറുണ്ടെങ്കിലും ഒന്നും കൃത്യമായി നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

എന്നാൽ രണ്ട് ചിന്തൻ ശിബിരങ്ങളുടെ തീരുമാനങ്ങൾ ഒട്ടൊക്കെ നടപ്പിലായാൽ പാർട്ടിയിൽ ചെറുപ്പക്കാർക്ക് നിർണായക പ്രാതിനിധ്യമാവും ലഭിക്കുക, ഒപ്പം കുതിപ്പും.


പാർലമെന്ററി രംഗത്ത് 70 പിന്നിട്ടവരെ ഘട്ടംഘട്ടമായി സംഘടനാ ചുമതലയിലേക്ക് മാറ്റുന്നതും പാർട്ടി ഭാരവാഹികളിൽ പകുതി പേർ 50 വയസ്സിൽ താഴെയുള്ളവരായിരിക്കണമെന്നതുമാണ് സംഘടനാ തലത്തിലെ പ്രധാന മാറ്റങ്ങൾ.


35 വയസ്സുവരെ യൂത്ത് കോൺഗ്രസ് ഭാരവാഹിയാകാം. ഭാരവാഹിയായാൽ മൂന്ന്-നാല് വർഷം അതേ സ്ഥാനത്ത് തുടരാം. 

ഉയർന്ന പ്രായപരിധിയിലുള്ളവരെ ഉപദേശക റോളിലാക്കുമെന്ന് പറയുമ്പോഴും വയസ്സിന്റെ കാര്യത്തിൽ കൃത്യത വന്നിട്ടില്ല. 

ഒരാൾക്ക് ഒരു പദവിയെന്ന തീരുമാനം നടപ്പായാൽ കേരളത്തിലെ പല മുതിർന്ന നേതാക്കളും പാർലമെന്ററി രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായും വരും.


ജംബോ കമ്മിറ്റികൾ ഇനി വേണ്ടെന്ന തീരുമാനവും 2024 മുതൽ മുതിർന്നവർ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന നിർദ്ദേശവും ചിന്തൻ ശിബിരത്തിന്റെ ഭാഗമായി കൈക്കൊണ്ടിരുന്നു. 


എ.ഐ.സി.സിയുടെ ഭാഗമായ വർക്കിംഗ് കമ്മിറ്റിയുടെ ചെറുപതിപ്പായി സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതികൾ മാറ്റണമെന്ന തീരുമാനവും നടപ്പാക്കേണ്ടതുണ്ട്. 

സംഘടനാ തലത്തിൽ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ധാരണയായിരുന്നു. 

ചെറുപ്പക്കാർക്ക് പാർട്ടി വിദ്യാഭ്യാസം നൽകണമെന്ന തീരുമാനമടക്കം ഇതുവരെ ഒന്നും നടപ്പായില്ല. പാർട്ടിയെ സെമികേഡറാക്കി മാറ്റണമെന്ന തീരുമാനവും എങ്ങുമെത്തിയില്ല.


നിലവിൽ നടക്കാനിരിക്കുന്ന പുന:സംഘടനയിൽ ഡി.സി.സി പ്രസിഡന്റുമാർ മുതൽ കെ.പി.സി.സി ഭാരവാഹികൾ വരെയുള്ള സ്ഥാനങ്ങളിൽ ചെറുപ്പക്കാർക്ക് മുൻഗണന നൽകിയാൽ പാർട്ടി സംഘടനാ സംവിധാനം കൂടുതൽ ചെറുപ്പമാവും. 


കൃത്യമായ ഇടവേളകളിൽ പുന:സംഘടനയോ സംഘടനാ തിരഞ്ഞെടുപ്പോ നടക്കാത്തത് മൂലം ഒട്ടേറെ ചെറുപ്പക്കാർക്ക് പാർട്ടിയിൽ അവസരം നഷ്ടപ്പെടുന്നുണ്ട്. 

ചിലർ രാഷ്ട്രീയം തന്നെ മതിയാക്കി മറ്റ് മേഖലകളിലേക്ക് ചേക്കേറുകയും ചെയ്യുന്നുണ്ട്. 

അതുകൊണ്ട് തന്നെ വല്ലപ്പോഴുമൊരിക്കൽ നടക്കുന്ന പുന:സംഘടന കൊണ്ട് അർത്ഥമില്ലെന്ന വാദം യാഥാർത്ഥ്യമാണ്. 

ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെ കണ്ടുപഠിക്കണം എന്നാണ് നേതാക്കള്‍ താഴേതട്ടിലുള്ള പറയുന്നത്.


3 വര്‍ഷത്തെ കൃത്യമായ ഇടവേളകളില്‍ സംഘടനാ തെരെഞ്ഞെടുപ്പ് നടത്തുന്നതാണ് സിപിഎമ്മിന്‍റെ രീതി, അതാണവരുടെ ശക്തിയും. 


ഈ രീതി കോണ്‍ഗ്രസ് നടപ്പിലാക്കിയാല്‍ എത്രയോ നേതാക്കള്‍ക്കാണ് പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുക.

Advertisment