/sathyam/media/media_files/2025/01/20/1qbHAgYhKExLqmjK3YL7.jpg)
തിരുവനന്തപുരം: മിഷൻ 63 പദ്ധതിക്ക് ഹൈക്കമാന്റ് അനുമതി നൽകിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിലും സോഷ്യൽ എൻജിനിയറിംഗിലും വിശ്വാസമർപ്പിച്ചെന്ന് സൂചന.
മുമ്പ് രാഹുൽ ഗാന്ധയും നിലവിൽ പ്രിയങ്കയും വിജയിച്ച കേരളത്തിൽ ഒരു കാരണവശാലും പാർട്ടി പിന്നോട്ട് പോകരുതെന്ന ഉത്തമ താൽപര്യം കണക്കിലെടുത്താണ് എ.ഐ.സി.സി നേതൃത്വത്തിന്റെ നടപടി.
/sathyam/media/media_files/2025/01/22/Wvblbp42X3DO3PcKtKTq.jpg)
ഇതോടെ പദ്ധതി എന്തെന്നും എന്തിനെന്നും മനസിലാകാതെ വിമർശനവുമായി വന്ന കെ.പി അനിൽകുമാറും ശൂരനാട് രാജേശേഖരനും വെട്ടിലായി.
സംസ്ഥാനത്ത് മികച്ച വിജയം നേടണമെന്ന് കോഴിക്കോട് ചിന്തൻ ശിബിരത്തിലും വയനാട് ക്യാമ്പിലും തീരുമാനമെടുത്തിരുന്നു. അതിനുള്ള പഴുതടച്ച പ്രവർത്തനങ്ങൾ ഹൈക്കമാന്റ് നിരീക്ഷണത്തിൽ നടപ്പാക്കാനാണ് തീരുമാനം.
പ്രതിപക്ഷനേതാവായി വി.ഡി സതീശൻ ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളിൽ ദേശീയ നേതൃത്വത്തിന് സമ്പൂർണ്ണ തൃപ്തിയാണുള്ളത്. ഉപതിരഞ്ഞെടുപ്പുകളിൽ അനിതരസാധാരണമായ മികവോടെ സംഘാടനം നടത്തി പാർട്ടി സ്ഥാനാർത്ഥികളെ വിജയിത്തിലേക്ക് നയിച്ചതും ഏറെ പ്രശംസ നൽകി.
/sathyam/media/media_files/2024/12/17/pb4erX20L68WzFrkVv0P.jpg)
മുൻകാലത്ത് പാർട്ടിയിലെ ഏവരുടെയും ലീഡറായിരുന്ന കെ.കരുണാകരന് ശേഷം ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള സതീശന്റെ ശ്രമങ്ങളും ശ്ലാഘനീയമാണെന്നുമുള്ള റിപ്പോർട്ടുകളാണ് സംസ്ഥാനത്ത് നിന്നും എ.ഐ.സി.സിക്ക് ലഭിച്ചിട്ടുള്ളത്.
ഇതിന് പുറമേ പാർട്ടിക്കും മുന്നണിക്കും പോറലുണ്ടാക്കുന്ന ഒരു പ്രവർത്തനവും സതീശന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് മാത്രമല്ല തന്റേതായ കൂട്ടായ്മ ഗ്രൂപ്പെന്ന നിലയ്ക്കുമപ്പുറം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിട്ടില്ലെന്നും നേതൃത്വം വിലയിരുത്തുന്നു.
/sathyam/media/media_files/2025/01/23/p7l0aGt2U6Zzk4lDLw5Q.jpg)
കുറഞ്ഞകാലം കൊണ്ട് ഘടകകക്ഷികളുടെയടക്കം വിശ്വാസം നേടിയെടുത്ത സതീശൻ മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയെ എതിർക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഇങ്ങനെയാണ് നേതൃത്വം എത്തിപ്പെട്ടത്. ഇതൊന്നുമറിയാതെ വിമർശനം ഉന്നയിച്ച കെ.പി അനിൽകുമാറിനും ശൂരനാട് രാജശേഖരനും ഇപ്പോൾ മറുപടിയില്ല.
/sathyam/media/media_files/2025/01/20/ojRQaSJdUrWzPQnztyoo.jpg)
പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പൊടിപ്പും തൊങ്ങലും വെച്ച് മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന നടപടിയിലും ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. ചില ഉന്നത നേതാക്കള്‍ക്ക് ഇതില്‍ മനസറിവുണ്ടെന്നാണ് സംശയം. സതീശനെ ഇകഴ്ത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.
പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ യുക്തമായ അച്ചടക്ക നടപടിയെടുക്കുമെന്ന സന്ദേശവും പാർട്ടി ദേശീയ നേതൃത്വം പുറത്ത് വിട്ടു കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us