New Update
/sathyam/media/media_files/2025/01/24/rOU96TLdSihDVfdSJE0Q.jpg)
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ഫെബ്രുവരി 1 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ മുച്ചുണ്ട്, മുറിയണ്ണാക്ക്, മൂക്കിലൂടെ സംസാരിക്കുക, കുട്ടികളിൽ മൂക്കിലൂടെ പാൽ വരിക എന്നീ അവസ്ഥകൾ നേരിടുന്നവർക്കായി സമഗ്രമായ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Advertisment
ശസ്ത്രക്രിയാ വിദഗ്ദ്ധർ, തെറാപ്പിസ്റ്റുകൾ, മനഃശാസ്ത്രജ്ഞർ, ഓഡിയോളജിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധരുടെ സേവനം ക്യാമ്പിൽ ഉണ്ടാകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0471-2944622, 0471-2944648.