Advertisment

ഭരണത്തിന്‍റെ മറവില്‍ പിരിവ് പിടിച്ചുപറിയായി മാറുന്നു ! തൊട്ടതിനും പിടിച്ചതിനുമുള്ള പിരിവിൽ അഭിരമിച്ച് ഭരണകക്ഷിയും പോഷകസംഘടനകളും. തുടർഭരണത്തിന്‍റെ മേനിയില്‍ പൊതുജനങ്ങളെ പിഴിയുന്നു. ദൈനംദിന ജീവിതത്തിൽ പിരിവ് കൊണ്ട് പൊറുതിമുട്ടി പൊതുജനം. വീട് നിര്‍മ്മാണത്തിന് ലോഡ് ഇറക്കുന്നവരെ പോലും വെറുതെ വിടുന്നില്ല

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും തൊഴിലാളി യൂണിയനുകളുടെ അപ്രമാദിത്വം ഇപ്പോഴില്ലെന്നുമുള്ള സർക്കാരിന്റെ വാദം പൊള്ളയാണെന്നതിന് തെളിവാണ് യൂണിയനുകളുടെ നിർബന്ധിത പിരിവ്.

New Update
collection
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനും പിരിവ് നടത്തുന്ന ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കളോടും പാർട്ടി പോഷകസംഘടനകളോടും പൊതുജനങ്ങൾക്കുള്ള അവമതിപ്പുയരുന്നു. 

Advertisment

കൊച്ചിയിൽ സംഭാവന നൽകാതെ ഇന്ധനം നിറയ്ക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ടാങ്കർ ലോറി പിടിച്ചിട്ട സംഭവത്തോടെ സഖാക്കളുടെ പിരിവിനെ സംബന്ധിച്ച് നാടാകെ നൂറുകണക്കിന് പരാതികളാണ് ഉയരുന്നത്. 


രാവിലെ ഒമ്പത് മണിക്കുള്ളിൽ ഇന്ധം നിറച്ച് തിരുവനന്തപുരത്തേക്ക് പോകേണ്ട ലോറി പിരിവ് നൽകാത്തതിനെ തുടർന്ന് പിടിച്ചിടുകയായിരുന്നു. 

സംഭവം വാർത്തയായതോടെയും ഇടപെടലുകൾ വന്നതോടെയുമാണ് ഇന്ധനം നിറയ്ക്കാൻ അനുവദിച്ചത്. 


പണം കൊടുക്കാതെ ഇന്ധനം നിറയ്ക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പണം ചോദിച്ച് സി.ഐ.ടി.യു നേതാവ് ബാബു ഭീഷണിപ്പെടുത്തുന്ന ഓഡിയോ സംഭാഷണവും പമ്പുടമ പുറത്ത് വിട്ടിട്ടുണ്ട്. 


സി.ഐ.ടി.യു നേതാവ് ആയിരം മുതൽ അയ്യായിരം രൂപ പണം പിരിക്കുന്നുണ്ടെന്നാണ് പരാതി. 

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സ്ഥിതി സമാനമാണ്. വീടുപണിക്ക് സാധനങ്ങൾ കയറ്റി പോകുന്ന ഭാരവാഹനങ്ങളടക്കം തടഞ്ഞ് ആയിരങ്ങളാണ് പിരിവായി ആവശ്യപ്പെടുന്നത്. 

കൊടുക്കാൻ തയ്യാറായില്ലെങ്കിൽ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും അതിൽ സഞ്ചരിക്കുന്നവരെ മർദ്ദിക്കാൻ ഒരുമ്പെടുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.


ഭരണകക്ഷി ലോക്കൽ നേതാക്കളും യുവജന സംഘടനാ ബാഞ്ച്, മേഖലാ നേതാക്കളുമാണ് പല സഥലങ്ങളിലും പൊതുജനങ്ങളെ ഇത്തരത്തിൽ പിടിച്ചു പറിക്കുന്നത്.


പല സംഭവങ്ങളും പുറത്ത് വന്നിട്ടും അത് ഒറ്റപ്പെട്ടതാണെന്ന് വ്യക്തമാക്കിയാണ് ഭരണകക്ഷി നേതൃത്വത്തിന്റെ പ്രതികരണം. 

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും തൊഴിലാളി യൂണിയനുകളുടെ അപ്രമാദിത്വം ഇപ്പോഴില്ലെന്നുമുള്ള സർക്കാരിന്റെ വാദം പൊള്ളയാണെന്നതിന് തെളിവാണ് യൂണിയനുകളുടെ നിർബന്ധിത പിരിവ്. വിവിധ ജില്ലകളില്‍ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


ഇതിന് പുറമേ വീട് വെയ്ക്കാൻ മണ്ണെടുപ്പ് നടത്തുന്ന സ്ഥലമുടമകളിൽ നിന്നും ആയിരങ്ങളാണ് പ്രദേശിക നേതൃത്വം സ്വന്തമാക്കുന്നത്. ഇതിനൊന്നും രസീത് പോലും പലരും നൽകാറില്ല. 


ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചതോടെ മിക്ക ജില്ലയിലെയും സംരംഭകർ ഭീതിയോടെയാണ് സ്ഥാപനങ്ങളിൽ ഇരിക്കുന്നത്. ക്വാറികളിൽ നിന്ന് ലക്ഷങ്ങളാണ് ചോദിച്ചു മേടിക്കുന്നത്. 

ഭരണകക്ഷിക്ക് പിരിവ് കൊടുക്കാതെ സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും ദൈനംദിന കളക്ഷനെക്കാൾ കൂടുതലാണ് പിരിവെന്നും ചില വ്യാപാരികളും വ്യക്തമാക്കുന്നുണ്ട്.

Advertisment