തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയെത്തും.
പ്രിയങ്കകൂടി എത്തുന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ഐക്യവും പാര്‍ട്ടിയുടെ കൂട്ടായ്മയും വിളംബരം ചെയ്യുകകൂടി ചെയ്യുന്ന മലയോര യാത്രയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരികയാണ്.
/sathyam/media/media_files/2025/01/27/6MnyaCv3pmSebmZIEXj9.jpg)
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ നേതൃനിര ഒന്നാകെ ജാഥയില്‍ അണിനിരന്നു കഴിഞ്ഞു.
/sathyam/media/media_files/2025/01/27/N8CmNRapKXtMODk9HmFb.jpg)
നാളെ രാവിലെ മാനന്തവാടിയിൽ നടക്കുന്ന മലയോര ജാഥയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും അവർ സന്ദർശിക്കും. ഒപ്പം സംസ്ഥാനനേതാക്കൾ അവരെ അനുഗമിക്കും.
പാർട്ടിയിൽ അസ്വാരസ്യങ്ങൾ നിറഞ്ഞ അവസരത്തിലാണ് പ്രതിപക്ഷനേതാവ് ജാഥ തുടങ്ങിയത്. എന്നാൽ ഐക്യകാഹളം മുഴക്കിയാണ് മുതിർന്ന നേതാക്കൾ ജാഥയ്‌ക്കെത്തുന്നത്.
/sathyam/media/media_files/2025/01/27/orvdKh1snlrwZWKWOnQj.jpg)
മറ്റ് അഭിപ്രായവ്യത്യാസങ്ങൾ എല്ലാം മാറ്റിവെച്ച് ജാഥ വിജയിപ്പിക്കാൻ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനടക്കമുള്ളവരും രംഗത്തിറങ്ങിക്കഴിഞ്ഞു. കെസി വേണുഗോപാല്‍ എംപി ആണ് ജാഥയുടെ ഉത്ഘാടനം നടത്തിയത്.
/sathyam/media/media_files/2025/01/27/6sIziqQI2GNKYRk23hiT.jpg)
മലയോര ജനതയുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രയാസകരമാകുന്ന വന്യജീവി ആക്രമണത്തെ തടുക്കാൻ വനംവകുപ്പും സർക്കാരും വേണ്ട നടപടികളെടുക്കിന്നില്ലെന്ന സന്ദേശമാണ് ജാഥ നൽകുന്നത്.
/sathyam/media/media_files/2025/01/27/Rqm0jOSGrRiVcqCCsoNM.jpg)
മലയോര പ്രശ്നങ്ങള്‍ മാത്രം വിഷയമായെടുത്ത് ഒരു പ്രതിപക്ഷ നേതാവ് നയിക്കുന്ന സംസ്ഥാന ചരിത്രത്തിലെ ആദ്യ യാത്രയെന്ന പ്രധാന്യം ഇതിന് കൈവന്നതോടെ മലയോര ജനതയില്‍ നിന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ വലിയ സ്വീകാര്യതയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ഉള്‍പ്പെടെ ജാഥയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.
പികെ കുഞ്ഞാലികുട്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും യാത്രയുടെ ഭാഗമാകും. 31 നു കോതമംഗലത്ത് കെ മുരളീധരനും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
/sathyam/media/media_files/2025/01/27/Z6wJ88sG2D9IkzpvL8ez.jpg)
നാളെ പ്രിയങ്ക കൂടി യോഗത്തിനെത്തുന്നതോടെ ജാഥയുടെ പരിവേഷം വലിയ തോതൽ വർധിക്കുമെന്നതും യാഥാർത്ഥ്യമാണ്. വയനാട്ടിലെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എം.എൻ വിജയന്റെ വീടും അവർ സന്ദർശിക്കും.
കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന അവർ പാർട്ടിയിലെ പ്രശ്‌നങ്ങൾ കൂടി പരിഹരിച്ച് മുന്നോട്ടു പോകുമെന്ന സന്ദേശമാണ് നൽകുന്നത്.
പാർട്ടി പുന:സംഘടന നടക്കാനിരിക്കെ നിലവിൽ യാത്രയുടെ ഭാഗമായി പാർട്ടിയിൽ രൂപപ്പെട്ടിട്ടുള്ള നേതാക്കളുടെ ഐക്യം ഗുണകരമാവുമെന്ന വിലയിരുത്തലാണ് എ.ഐ.സി.സിക്കുള്ളത്.