തിരുവനന്തപുരം: മുൻ എം.എൽ.എ പിവി. അൻവറിന് യു.ഡി.എഫ് നയിക്കുന്ന മലയോര ജാഥയിൽ പങ്കെടുക്കാൻ അനുമതി നൽകി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിയാലോചനയെ തുടർന്നാണ് തീരുമാനമെടുത്തത്.
നാളെ നിലമ്പൂരിൽ നടക്കുന്ന ജാഥയിൽ പി.വി അൻവർ പങ്കെടുക്കും. ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുന്നണിയുടെ തീരുമാനം അൻവറിന്റെ യു.ഡി.എഫ് പ്രവേശത്തിനും നാന്ദി കുറിച്ചേക്കും.
മലയോരത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടിയാണു സമരമെന്നും ഇതിൽ പങ്കെടുക്കാൻ ആരുടെയും ക്ഷണം ആവശ്യമില്ലെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിലെ സ്വീകരണത്തിലാണ് പങ്കെടുക്കുകയെന്നും അൻവർ അറിയിച്ചു.
ചൊവ്വാഴ്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി ഈ വിഷയത്തിൽ അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയിൽ പങ്കെടുക്കുമെന്ന് അൻവർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.