തിരുവനന്തപുരം: ഡോ. ശശി തരൂർ എം.പിയെയും കേരളത്തിലെ സാഹിത്യോൽസവങ്ങളെയും വിമർശിച്ച് കെ.സി ഉമേഷ് ബാബു. 'വാസ്തവങ്ങൾ' എന്ന് പേരിട്ടിട്ടുള്ള തന്റെ പുതിയ പുസ്തകത്തിലാണ് രൂക്ഷ വിമർശനമുള്ളത്.
സാഹിത്യത്തിലെ കോർപ്പറേറ്റ് അധോലോകം എന്ന ഭാഗത്തിലാണ് വിമർശനം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജയ്പൂർ മുതലുള്ള സാഹിത്യോത്സവങ്ങളിലെ താരമായ ശശി തരൂർ പ്രത്യയശാസ്ത്ര നിരാസമെന്ന പ്രത്യയശാസ്ത്രത്തിന്റെ ആംഗ്ലിക്കൻ പ്രതിനിധിയാണെന്നും അദ്ദേഹം വിമർശനത്തിൽ വ്യക്തമാക്കുന്നു.
/sathyam/media/media_files/2025/01/31/AjSYYnl3ilYPiFyqJNfW.jpg)
ജയ്പ്പൂരിൽ നടക്കുന്ന സാഹിത്യോത്സവം വരേണ്യസാഹിത്യത്തിന്റെയും വിദേശ സാഹിത്യകാരൻമാരുടെയും വെറും കെട്ടുകാഴ്ച്ചയാണ്.
എല്ലാ ഇന്ത്യൻ മാദ്ധ്യമങ്ങളിലും വിദേശത്തും ഇതിന്റെ വാർത്തകൾ ഉറപ്പാക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ടീം വർക്ക് ആർട്‌സും അതിന്റെ മേധാവിയായ സഞ്ജയ് റോയിയാണെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നു.
/sathyam/media/media_files/2025/01/31/ChNMcJqxHRHDNlHFbFzk.jpg)
/sathyam/media/media_files/2025/01/31/nyZhnd58yMAaE2TO8P0T.jpg)
ജയ്പ്പൂരിന്റെ വാർപ്പ് മാതൃകകളാണ് കേരളത്തിലുൾപ്പെടെ അരങ്ങേറുന്നത്. ആശയ ചർച്ചകളെ ഒന്നടങ്കം ഫ്യൂഡൽ വെടിവട്ടങ്ങളായി മാറുന്നു. പ്രത്യയശാസ്ത്ര നിരാസം എന്ന നവലിബറൽ പ്രത്യയശാസ്ത്രാവിഷ്‌ക്കാരങ്ങളുടെ നടത്തിപ്പ് വേദിയായി ഇത്തരം ഉത്സവങ്ങൾ മാറുകയാണ്.
ഏത് പ്രത്യയശാസ്ത്ര പുലിയെയും പൂച്ചയാക്കി തിരിച്ചയക്കുന്ന ഈ വെടിവട്ട വേദികളുടെ ജനപ്രിയത ശ്രദ്ധേയാമായി കഴിഞ്ഞിട്ടുണ്ട്. എം.ടി വാസുദേവൻനായരടക്കം പങ്കെടുത്തിട്ടുള്ള കേരളത്തിലെ സാഹിത്യോത്സവങ്ങൾക്കെതിരായ ഉമേഷ് ബാബുവിന്റെ വിമർശനം വരും നാളുകളിൽ സാഹിത്യ ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെയ്ക്കും.