തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്ക് കോളടിക്കും വിധമുള്ള ആദായനികുതിയിളവ് ഉണ്ടാക്കുന്ന വരുമാന നഷ്ടം പല മേഖലയിലും ചിലവ് ചുരുക്കളിലേക്ക് നയിച്ചേക്കുമെന്ന് സൂചന.
6.4 ശതമാനമാണ് നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക്. എന്നാൽ ചിലവ് ചുരുക്കൽ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കില്ലെന്നും വാദമുയരുന്നുണ്ട്.
മധ്യവർഗത്തിന്റെ വാങ്ങൽ ശേഷി വർധിക്കുന്നത് വിപണിയെ കൂടുതൽ ചലിപ്പിക്കും. കൂടുതൽ ഉൽപാദനവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും അതുകൊണ്ട് തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയാവും രാജ്യത്തിനുണ്ടാവുകയെന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
നിലവിൽ 6 ശതമാനത്തിനടുത്ത വളർച്ച ലോകരാജ്യങ്ങളിലെങ്ങും ദൃശ്യമല്ല. എട്ട് ശതമാനത്തിന് മുകളിലാണ് വളർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
/sathyam/media/media_files/2025/02/01/budject-points.jpg)
ഇന്ത്യൻ ജനസംഖ്യയുടെ 4 ശതമാനത്തോളം പേരാണ് ആദായനികുതി നൽകുന്നതെന്നും ഇളവ് വലിയ തോതിൽ സാമ്പത്തിക വളർച്ചയെ ബാധിക്കില്ലെന്നും മറുവാദവുമുണ്ട്.
മധ്യവർഗത്തിന് ലഭിക്കുന്ന ഇളവുകളിൽ കുറച്ച് വിപണിയിലേക്കും കുറച്ച് നിക്ഷേപമായും മാറാനിടയുണ്ട്. മധ്യവർഗത്തിന്റെ ക്രയവിക്രയശേഷി ഉയരുകയും ചെയ്യും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെ.പിക്കും ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. മധ്യവർഗത്തിനുള്ള ഇളവുകൾ പാർട്ടിയിലേക്ക് കൂടുതൽ വോട്ടൊഴുക്കുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.