സാങ്കല്‍പ്പിക വാര്‍ത്തകളുമായുള്ള 'കള്ള പരസ്യ' വിവാദത്തില്‍ പത്രങ്ങള്‍ വെട്ടിലായി : മുഖ്യധാരാ പത്രങ്ങൾക്ക് നോട്ടീസ് നൽകി പ്രസ് കൗൺസിൽ. വിനയായത് വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഒന്നാം പേജിൽ നൽകിയ പരസ്യം. വിശദീകരണം നൽകേണ്ടത് മാതൃഭൂമയും മനോരമയുമടക്കം 12 പത്രങ്ങൾ

2050 ൽ ഇറങ്ങുന്ന പത്രത്തിലെ വാർത്ത ഇങ്ങനെയാകുമെന്ന വിധത്തിൽ മുൻകൂട്ടി ആവിഷ്‌ക്കരിച്ച പേജിൽ സാങ്കൽപ്പിക വാർത്തകൾ കുത്തിനിറച്ചായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. 

New Update
fake news published
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വാർത്തയെന്ന് തോന്നിപ്പിക്കും വിധം നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാങ്കല്‍പ്പിക വാര്‍ത്തകളുമായി വിവാദമായ സ്വകാര്യ സർവകലാശാലയുടെ പരസ്യം മുൻപേജിൽ പ്രസിദ്ധീകരിച്ച 12 ദിനപത്രങ്ങൾക്ക് പ്രസ് കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. 


Advertisment

നോട്ട് പിൻവലിച്ച് ഡിജിറ്റൽ കറൻസി രാജ്യത്താകമാനം നടപ്പാക്കാൻ പോകുന്നുവെന്ന തരത്തിലായിരുന്നു വാർത്ത പ്രസിദ്ധീകരിച്ചത്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം പരസ്യം നൽകിയതിന് 14 ദിവസത്തിനകം രേഖാമൂലം മറുപടി നൽകാനാണ് നോട്ടീസിൽ പ്രസ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


2050 ൽ ഇറങ്ങുന്ന പത്രത്തിലെ വാർത്ത ഇങ്ങനെയാകുമെന്ന വിധത്തിൽ മുൻകൂട്ടി ആവിഷ്‌ക്കരിച്ച പേജിൽ സാങ്കൽപ്പിക വാർത്തകൾ കുത്തിനിറച്ചായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. 

എന്നാൽ അതേ പേജ് പരസ്യമാണെന്ന് ചില പത്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെല്ലാം തന്നെ മുൻ പേജിൽ ഇപ്രകാരമുള്ള വാർത്തകളാണ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് കൗൺസിലിന് ലഭിച്ച പരാതികളെ തുടർന്നാണ് നോട്ടീസ് നൽകിയിട്ടുള്ളത്.


നോട്ട് നിരോധനം വീണ്ടും വരുന്നുവെന്ന വാർത്ത വായനക്കാരിൽ ഭീതി പടർത്തിയിരുന്നു. മലയാളത്തിലെ ഒരു ചാനലിലുള്ള മോർണിംഗ് ഷോയിൽ അവതാരകൻ വളരെ ഗൗരവമായി പത്രം വായിച്ച് ഇത് അവതരിപ്പിച്ചതും വലിയ ചർച്ചയായി. 


വായനക്കാരിൽ പലരും ബാങ്കുകളെയും സർക്കാർ സംവിധാനങ്ങളെയും വിളിച്ച് ആശങ്ക അറിയിച്ചിരുന്നു. വാർത്തയല്ല പരസ്യമാണെന്ന സ്ഥിരീകരണം വൈകി ലഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രമുഖ പത്രപ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും അമർഷം പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു.

Advertisment