അനധികൃത കുടിയേറ്റക്കാരെ ക്രിമിനലുകളെ പോലെ വിലങ്ങിട്ട് എത്തിച്ച അമേരിക്കൻ നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. സംഭവം നേരത്തെ അറിഞ്ഞിരുന്നവെന്നും അസ്വാഭാവികതയില്ലെന്നും വിദേശകാര്യമന്ത്രി. രാജ്യസഭയിൽ ബഹളം

ഭീകരരെ പോലെ ഇന്ത്യക്കാരെ അപമാനിച്ചിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്ന ആരോപണമുയർത്തിയ പ്രതിപക്ഷം സ്വന്തം രാജ്യത്തെത്തിയിട്ടും അവർ അപമാനിക്കപ്പെട്ടുവെന്നും അറിയിച്ചു. 

New Update
s jayasankar

തിരുവനന്തപുരം: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൊടും ക്രിമിനിലുകളെ പോലെ കൈകാലുകളിൽ വിലങ്ങണിയിച്ച് ഇന്ത്യയിൽ എത്തിച്ച അമേരിക്കൻ നടപടിയെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ.

Advertisment

2009 മുതൽ അനധികൃതമായി കുടിയേറിയവരെ അമേരിക്ക തിരിച്ചയക്കുന്നുണ്ടെന്നും ഇത് ആദ്യസംഭവമല്ലെന്നുമായിരുന്നു രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവന. ഇത്തേുടർന്ന് രാജ്യസഭ ബഹളമയമായി. 

indians from us

വിമാനത്തിലെത്തിയ പുരുഷൻമാരെയാണ് കൈയ്യിലും കാലിലും വിലങ്ങണിയിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയിരുന്നു.

നിയമവിരുദ്ധമായി കുടിയേറിയവരരെ തിരിച്ചയക്കുമ്പോൾ  സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. സൈനിക വിമാനത്തിൽ 104 ഇന്ത്യാക്കാരെ എത്തിക്കുന്ന വിവരം നേരത്തെ തന്നെ അറിയാമായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം നടപടികളിൽ അമേരിക്കയെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. 

ഭീകരരെ പോലെ ഇന്ത്യക്കാരെ അപമാനിച്ചിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്ന ആരോപണമുയർത്തിയ പ്രതിപക്ഷം സ്വന്തം രാജ്യത്തെത്തിയിട്ടും അവർ അപമാനിക്കപ്പെട്ടുവെന്നും അറിയിച്ചു. 

s jayasankar rajyasabha

അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിയവരെ ഹരിയാന സർക്കാർ  ജയിൽ വാഹനങ്ങളിലാണ് കൊണ്ടുപോയത്.

പ്രധാനമന്ത്രി മോദി ട്രംപുമായി നടത്തുന്ന ചർച്ചകളിൽ ഇത് ഉന്നയിക്കുമോയെന്ന ശിവസേനയുടെ ചോദ്യം കൂടിയായപ്പോൾ സഭ ബഹളതതിൽ കലാശിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

സ്ത്രീകളും കുട്ടികളുമടക്കം 104 പേരെയാണ് അമേരിക്കൻ സൈനിക വിമാനമായ ഗ്ലോബ് മാസ്റ്ററിൽ ഇന്ത്യയിലെത്തിച്ചത്.

പലയിടത്തേക്കും ഇങ്ങനെ വിലങ്ങ് വെച്ച് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്ന അമേരിക്കൻ നടപടിക്കെതിരെ ലോകമാകെ പ്രതിഷേധം മുഴങ്ങുമ്പോഴാണ് ഇത്തരം നടപടിയെ ന്യായീകരിച്ച് കേന്ദ്രം രംഗത്ത് വന്നത്.

Advertisment