പാതിവില തട്ടിപ്പ്: ആനന്ദകുമാർ പറയുന്നത് പച്ചക്കള്ളമെന്ന് സൂചന. തട്ടിപ്പിന് ഉപയോഗപ്പെടുത്തിയ ട്രസ്റ്റിന്റെ പൂർണ്ണ അധികാരവും ഇദ്ദേഹത്തിനനെന്ന് രേഖകൾ. കള്ളം പറഞ്ഞ് കോടികൾ പിരിച്ചതിന്റെ മുഖ്യ ഉത്തരവാദി ആനന്ദകുമാറെന്നും വാദങ്ങൾ. അറസ്റ്റിലായ അനന്തുകൃഷ്ണനുൾപ്പെടെ ട്രസ്റ്റിൽ അഞ്ച് സ്ഥാപക അംഗങ്ങൾ

എൻ.ജി.ഒ കോൺഫെഡറേഷൻ സ്ഥാപകാംഗമാണ് ആനന്ദകുമാറെന്നാണ് പുറത്ത് വന്ന രേഖകൾ തെളിയിക്കുന്നത്. കോൺഫെഡറേഷൻ ഒരു തട്ടിപ്പ് സംവിധാനമാണെന്നും സൂചനകളുണ്ട്.

New Update
anandakumar
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ തനിക്കൊരു പങ്കുമില്ലെന്ന് സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയക്കുന്ന രേഖകൾ പുറത്ത്.

Advertisment

എൻ.ജി.ഒ കോൺഫെഡറേഷൻ സ്ഥാപകാംഗമാണ് ആനന്ദകുമാറെന്നാണ് പുറത്ത് വന്ന രേഖകൾ തെളിയിക്കുന്നത്. കോൺഫെഡറേഷൻ ഒരു തട്ടിപ്പ് സംവിധാനമാണെന്നും സൂചനകളുണ്ട്. ആനന്ദകുമാറിനെ കൂടാതെ മറ്റ് നാല് പേരും സ്ഥാപകാംഗങ്ങളെന്ന രീതിയിലാണ് ഇതിൽ പ്രവർത്തിക്കുന്നത്.


അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളാണ് ഇദ്ദേഹത്തിനൊപ്പം ട്രസ്റ്റ് ഡീഡിൽ ഉള്ളത്. അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുള്ള ട്രസ്റ്റിൽ കൂടുതൽ അംഗങ്ങളെ നിർദ്ദേശി ക്കാനുള്ള അധികാരവും ചെയർമാനായ ആനന്ദകുമാറിൽ നിക്ഷിപ്തമാണ്.


ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദ കുമാറിന് എപ്പോള്‍ വേണമെങ്കിലും രാജി വെയ്ക്കാം. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരായിരിക്കും ഉപദേശക സമിതിയുടെ ചെയർമാനെന്ന കാര്യവും ഡീഡിൽ  വ്യക്തമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കാനുമാവില്ല. 

അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുളള പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ എന്ന സംഘടനയ്ക്കാവും പാതിവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിന്റെ ഉത്തരവാദിത്തമെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പാതിവില തട്ടിപ്പ് ആനന്ദകുമാർ അറിഞ്ഞിരുന്നില്ല എന്ന വാദത്തിന് ഇനി പ്രസക്തിയില്ല. 


തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അനന്തുകൃഷ്ണനാണെങ്കിൽ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം ആനന്ദ കുമാറി നാണെന്ന് ഡീഡിൽ നിന്നും വ്യക്തമാണ്. രേഖകളിലുളള അഞ്ച് പേർക്ക് പുറമേ മറ്റ് രണ്ട് പേരെ കൂടി ആനന്ദകുമാർ ട്രസ്റ്റിൻറെ ഭാഗമാക്കിയിരുന്നെന്ന വിവരവും ക്രൈംബ്രാഞ്ചിനുണ്ട്.


കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക ബീന സെബാസ്റ്റ്യന് ഈ തട്ടിപ്പിലുള്ള പങ്ക് എന്താണെന്നും വിശദമായ അന്വേഷണം ക്രൈംരബാഞ്ച് നടത്തുന്നുണ്ട്. ഇവർക്ക് ഇതേപ്പറ്റി നേരത്തെ ധാരണയുണ്ടെന്ന വിവരങ്ങളാണ് നിലവിൽ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്.

മധ്യകേരളത്തിലും മലബാറിലുമടക്കം അനന്തുകൃഷ്ണൻ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെ ഒട്ടുമിക്ക ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു കോൺഫെഡറേഷൻറെ ചെയർപേഴ്‌സൺ കൂടിയായ ബീന. ഇവർ 
മധ്യകേരളത്തിലെ അറിയപ്പെടുന്ന എൻ.ജി.ഒ പ്രവർത്തകരിലൊരാൾ കൂടയാണ്.

Advertisment