10 വർഷത്തിനിടെ പ്രായപൂർത്തിയാവാത്ത 27 പെൺകുട്ടികളുടെ ആത്മഹത്യ. 305 പോക്‌സോ കേസുകൾ. പെൺകുട്ടികൾക്ക് മരണക്കെണിയൊരുക്കി വാളയാർ. സിബിഐ റിപ്പോർട്ടിൽ മനുഷ്യമനസാക്ഷി മരവിക്കുന്ന യാഥാർത്ഥ്യങ്ങൾ

പ്രദേശവാസികളായ നാട്ടുകാർക്ക് തങ്ങളുടെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയും നിയമ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും ഇതിന് കാരണമാകുന്നുണ്ട്. 

New Update
cbi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പെൺകുട്ടികൾക്ക് മരണക്കെണി ഒരുക്കുന്ന ഇടമായി വാളയാർ മാറുന്നുവെന്ന കണക്കുകളുമായി മനഷ്യമന:സാക്ഷിയെ മരവിപ്പിക്കുന്ന റിപ്പോർട്ടാണ് സി.ബി.ഐ പുറത്ത് വിട്ടത്. വാളയാറിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. 

Advertisment

2013 മുതൽ 2023 വരെയുള്ള കാലയളവിൽ 13 വയസിൽ താഴെയുള്ള 27 കുട്ടികൾ വാളയാറിൽ ആത്മഹത്യ ചെയ്തുവെന്നാണ് സി.ബ.ഐയുടെ കണ്ടെത്തൽ. പത്ത് വർഷക്കാലയളവിൽ 305 പോസ്‌കോ കേസുകൾ വാളയാറിലും പരിസര രപദേശങ്ങളിലുമായി രജിസ്റ്റർ ചെയ്തതായും സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.


വാളയാറിലെ ഇരട്ടസഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം നടത്തിയ പൊലീസുദ്യോഗസ്ഥൻ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചുവെന്നും 101 പേജുള്ള കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നു. 

പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ഭീകരതയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിവരിച്ചുവെന്നും പെൺകുട്ടികളുടെ ബലിത്തറയെന്ന വിശേഷണമാണ് വാളയാറിന് അയാൾ നൽകിയതെന്നും സി.ബി.ഐ പറയുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച വാളയാർ കേസിന് ശേഷവും ഇത്തരം കാര്യങ്ങൾ അവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളായ നാട്ടുകാർക്ക് തങ്ങളുടെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയും നിയമ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും ഇതിന് കാരണമാകുന്നുണ്ട്. 


വാളയാറിൽ 17 ഉം 11 ഉം വയസുള്ള രണ്ടു സഹോദരിമാർ 1996 ഫെബ്രുവരി 22ന് ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരുടെയും മരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.


ഇവർ കൂരമായ ബലാൽസംഗത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായെന്നും കണ്ടെത്തിയിരുന്നു. മൂത്ത കുട്ടി ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ 2017 ജനുവരി 13നും, അനുജത്തി 2017 മാർച്ച് നാലിനും തൂങ്ങി മരിക്കുകയായിരുന്നു.

Advertisment