/sathyam/media/media_files/2025/02/21/xLjOFCjVdC5keDbypVAU.jpg)
തിരുവനന്തപുരം: ബ്രൂവറിക്ക് പിന്നാലെ കിഫ്ബി റോഡുകളിൽ നിന്നും ടോൾ പരിക്കാനുള്ള നീക്കം ശക്തമാക്എകുന്നതിന്റെ ഭാഗമായി സർക്കുലർ പുറപ്പെടുവിച്ച് എൽ.ഡി.എഫ്.
കിഫ്ബിയെ സംരക്ഷിക്കാൻ വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന സർക്കുലർ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനാണ് പുറത്തിറക്കിയിരിക്കുന്നത്. വിഷയത്തിൽ എതിർപ്പുന്നയിച്ച ഘടകകക്ഷികളുടെ വാദം പോലും ചെവിക്കൊള്ളാൻ തയ്യാറാകാതെയാണ് സി.പി.എമ്മിന്റെ നടപടി.
ബഹുസ്വരത, പ്രതിപക്ഷബഹുമാനം എന്നിവ പലവുരു ഉന്നയിക്കുന്ന സി.പി.എമ്മിൽ നിന്നും ഏകാധിപത്യ സമീപനം നേരിടേണ്ടി വന്നിട്ടും എതിർപ്പുന്നയിച്ച കക്ഷികൾ മൗനിബാബയായി തുടരുകയാണ്. സി.പി.ഐ അടക്കമുള്ള കക്ഷികൾ ബ്രൂവറിക്കും ടോളിനും എതിരായി നിലപാടെടുത്തരുന്നു.
എന്നാൽ മുന്നണി യോഗത്തിൽ സി.പി.എമ്മിന്റെ കർക്കശ നിലപാട് മുഖ്യമന്ത്രി പുറത്തെടുത്തതോടെ കക്ഷിനേതാക്കൾക്ക് മിണ്ടാട്ടം മുട്ടി. നയപരമായ ഒരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപ്പിക്കുന്നതിനെതിരെ മുന്നണിയൽ പോലും ശബ്ദമുയർത്താൻ കഴിയാത്തവരായി സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ മാറിയിട്ടുണ്ട്.
മുന്നണി യോഗത്തിൽ പങ്കെടുത്തവർ പാർട്ടയുടെ നിലപാട് സി.പ.എമ്മിന് മുന്നിൽ പണയം വെച്ചുവെന്ന വിമർശനം സി.പി.ഐക്കുള്ളിലുണ്ടെങ്കിലും അതൊന്നും എൽ.ഡില.എഫ് തീരുമാനത്തെ ബാധിക്കാനിടയില്ല. ബ്രൂവറി വേണ്ടെന്ന നിലപാട് പാർട്ടി എക്‌സിക്ക്യൂട്ടീവ് സ്വീകരച്ചെങ്കിലും അത് കൃത്യമായി യോഗത്തിൽ പ്രതിഫലിപ്പിക്കാൻ സ.പ.ഐ നേതൃത്വത്തിന് കഴിഞ്ഞില്ല.
സി.പി.ഐയുടെ എതിർപ്പിന് പുല്ലുവില കൽപ്പിച്ച് അത് തട്ടിമാറ്റി സി.പി.എം മുന്നോട്ട് പോയതോടെ പെരുവഴിയിൽ ഉടുമുണ്ടഴിഞ്ഞ അവസ്ഥയിലായ സി.പി.ഐ നേതൃത്വം നാറി നാമാവശേഷമായി. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ വലിയ അമർഷവും രൂപപ്പെടുന്നുണ്ട്.
സമ്മേളനകാലത്ത് ഇത്തരമൊരു തിരിച്ചടി സി.പി.ഐയുടെ രാഷ്ട്രീയ അന്തസത്തയെ ചോർത്തിക്കളഞ്ഞുവെന്നും വിമർശനമുണ്ട്. ബ്രൂവറിയിലും മദ്യനയത്തിലും മുമ്പ് വിമർശനമുന്നയിച്ച ആർ.ജെ.ഡിക്ക് ഇപ്പോൾ മിണ്ടാട്ടവുമില്ല. സ.പി.എം കടുപ്പിച്ചതോടെ രണ്ട് പാർട്ടികളും പേരിന് വിമർശനമുന്നയിച്ച് കാര്യങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായയെന്ന് വേണം കരുതാൻ.