തിരുവനന്തപുരം: ബ്രൂവറി വിഷയത്തിലും കിഫ്ബി ടോളിലും എതിർപ്പ് പ്രകടിപ്പിച്ച ഘടകകക്ഷികളെ മുന്നണി യോഗത്തിൽ സ.പ.എം അരിഞ്ഞു വീഴ്ത്തിയത് ബുദ്ധിപരവും കൗശലപരവുമായ നീക്കങ്ങളിലൂടെയാണ്.
രണ്ട് വിഷയങ്ങളിലും കടുത്ത എതിർപ്പുമായി നിന്ന സി.പി.ഐ, ആർ.ജെ.ഡി കക്ഷികളെ മുഖവിലയ്ക്ക് പോലുശമടുക്കാതെയായിരുന്നു സി.പി.എം അവർക്ക് മേൽ അധികാര പ്രയോഗം നടത്തയത്.
ബ്രൂവറി, ടോൾ വിഷയങ്ങൾ ഉയർന്നത് മുതൽ സി.പി.ഐ, ആർ.ജെ.ഡി എന്നീ എൽ.ഡി.എഫിലെ രണ്ട് കക്ഷികൾ മാരതമാണ് പരിധി വിട്ട് പ്രതികരണം നടത്തിയത്.
സി.പി.ഐയോട് ഔദ്യോഗികമായി സംസാരിക്കാൻ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് തന്നെ ആദ്യം മുതിർന്നെങ്കിൽ ആർ.ജെ.ഡിയുടെ എതിർപ്പിനെ കണ്ട ഭാവം പോലും നടിക്കാൻ സി.പി.എം തയ്യാറായില്ല.
രാജേഷിന്റെ ചർച്ച പരാജയമാവുകയും വിഷയത്തിൽ പാലക്കാട് ജില്ലാ നേതൃത്വത്തിനൊപ്പം സി.പി.ഐ നിൽക്കുമെന്ന് അവരുടെ പാർട്ടി എക്‌സിക്യൂട്ടീവിൽ തീരുമാനം വരികയും ചെയ്തതോടെ സി.പി.എം അപകടം മണത്തു.
ഇതിനിടെ തങ്ങളുടെ എതിർപ്പ് പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായ ആർ.ജെ.ഡി നേതൃത്വം സ.പ.എമ്മിന്റെ ഏകാധിപത്യ ശൈലക്കെതിരെ മാദ്ധ്യമങ്ങളിലൂടെ തുറന്നടിച്ചു.
മദ്യനയമോ ബ്രൂവറി തുടങ്ങാനുള്ള തീരുമാനങ്ങളോ എൽ.ഡി.എഫൽ ചർച്ചയായില്ല എന്നതായിരുന്നു അവരുടെ തുറന്നു പറച്ചിൽ. ഇത് സി.പി.എമ്മിന് രാഷ്ട്രീയമായ തരിച്ചടിയുണ്ടാക്ക. പിന്നാലെ അവർ തന്നെ നൽകിയ കത്ത് പരഗണിച്ചാണ് എൽ.ഡി.എഫ് യോഗം വിളിക്കാൻ സി.പി.എം തീരുമാനിച്ചത്.
എന്നാൽ ഇതിന് മുമ്പ് നടക്കാൻ പോകുന്ന രാഷ്ട്രീയ നീക്കങ്ങൾ സി.പി.എം അളന്ന് മനസിലാക്കി കഴിഞ്ഞിരുന്നു. അതോടെ ആകെ 13 കക്ഷികളുള്ള എൽ.ഡി.എഫിലെ മറ്റ് 11 കക്ഷികളെയും പ്രത്യേകമായി ക്ഷണിച്ച് വിഷയത്തിൽ അവരുടെ പിന്തുണ മുഖ്യമന്ത്രിക്കുണ്ടെന്ന് ഉറപ്പ് വരുത്തുകയായിരുന്നു സി.പി.എം ചെയ്തത്.
ന്യൂനപക്ഷത്തെ ഭൂരിപക്ഷം കൊണ്ട് വെട്ടി മുന്നണി മര്യാദ കാത്തുസൂക്ഷിക്കുന്നുവെന്ന് വരുത്തി തീർത്താണ് സി.പി.എം രാഷ്ട്രീയമായി സി.പി.ഐയെയും ആർ.ജെ.ഡിയെയും പഞ്ഞിക്കിട്ടത്.
ബ്രൂവറി വിഷയത്തിൽ ഇരുകക്ഷികളും ഉയർത്തിയ കുടിവെള്ള പ്രശ്‌നത്തെ എം.ബി രാജേഷ് പൊതുമണ്ഡലത്തിൽ ഉന്നയിച്ച വാദമുഖങ്ങൾ കൊണ്ട് ഫലപ്രദമായി തടയാനും സി.പി.എമ്മിനായി. അതോടെ സി.പി.ഐയും, ആർ.ജെ.ഡിയും ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിഞ്ഞു.
ഇതിന് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ തന്റെ സ്വതസിദ്ധമായ ധാർഷ്ട്യം കലർന്ന പ്രകടനം കൂടി പുറത്തെടുത്തതോടെ രണ്ട് കക്ഷികളും പൂർണ്ണമായി മുന്നണി നേതൃതവത്തിനും സി.പി.എമ്മിനും കീഴടങ്ങുകയായിരുന്നു.