ഡിവൈഎഫ്ഐ സ്റ്റാർട്ടപ്പ് ഫെസ്റ്റിൽ പേര് പറയാതെ ശിവശങ്കറിനെ പുകഴ്ത്തി പിണറായി. സ്റ്റാർട്ടപ്പ് മിഷനെ മാറ്റിയെടുത്ത ഉേദ്യാഗസ്ഥൻ വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടു. ലൈഫ് മിഷൻ കോഴ, സ്വർണ്ണക്കടത്ത് വിഷയങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി

വിവാദകോലഹാലങ്ങൾ അടങ്ങി വർഷങ്ങൾക്ക് ശേഷം സി.പി.എമ്മും സർക്കാരും വിമർശിച്ച ശിവശങ്കറിനെ പുകഴ്ത്തി മുഖ്യമന്ത്രി തന്നെ രംഗത്തെിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്താനടയുണ്ട്.

New Update
pinarai vijayan m sivasankar
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രിയുെട മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

ലൈഫ് മിഷൻ മകാഴ, സ്വർണ്ണക്കടത്ത് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്തുള്ള ശിവശങ്കറിനെ എല്ലാവരും മറന്ന് തുടങ്ങിയ ഘട്ടത്തിലാണ് വീണ്ടും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചും പുകഴ്ത്തിയും മുഖ്യമന്ത്രി രംഗത്തെത്തിയത്. 


സ്റ്റാർട്ട് അപ്പ് ആശയങ്ങൾ കേൾക്കാനും അവ പ്രവർത്തത്തികമാക്കാൻ കഴിയുന്ന നിലയിലേക്ക് സ്റ്റാർട്ട് അപ്പ് മിഷനെ മാറ്റിയെടുത്തത് വളരെ മികവാർത്ത രീതിയിൽ ഇതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.


എന്നാൽ വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വല്ലാത്ത വേട്ടയാടലിന് ഇരയാക്കപ്പെടുന്നതും പിന്നീട് കണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

dyfi startup fest

വിവാദകോലഹാലങ്ങൾ അടങ്ങി വർഷങ്ങൾക്ക് ശേഷം സി.പി.എമ്മും സർക്കാരും വിമർശിച്ച ശിവശങ്കറിനെ പുകഴ്ത്തി മുഖ്യമന്ത്രി തന്നെ രംഗത്തെിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്താനടയുണ്ട്.


ലൈഫ് മഷൻ കോഴ, സ്വർണ്ണക്കടത്ത് കേസ് എന്നിവയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി 2020ലാണ് എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കുറച്ച് കാലം ജയിലിൽ കഴിഞ്ഞ അദ്ദേഹം അസുഖബാധിതനാവുകയും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.


2023 ജനുവരി 31ന് അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. ഇതിനിടെ പഴയ സംഭവവികാസങ്ങളെ ആധാരമാക്കി ആശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം എഴുതി പുറത്തിറക്കിയതും വിവാദത്തിൽ കലാശിച്ചു. 

ഇതിന് മുറപടിയായി ചതിയുടെ പത്മവ്യൂഹം എന്നൊരു പുസ്തകം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ് പുറത്തിറക്കിയതോടെ വീണ്ടും അദ്ദേഹം കടുത്ത വിമർശനത്തിനിരയായി.

അതേ പുസ്തകത്തിൽ സംഭവമുണ്ടായ പിണറായി സർക്കാരിന്റെ കാലത്തെ രണ്ട് മന്ത്രിമാരെയും സ്പീക്കറെയും പറ്റിയുള്ള പരാമർശവും വലിയ വിവാദമായി. ഇത്രയും വിവാദങ്ങളുണ്ടായിട്ടും വിഷയങ്ങളുടെ പേരിൽ ആര്‍ക്കെതിരെയും സി.പി.എം നടപടിയെടുത്തില്ല.

Advertisment