തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പാർട്ടിയൽ ഒരു പ്രത്യേക ഗ്രൂപ്പുണ്ടാക്കാത്ത ഏക പ്രതിപക്ഷനേതാവാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി ഇന്ത്യൻ എക്പ്രസിന് നൽകിയ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കഴിഞ്ഞ 60 വർഷ്ഷക്കാലത്തിനിടെ ഗ്രൂപ്പ് പ്രവർത്തനം ഏറ്റവും കുറഞ്ഞ സമയമായാണ് ഇക്കഴിഞ്ഞ മൂന്നര വർഷക്കാലം. ഏത് ഗ്രൂപ്പിലാണ് തങ്ങളെന്ന് പാർട്ടിയിലെ പലർക്കും അറിയാത്ത അവസ്ഥയുണ്ട്.
ഗ്രൂപ്പ് താഴേക്ക് പോയി. ഇപ്പോൾ പാർട്ടിയേക്കാൾ വലുതല്ല ഒരു ഗ്രൂപ്പുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഗ്രൂപ്പുകൾ തമ്മിൽ വീതഗ വെയ്ക്കുന്ന അവസ്ഥയുണ്ടായിരുന്നു.
കഴിവുള്ള ഒരാൾക്ക് പാർട്ടിയിൽ വളരാൻ ഇത് തടസമായിരുന്നു. ഒരുപാട് തിക്താനുഭവങ്ങൾ ഇതുകൊണ്ട് ചെറുപ്പത്തിലൊക്കെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാര്യം ഗ്രൂപ്പുകളുടെ അതിപ്രസരം കൊണ്ടാണ്. പാർട്ടിയിലെ പരിണിത പ്രജ്ഞരായ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുണ്ടായിരുന്നു.
പി.ടി ചാക്കോ മുതലുള്ള പ്രതിപക്ഷനേതാക്കൾക്കും ഗ്രൂപ്പുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ താൻ ഒരു ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല.
കഴിഞ്ഞ നേതൃമാറ്റത്തിൽ കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരനും പ്രതിപക്ഷനേതാവുമായി താനുമെത്തി. എന്നാൽ അധികാരമേറ്റ ശേഷം തങ്ങൾ ഗ്രൂപ്പുകള തകർക്കാൻ നോക്കിയിട്ടില്ല. എന്നാൽ പാർട്ടിയേക്കാൾ വലുതല്ല ഗ്രൂപ്പുകളെന്ന ബോധ്യം തങ്ങളാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാണെന്ന തരത്തിൽ ഒരു തർക്കവും പാർട്ടയിലില്ല. യു.ഡി.എഫിനെ അധികാരതത്തിൽ എത്തിക്കുകയാണ് എന്റെ ലക്ഷ്യം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഞാൻ മുന്നോട്ട് വന്നാൽ എന്റെ ലക്ഷ്യം മാറുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാനാണ് പ്രവർത്തിക്കുന്നത്. പാർട്ടിയിൽ ഇതുവരെ ഇല്ലാത്ത ഒരു സംസ്‌ക്കാരം വളർത്തിയെടുക്കാനാണ് തന്റെ ശ്രമം. രാഷ്ട്രീയപാർട്ടികൾക്ക് മുന്നോട്ടു പോകാനുള്ള ഇന്ധനമാണ് അധികാരത്തിൽ വരികയെന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കേന്ദ്രസർക്കാരിനും അതിരുകടന്ന ദേശീയവാദത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ചെറുത്ത് നിൽപ്പ് ചെറുതല്ലെന്നും അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.