തിരുവനന്തപുരം: തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയായ ദീപാദാസ് മുന്‍ഷിയ്ക്ക് കേരളത്തിന്‍റെ ചുമതലയാണ് ലഭിച്ചതെങ്കിലും സഖ്യകക്ഷി സംവിധാനത്തിലുള്ള കേരളത്തിന്‍റെ സ്ഥിതിയെപ്പറ്റി കാര്യമായ ബോധ്യങ്ങള്‍ ആയി വരുന്നതേ ഉള്ളു.
അതിന്‍റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം അവര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ സംസ്ഥാനത്താകമാനം സംഘടനാ സംവിധാനമുള്ള പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന റിപ്പോര്‍ട്ട് ദീപാദാസിന് നേരത്തെ ലഭിച്ചിരുന്നു.
പിന്നെയുള്ളത് മരുഭൂമിയിലെ പുല്ലുപോലെ അവിടെയും ഇവിടെയും നാലു പേര്‍ മാത്രമുള്ള കേരള കോണ്‍ഗ്രസാണ്. അവരുള്‍പ്പെടെ ബാക്കി ഘടകകക്ഷികളൊക്കെ കോണ്‍ഗ്രസിന്‍റെ തണലില്‍ മല്‍സരിച്ച് ജയിച്ചുവരുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയുന്ന സത്യം.
എന്തായാലും ഘടകകക്ഷികളുമായി കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ കെപിസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ ഏറെ കൗതുകത്തോടെ ആദ്യം തിരക്കിയത്, അനൂപ് ജേക്കബ് എംഎല്‍എയെക്കുറിച്ചും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെക്കുറിച്ചുമാണ്.
പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ടിഎം ജേക്കബിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെക്കുറിച്ചും പറഞ്ഞുകൊടുത്തു.
/sathyam/media/media_files/2025/03/12/WF6yGw1JCxcC9P1wLBBy.jpg)
അക്കൂട്ടത്തില്‍ പിറവത്ത് പത്തോ അന്‍പതോ പ്രവര്‍ത്തകരാണ് ആകെ ആ പാര്‍ട്ടിക്കുള്ളതെന്ന യാഥാര്‍ഥ്യവും ആരോ പറഞ്ഞുകൊടുത്തു.
താടിക്ക് കൈയ്യും കൊടുത്ത് എല്ലാം കേട്ടിരുന്ന ദീപാദാസ് മുന്‍ഷിയോട് ഒടുവില്‍ നേതാക്കള്‍ ചോദിച്ചു, 'അല്ല മാഡം, അങ്ങ് എന്താണ് അനൂപിനെക്കുറിച്ച് പ്രത്യേകിച്ച് തിരക്കാന്‍ കാരണ'മെന്ന്. മറുപടിയായിരുന്നു നേതാക്കളെ ഞെട്ടിച്ചത് ! അനൂപ് ജേക്കബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 3 സീറ്റ് ആവശ്യപ്പെട്ടത്രെ !
പിന്നെ കെപിസിസി ആസ്ഥാനത്ത് കൂട്ടച്ചിരിയായിരുന്നു. നേതാക്കളെന്താ പതിവില്ലാതെ പൊട്ടിച്ചിരിക്കുന്നതെന്ന് തിരക്കി വന്ന മറ്റ് നേതാക്കളും കാര്യമറിഞ്ഞതോടെ ഇരുന്ന് ചിരിയായി.
ഒടുവില്‍ നേതാക്കള്‍ ദീപാദാസിനോട് ചോദിച്ചു, അദ്ദേഹം സീരിയസായി ചോദിച്ചതാണോ, അതോ മൂന്ന് സീറ്റ് ചോദിക്കാനുള്ള ശക്തിയിലേയ്ക്ക് തങ്ങള്‍ എത്തുകയാണെന്നറിയിക്കാന്‍ വേണ്ടി തമാശ പറഞ്ഞതാണോ എന്ന്.
അതല്ല, ഗൗരവമായി തന്നെ അദ്ദേഹം 3 സീറ്റ് ആവശ്യപ്പെടുകയായിരുന്നെന്നും ചോദിച്ച് കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ മുഖത്ത് ഭാവഭേദമോ ജാള്യതയോ ഉണ്ടായിരുന്നില്ലെന്നും ദീപാദാസ് മറുപടി പറഞ്ഞു.
പിറവത്തിനു പുറമേ കുട്ടനാട്, കോതമംഗലം സീറ്റുകളാണ് അനൂപ് ആവശ്യപ്പെട്ടതത്രെ. രണ്ടും നിലവില്‍ ഇടതുപക്ഷത്തിന്‍റെ പക്കലുള്ള സീറ്റുകളാണ്. ഇവിടെ പൊരുതി നേടാം എന്നായിരുന്നു അനൂപിന്‍റെ ഓഫര്‍.
/sathyam/media/media_files/4VjZxsu4oIgIYHrOlSCV.jpg)
പിന്നെ നേതാക്കള്‍ ഒരേ ചര്‍ച്ചയിലായി. ബാക്കി രണ്ട് സീറ്റിലും മല്‍സരിക്കാന്‍ അനൂപ് സ്ഥാനാര്‍ഥികളെ എങ്ങനെ കണ്ടെത്തുമത്രെ.
അനൂപിന്‍റെ അടുത്ത ബന്ധുവായ ഇറിഗേഷന്‍ വകുപ്പ് മുന്‍ സൂപ്രണ്ടിംങ്ങ് എന്‍ജിനീയര്‍ക്ക് മല്‍സരിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിനാകാം കുട്ടനാട് ചോദിച്ചതെന്നാണ് അനുമാനം.
അദ്ദേഹം സര്‍വ്വീസിലിരുന്നപ്പോള്‍ കുട്ടനാട് നിരവധി തവണ സന്ദര്‍ശിച്ചിട്ടുള്ളതാണ്. സീറ്റ് ലഭിക്കുമെന്നുണ്ടെങ്കില്‍ അദ്ദേഹം ഉടന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി (കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതിക്ക് തുല്യം) യിലംഗമാകുമെന്നാണ് സൂചന.
അപ്പോഴും കോതമംഗലത്ത് അനൂപ് ആരെ മല്‍സരിപ്പിക്കുമെന്ന സന്ദേഹം ബാക്കിയാണ്. അത് ചിലപ്പോള്‍ 3 ചോദിച്ച് രണ്ടില്‍ ഒതുങ്ങി ഒന്ന് വിട്ടുകൊടുക്കാന്‍ വേണ്ടി ചോദിച്ചതുമാകാം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം.
/sathyam/media/media_files/pXH6f9BGKfX1OFu99jUW.jpg)
മാണി സി കാപ്പന്‍ പിന്നെ രണ്ടാം സീറ്റ് ചോദിക്കാന്‍ മുതിര്‍ന്നില്ല എന്നാണറിവ്. കാരണം സ്വന്തം പാര്‍ട്ടിക്ക് ഒരു സ്ഥിരം സംസ്ഥാന പ്രസിഡന്‍റിനെ കണ്ടുപിടിച്ചിട്ട് വേണമല്ലോ സീറ്റിന്‍റെ കാര്യത്തെപ്പറ്റി ആലോചിക്കാന്‍.
മാത്രമല്ല, ഡല്‍ഹി മുഖേന വേറെ വഴിക്ക് ചില ആലോചനകളും നടക്കുന്നുണ്ടല്ലോ. അതുകൂടി കഴിഞ്ഞ ശേഷമേ കാപ്പന്‍ ഏതെങ്കിലും ഒരു വള്ളത്തില്‍ കാല് ഉറപ്പിക്കാന്‍ തീരുമാനിക്കൂ.