വിമാനയാത്രയിൽ തരംഗമായി ഡിജിയാത്ര സംവിധാനം. തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങളിലും ഉടൻ ആരംഭിക്കും. യാത്രക്കാർക്ക് മുഖം തിരിച്ചറിയൽ രേഖയാക്കി പരിശോധനകൾ പൂർത്തിയാക്കാം. ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാക്കും. കാത്തിരിപ്പ് സമയം കുറയും. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കും. രാജ്യത്ത് വിമാനയാത്രയുടെ മുഖച്ഛായ മാറുമ്പോൾ

ഡിജിയാത്ര പേപ്പർ രേഖകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാകുന്നു.

New Update
digi yathra
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിമാനയാത്രയിൽ തരംമായി ഡിജിയാത്ര സംവിധാനം. പേപ്പർ രഹിതമായി മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതാണ് ഡിജിയാത്ര സംവിധാനം. വിമാനത്താവളങ്ങളിൽ തടസ്സമില്ലാത്ത പ്രവേശനമാണ് ലക്ഷ്യം.

Advertisment

അദാനിയുടെ ഏഴ് അദാനി വിമാനത്താവളങ്ങൾ വഴി 6.8 ദശലക്ഷത്തിലധികം പേർ ഡിജിയാത്ര സൗകര്യം ഉപയോഗിച്ചു കഴിഞ്ഞു. തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഡിജിയാത്ര തുടങ്ങുന്നു.  


കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഡിജിയാത്ര. തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഡിജിയാത്രയിൽ ഉൾപ്പെടുത്തുന്നതോടെ അദാനിയുടെ 7 വിമാനത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാവും.


മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, ഗുവാഹത്തി തുടങ്ങിയ വിമാനത്താവളങ്ങളിൽ 2023 ഓഗസ്റ്റ് 15 മുതൽ  ഡിജിയാത്ര സർവീസ് ആരംഭിച്ചിരുന്നു.‌

മംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് ഡിജിയാത്ര സേവനം ലഭ്യമാക്കുന്നത് സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള അദാനി എയർപോർട്സിന്റെ സമർപ്പണത്തിന്റെ ഭാഗമാണ്.

digi yathra-2


യാത്രക്കാർ ഡിജിയാത്ര ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ട്. ഞങ്ങളുടെ ചില വിമാനത്താവളങ്ങൾ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നു. കൂടുതൽ യാത്രക്കാർ ഡിജിയാത്രയുടെ സൗകര്യവും വേഗതയും തിരഞ്ഞെടുക്കുന്നു, അതുവഴി അവരുടെ യാത്രാനുഭവം പുനർനിർവചിക്കുന്നു"- എഎഎച്ച്എൽ ഡയറക്ടർ ജീത് അദാനി പറഞ്ഞു. 


അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിച്ചും യാത്രക്കാർക്ക് ലോകോത്തര സേവനങ്ങൾ നൽകുന്നതിലൂടെയും ഇന്ത്യയിലെ വ്യോമയാന മേഖലയുടെ നിലവാരം ഉയർത്താനുള്ള എഎഎച്ച്എല്ലിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഡിജിയാത്ര നടപ്പിലാക്കൽ.

യാത്രക്കാർക്ക് പേപ്പർ രഹിതവും തടസ്സരഹിതവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് ഡിജിയാത്ര സംരംഭത്തിന്റെ ലക്ഷ്യം. വിമാനത്താവളങ്ങളിൽ തടസ്സമില്ലാത്ത പ്രവേശനത്തിനായി മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.

ഡിജിയാത്ര പേപ്പർ രേഖകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാകുന്നു.


ഡിജിയാത്ര വിവിധ ടച്ച്‌പോയിന്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാർക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. സുരക്ഷയും സ്വകാര്യതയും ഡിജി യാത്രയുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.


വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് പേപ്പർ രേഖകൾ ഇല്ലാതെ പ്രവേശനം നൽകുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം നടപ്പിലാക്കുന്ന സംവിധാനമാണിത്. ഇതിലൂടെ വിമാനയാത്രക്കാർക്ക് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പ്രോസസിംഗിലൂടെ വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ കഴിയും.

digi yathra-3

ഫേഷ്യൽ റെക്കഗ്‌നേഷൻ സംവിധാനം മുഖേനയാണ് ഇതിൽ യാത്രക്കാരെ തിരിച്ചറിയുന്നത്. ഡിപ്പാർച്ചർ എൻട്രി പോയിന്റ് ചെക്ക്, സെക്യൂരിറ്റി ചെക്ക്, എയർക്രാഫ്റ്റ് ബോർഡിംഗ് എന്നിവയുൾപ്പെടെയുള്ള പരിശോധനകൾക്ക് യാത്രക്കാരുടെ വിവരങ്ങൾ സ്വയമേവ പ്രോസസ്‌ ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിമാന യാത്രക്കാർ ബോർഡിംഗ് പ്രക്രിയയ്ക്കായി അവരുടെ ഐഡി കാർഡും ബോർഡിംഗ് പാസും കൈവശം വയ്ക്കേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത.


മൊബൈൽ ഫോണിൽ ഇതിനായി യാത്രക്കാർ ആദ്യം 'ഡിജി യാത്ര' ആപ്പ് ഇൻസ്‌റ്റാൾ ചെയ്യേണ്ടതുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഇത് ലഭ്യമാവും. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങളുടെ ഡിജി യാത്ര ഐഡി നമ്പർ ഉപയോഗിക്കാനാകും.


ഡിജി യാത്ര ഐഡി ഉൾപ്പെടെയുള്ള നിങ്ങളുടെ ഡാറ്റ പ്രസ്‌തുത എയർലൈനുകൾ പുറപ്പെടുന്ന വിമാനത്താവളത്തിലേക്ക് കൈമാറും.

ആദ്യ യാത്രയിൽ, ഐഡി സാധൂകരിക്കുന്നതിന് യാത്രക്കാർ വിമാനത്താവളത്തിലെ രജിസ്ട്രേഷൻ കിയോസ്‌കിൽ പോകേണ്ടതുണ്ട്. വിജയകരമായ പരിശോധനയ്ക്ക് ശേഷം, കേന്ദ്ര സിസ്‌റ്റത്തിലെ ഡിജി യാത്ര പ്രൊഫൈലിലേക്ക് ഇവ ചേർക്കും. 

ഡിജി യാത്ര ഐഡിയുള്ള യാത്രക്കാർ ബോർഡിംഗിനായി വിമാനത്താവളത്തിലെ ഇ-ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. ഇതിന് ശേഷം മൊബൈൽ ബോർഡിംഗ് പാസിനായി ബോർഡിംഗ് പാസിലെ ബാർകോഡ് സ്‌കാൻ ചെയ്യുക.

digi yathra-4

തുടർന്ന് ഫേസ് റെക്കഗ്നിഷൻ സിസ്‌റ്റം ഉള്ള ഇ-ഗേറ്റ് ക്യാമറയിൽ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുക. ഇതും വിജയകരമായി പൂർത്തിയാക്കിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ ഇ-ഗേറ്റ് മുഖേന പ്രവേശിക്കാം. 

ടെർമിനലിൽ പ്രവേശിച്ച ശേഷം ചെക്ക്-ഇൻ ഡെസ്‌ക്കിൽ നിങ്ങളുടെ ലഗേജ് ഇടുക. തുടർന്ന് ഡിജിയാത്ര ഗേറ്റിലേക്ക് പോകുക.വീണ്ടും ഇവിടെയുള്ള ഫേസ് റെക്കഗ്നിഷൻ സിസ്‌റ്റം ഉള്ള ക്യാമറയിൽ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കൂടി വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളെ സുരക്ഷാ പരിശോധനക്കായി അകത്തേക്ക് കടത്തി വിടും.


രേഖകൾ പരിശോധിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാനമായ സവിശേഷതകളിൽ ഒന്ന്. ഇത് യാത്ര കൂടുതൽ ആയാസരഹിതമാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും.


യാത്രക്കാർ ബോർഡിങ് പാസ്, തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതേണ്ടതില്ല. ആപ്പ് പി.എൻ.ആർ ഉപയോഗിച്ച് വിമാന യാത്രക്കാരെ ട്രാക്ക് ചെയ്യുമെന്നതിനാൽ ഇത് അവരുടെ സുരക്ഷ വർധിപ്പിക്കും. കൂടാതെ അനധികൃത യാത്രക്കാരെ തിരിച്ചറിയാനും സംവിധാനം സഹായിക്കും.