ഗവർണർ തന്നെ ചാൻസിലർ. സംസ്ഥാന സർക്കാരിന്റെ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും തള്ളി. തിരിച്ചയക്കുന്ന ബില്ലിൽ ഇനി നടപടികൾ അസാധ്യം

ഇതിന്മേൽ ഇനി നടപടികൾ അസാദ്ധ്യമാണ്. രണ്ട് ബില്ലുകളും പാസായാൽ ഈ സ്ഥാപനങ്ങളിൽ സർക്കാരിന്റെ വഴിവിട്ട ഇടപെടലുണ്ടാവുമെന്ന വാദമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടത്. 

New Update
droupadi murmu

തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ ഒഴിവാക്കിക്കൊണ്ട് നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മുൻ ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാനാണ് ബില്ല് രാഷ്ട്രപതിക്ക് അയച്ചു നൽകിയത്.

Advertisment

ഇതിന് പുറമേ 2021ലെ യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും രാഷ്ട്രപതി തള്ളിക്കളഞ്ഞു. ഈ ബില്ലുകൾ ഗവർണർക്ക് തിരിച്ചയയ്ക്കും. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങൾ സഹിതം ഗവർണർ ബില്ലുകൾ സർക്കാരിന് കൈമാറും.

ഇതിന്മേൽ ഇനി നടപടികൾ അസാദ്ധ്യമാണ്. രണ്ട് ബില്ലുകളും പാസായാൽ ഈ സ്ഥാപനങ്ങളിൽ സർക്കാരിന്റെ വഴിവിട്ട ഇടപെടലുണ്ടാവുമെന്ന വാദമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടത്. 


ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ 2022ലാണ് നിയമസഭ പാസാക്കിയത്. സർവകലാശാലകളുടെ സ്വയംഭരണം തകരുമെന്നും സർക്കാരിനെ ആശ്രയിക്കുന്ന ചാൻസലർമാർ വരുന്നതോടെ സർക്കാരിന്റെ അതിരുവിട്ട ഇടപെടലുകൾക്ക് സാഹചര്യം ഒരുങ്ങുമെന്നും അന്നത്തെ ഗവർണർ രാഷ്ട്രപതിയെ അറിയിച്ചിരുന്നു. 


യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരം ഗവർണറിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ബില്ലിലും ഗവർണർ രാഷ്ട്രപതിയോട് എതിർപ്പറിയിച്ചിരുന്നു. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിയിൽ കുറയാത്ത ജുഡീഷ്യൽ ഓഫീസറായിരിക്കണം യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ എന്നാണ് നിലവിലെ ചട്ടം. നിയമഭേദഗതി പ്രകാരം നിയമനം സർക്കാരിന് നടത്താം.

ഹൈക്കോടതി ജഡ്ജിയായിരുന്നവർക്കും ജില്ലാ ജഡ്ജിയിൽ കുറഞ്ഞ റാങ്കുള്ളവർക്കും നിയമനം നൽകാം. ഹൈക്കോടതിയെ ഒഴിവാക്കിയുള്ള ട്രൈബ്യൂണൽ നിയമനം സർവകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള അതിരുവിട്ട ഇടപെടലായി മാറുമെന്നുമുള്ള ഗവർണറുടെ എതിർപ്പ് അംഗീകരിച്ചാണ് രാഷ്ട്രപതി ബിൽ തള്ളിയത്. കേന്ദ്രനിയമത്തിന് വിരുദ്ധമല്ലാത്ത ബില്ലുകൾ രാഷ്ട്രപതിക്കയച്ച നടപടി ശരിയല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Advertisment