എംപുരാനതിരെ ആർഎസ്എസ് രംഗത്ത്. സിനിമ ഹിന്ദുക്കൾക്കും ഇന്ത്യയ്ക്കുമെതിരെന്ന് ഓർഗനൈസറിൽ ലേഖനം. പൃഥിരാജിനും മോഹൻലാലിനുമെതിരെ രൂക്ഷ വിമർശനം

സിനിമ ഹിന്ദുക്കൾക്കും ഇന്ത്യയ്ക്കുമെതിരെന്ന് ലേഖനത്തിൽ പറയുന്നു. ഹിന്ദുകളെ നരഭോജികളും വില്ലൻമാരുമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

New Update
empuran rss
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മോഹൻലാലിന്റെ പുതിയ ചിത്രം എംപുരാനെതിരെ ആർ.എസ്.എസ് രംഗത്ത്. സിനിമയെ രൂക്ഷമായി വിമർശിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Advertisment

സിനിമ ഹിന്ദുക്കൾക്കും ഇന്ത്യയ്ക്കുമെതിരെന്ന് ലേഖനത്തിൽ പറയുന്നു. ഹിന്ദുകളെ നരഭോജികളും വില്ലൻമാരുമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.


ചിത്രത്തിന്റെ ആഖ്യാനം ഹിന്ദുക്കളെ അധിക്ഷേപിക്കുക മാത്രമല്ല, ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നതാണെന്നും ലേഖനം വ്യക്തമാക്കുന്നു. 


ഗോധ്ര കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ലേഖനത്തിലുണ്ട്. ഒരു ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമ എന്ന നിലയിൽ എമ്പുരാൻ ദേശീയ തലത്തിൽ തുറന്നുകാട്ടപ്പെടണം എന്നതിൽ സംശയമില്ല.

empuraan-3

ഹിന്ദുക്കളെ ആക്രമണകാരികളായി ചിത്രീകരിക്കുന്നതും ബിജെപി അനുയായികളെ പൈശാചികവൽക്കരിക്കുകയുമാണ് സിനിമ ചെയ്യുന്നത്.

രാജ്യത്തിന്റെ ദേശീയ ഐക്യത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ തയ്യാറാക്കിയ പ്രചാരണമാണെന്നും ലേഖനം പറയുന്നുണ്ട്. 


പൃഥ്വിരാജ് സുകുമാരൻ വളരെക്കാലമായി തന്റെ രാഷ്ട്രീയ ചായ്വുകൾക്ക് പേരുകേട്ടയാളാണ്. ദേശവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ പേരിൽ ആരോപണമുണ്ട്.


ലക്ഷ്വദ്വീപിലെ ഇസ്ലാംമത ഭരണത്തെ പിന്തുണച്ചയാളാണ് പൃഥിരാജ്. മലയാള സിനിമയിൽ നിഷ്പക്ഷനും ഐക്യദാർഢ്യമുള്ളവനുമായ ഒരു വ്യക്തിയായി പണ്ടേ കണക്കാക്കപ്പെടുന്ന മോഹൻലാൽ, മതപരവും രാഷ്ട്രീയവുമായ പരിധികൾ മറികടക്കാനുള്ള കഴിവിന് ദശലക്ഷക്കണക്കിന് ആളുകളുടെ പ്രശംസ നേടിയിട്ടുണ്ട്.

എന്നിരുന്നാലും, ഭിന്നിപ്പും രാഷ്ട്രീയ പ്രാധാന്യവുമുള്ള ഒരു ആഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അദ്ദേഹത്തിന്റെ വിശ്വസ്തരായ ആരാധകവൃന്ദത്തോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Advertisment