/sathyam/media/media_files/2025/04/17/Mdv9ezh21b96fV2505md.jpg)
തിരുവനന്തപുരം: കേരളത്തിന്റെ കാല്‍ പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബാൾ ലീഗിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉള്‍പ്പെടുന്ന ടീമുകൾ തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. 22 ന് വൈകുന്നേരം 4 ന് പത്മശ്രീ ജേതാവ് ഐ.എം വിജയന് തലസ്ഥാനത്തിൻ്റെ ആദരം അർപ്പിക്കും.
തുടർന്ന് നടക്കുന്ന പ്രദര്‍ശന മത്സരത്തിൽ മിന്നും താരങ്ങൾ ഏറ്റുമുട്ടും.
ഐ എം വിജയൻ ഇലവനിൽ യു.ഷറഫലി, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, ആസിഫ് സഹീർ, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്സ് എബ്രഹാം, സുരേഷ് കുമാർ, സുരേഷ്, മൊയ്‌ദീൻ ഹുസൈൻ, അജയൻ, സുരേഷ് ബാബു, ജയകുമാർ എന്നിവരും ജോപോൾ അഞ്ചേരി നയിക്കുന്ന ടീമിൽ മാത്യു വർഗീസ്, ജിജു ജേക്കബ്, ശിവകുമാർ, വി പി ഷാജി, കണ്ണപ്പൻ, ശ്രീഹർഷൻ ബി.എസ്, ഇഗ്നേഷ്യസ്, എബിൻ റോസ്, എസ്.സുനിൽ, ഉസ്മാൻ, നെൽസൺ, ബോണിഫേസ്, ജോബി ജോസഫ്, ജയകുമാർ വി, വാൾട്ടർ ആൻ്റണി എന്നിവരും കളിക്കളത്തിലിറങ്ങും.
ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരം കാല്‍ പന്തുകളിയുടെ പോരാട്ടവീര്യം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us