ലോകത്തെ മാറ്റി മറിക്കുമ്പോൾ ചുറ്റുമുള്ള സമൂഹത്തെ സഹായിക്കാൻ മറക്കരുത്: മാതാ അമൃതാനന്ദമയി ദേവിയുടെ ഉപദേശം തൻ്റെ ജീവിതത്തെ സ്വാധീനിച്ചത് വിവരിച്ച് സെൽസ്‌ഫോഴ്‌സിന്റെ സ്ഥാപകനും സിഇഒയുമായ മാർക് ബെനിയോഫ്

ഞാൻ അമ്മയോട് എന്റെ കാഴ്ചപ്പാട് പങ്കുവെച്ചു, ഒരു പുതിയ ടെക്‌നോളജി മോഡലും, പുതിയ ബിസിനസ് മോഡലിനെയും കുറിച്ച് അമ്മ എന്നോട്  പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Marc Benioff

തിരുവനന്തപുരം: ഇന്ത്യയുമായുള്ള തന്റെ ആത്മീയബന്ധം മാർക് ബെനിയോഫ് പങ്കുവെച്ചത് സോഷ്യൽ മാധ്യമങ്ങളിലും വാർത്താ ലോകത്തും ശ്രദ്ധ നേടുകയാണ്.

Advertisment

ആഗോള സാങ്കേതിക ലോകത്തെ മുന്നിലേറ്റിയ ലോക പ്രശസ്ത കസ്റ്റമർ റിലേഷൻഷിപ്പ് മാനേജുമെന്റ് പ്ലാറ്റ്‌ഫോമായ സെൽസ്‌ഫോഴ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ മാർക് ബെനിയോഫ് ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് തൻ്റെ ജീവിതത്തിൻ്റെ കാഴ്ചപ്പാട് മാറ്റിയ സംഭവങ്ങളെ കുറിച്ച് മനസ്സു തുറന്നത്.

1996-97 കാലത്ത് അമ്മയെ സന്ദർശിച്ചതിന് ശേഷമുണ്ടായ അനുഭവങ്ങളും മാറ്റങ്ങളുമാണ് ബെനിയോഫ് പങ്കുവെച്ചത്. തൻ്റെ അത്മീയ ഗുരുവായ അമ്മയുമായുള്ള ബന്ധമാണ് സെൽസ്‌ഫോഴ്‌സ് എന്ന ആശയത്തിൻ്റ പിറവിയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ബെനിയോഫ് പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. "ഞാൻ എന്റെ ഗുരുവിനെ കാണാനായി ഇന്ത്യയിലെത്തിയപ്പോൾ, സെൽസ്‌ഫോഴ്‌സ് എന്ന ആശയം അവിടെ തന്നെ എന്റെ മനസ്സിൽ പിറവിയെടുത്തു, ഞാൻ അമ്മയോട് എന്റെ കാഴ്ചപ്പാട് പങ്കുവെച്ചു, ഒരു പുതിയ ടെക്‌നോളജി മോഡലും, പുതിയ ബിസിനസ് മോഡലിനെയും കുറിച്ച് അമ്മ എന്നോട്  പറഞ്ഞു.

ഒപ്പം ഇതു കൂടി പറഞ്ഞു 'ലോകത്തെ മാറ്റിമറിക്കുവാനുള്ള ഈ അന്വേഷണത്തിൽ മോൻ മറ്റുള്ളവർക്കുകൂടി എന്തെങ്കിലും ചെയ്യാൻ മറക്കരുത്.' അമ്മയുടെ ഈ വാക്കുകളാണ് എൻ്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങൾക്കും പിറകിൽ" ബെനിയോഫ് വ്യക്തമാക്കി.

അമ്മ നൽകിയ ഉപദേശത്തിൻ്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് സെൽസ്‌ഫോഴ്‌സിനെ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയായി തീർക്കാൻ തീരുമാനിച്ചതെന്നും ബെനിയോഫ് വ്യക്തമാക്കി.

സെയിൽസ്‌ഫോർസിനു 24,800 കോടി ഡോളറിന്റെ മൂല്യമുണ്ട്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച അമ്മയെന്ന ആത്മീയ ഗുരുവിന്റെ ഉപദേശമാണ് ഒരു സ്വപ്നം പോലെയുള്ള വലിയ മാറ്റത്തിന് പിന്നില സത്യം എന്നും ബെനിയോഫ് പറഞ്ഞു.

സാമ്പത്തികവും സാങ്കേതികവുമായ മുന്നേറ്റത്തിനൊപ്പം പതിവു വ്യവസായ മാർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സെൽസ്‌ഫോഴ്‌സിനെ മുന്നോട്ട് നയിക്കുന്നതാണ് ബെനിയോഫിന്റെ കാഴ്ചപ്പാട്.

ഇത് അനുസരിച്ച് കമ്പനിയുടെയുടെയും തന്റെയും വരുമാനത്തിന്റെ ഒരു ശതമാനവും ജീവനക്കാരുടെ സമയത്തിന്റെ ഒരു ശതമാനവും സാമൂഹിക സേവനത്തിനായിട്ടാണ് ബെനിയോഫ് മാറ്റിവെക്കുന്നത്.

കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിവിധ സാമൂഹിക പദ്ധതികളും സെൽസ്‌ഫോഴ്‌സ് നടപ്പാക്കിവരുന്നു.

Advertisment