തിരുവനന്തപുരം: കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
2025 മെയ് 2, 3, 4, 5 തീയതികളില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ നടക്കുന്ന ക്യാമ്പില്‍ 8, 9, 10 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.
ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു ഹ്രസ്വചിത്രം കണ്ട് അതിന്റെ വിശദമായ ആസ്വാദനക്കുറിപ്പ് എഴുതി അയയ്ക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ക്യാമ്പില്‍ പ്രവേശിപ്പിക്കുക.
/sathyam/media/media_files/2025/04/19/pbfQIf3NhPNKGlKKDjEE.jpg)
ചലച്ചിത്ര അക്കാദമിയുടെ ഇന്‍സ്റ്റഗ്രാം പേജിലുള്ള ഈ ഹ്രസ്വചിത്രം കണ്ട് അതിന്റെ വിശകലനം എഴുതി പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയയ്ക്കണം. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ള 70 കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കും. വീഡിയോ ലിങ്ക്: https://www.instagram.com/reel/DIoQ-3-yI4d/
പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ആസ്വാദനക്കുറിപ്പിനോടൊപ്പമുള്ള അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.
അപേക്ഷകള്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 27നകം ലഭിച്ചിരിക്കണം.