പ്രതിസന്ധി ഘട്ടങ്ങളിൽ പോലീസിലെ ക്രൈസിസ് മാനേജർ. ഏതൊരു സര്‍ക്കാരിനും വിശ്വസ്തൻ. അടുത്ത പോലീസ് മേധാവിയാവാനും സാദ്ധ്യതയേറെ. അഴിമതിക്കാരെ പൂട്ടിയ വിജിലൻസ് മേധാവി. സൈബർ ഡോം അടക്കം സൈബർ പോരാട്ടങ്ങളുടെ ശിൽപ്പി. ഡ്രോൺവേട്ടയ്ക്ക് സംവിധാനമുണ്ടാക്കിയ സാങ്കേതിക വിദഗ്ദ്ധൻ. മനോജ് എബ്രഹാമിന് ഇനി ഡിജിപി റാങ്കിന്റെ തിളക്കം

സൈബർ കുറ്റകൃത്യങ്ങൾ തിരുത്തുക സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പോലിസിന്റെ പേരിൽ പല അവാർഡുകളും നേടി.

New Update
dgp manoj abraham
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളാ പോലീസിൽ ഡി.ജി.പി റാങ്കിലേക്ക് മനോജ് എബ്രഹാം എത്തി. അദ്ദേഹത്തിന് ഡി.ജി.പി റാങ്കോടെ ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. കെ. പദ്മകുമാർ വിരമിക്കുന്ന ഒഴിവിലാണിത്.

Advertisment

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയിൽ നിന്ന് മനോജിനെ മാറ്റിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ഡിജിപി റാങ്കുള്ള രണ്ടു പേർ ഉണ്ടാവാറില്ല എന്നതിനാലാണ് മനോജിനെ മാറ്റിയത്. അടുത്ത പോലീസ് മേധാവിയാവാനുള്ളവരുടെ ചുരുക്കപ്പട്ടികയിലും മനോജ് ഉണ്ട്. 2031 ജൂൺ വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.


കേരളാ പോലീസിൽ ഏറ്റവും പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരിൽ പ്രമുഖനാണ് മനോജ് എബ്രഹാം. വിജിലൻസ് മേധാവി, ഇന്റലിജൻസ് മേധാവി, റേഞ്ചുകളിലെ ഐ.ജി, സൈബർ ഡോം നോഡൽ ഓഫീസർ, ട്രാഫിക് സുരക്ഷാ ഓഫീസർ, സ്പോ‌ർട്സ് ഓഫീസർ അടക്കം സുപ്രധാന പദവികൾ വഹിച്ചു.


കേരളാ പോലീസ് ഡ്രോൺ വേട്ടയ്ക്ക് ആന്റി ഡ്രോൺ സംവിധാനമുണ്ടാക്കിയത് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ്. 1994 ബാച്ച് ഐ പി എസ് ഓഫീസറാണ് മനോജ്. 

manoj abraham

1994 ൽ കേരള കേഡർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്നു. പിന്നീട് 1998 -ൽ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പോലീസ് മേധാവിയായി അദ്ദേഹം സ്ഥാനമേറ്റു.


പിന്നീട് നാല് വർഷം കണ്ണൂർ എസ്പി തുടർന്ന് കേരള പോലീസ് ഹെഡ്ക്വാട്ടേഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായി. തിരുവനന്തപുരം ,കൊച്ചി എന്നിവിടങ്ങളിൽ 2007 മുതൽ ഏഴ് വർഷത്തോളം പോലീസ് കമ്മീഷണറായി പ്രവർത്തിച്ചു. 2014ൽ ഐ ജി. 2019 മുതൽ എഡിജിപി.  കേരള പോലീസ് സൈബർ ഡോമിൽ നോഡൽ ഓഫീസർ സ്ഥാനം വഹിച്ചു.


സാമൂഹിക നയപരിപാടികൾക്കും ട്രാഫിക് പരിഷ്കാരങ്ങൾക്കും നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.  2009-ൽ റോട്ടറി ഇന്റർനാഷണലിൽ നിന്നും വൊക്കേഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു .2010-ൽവൈസ് മെൻ ഇന്റർനാഷണലിൽ നിന്നും അദ്ദേഹത്തിന് അവാർഡ് ലഭിച്ചു.

2011 ൽ കൊച്ചിയുടെ പീപ്പിൾസ് ഫോറത്തിൽ അദ്ദേഹത്തെ ക്രിയാത്മകമായ കുറ്റകൃത്യ നിയന്ത്രണത്തിനും നിയമനിർമ്മാണനിയമത്തിന്റെ വിജയകരമായ മാനേജ്മെന്റിനുമായി പതിറ്റാണ്ടിലെ വ്യക്തിയായി തിരഞ്ഞെടുത്തു.  രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.

റോഡ് ഗതാഗതം മെച്ചപ്പെടുത്തിയ റോഡ് സുരക്ഷയ്ക്കായി ഏറ്റവും മികച്ച സംരംഭമായി ഗവേണിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തിരുത്തുക സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പോലിസിന്റെ പേരിൽ പല അവാർഡുകളും നേടി.


2007 ൽ സൈബർസ് പോസസിന്റെ പോളിസി ഓഫ് സൊസൈറ്റിയിൽ നിന്നും "കേരള പ്രസിഡന്റിനെതിരെ ഒരു സാംസ്കാരിക ഇ-മെയിൽ ഭീഷണി കണ്ടുപിടിച്ചതിന്" വേണ്ടി കേരള പോലീസിനു വേണ്ടി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ അവാർഡ് നേടി.  


2013-ൽ, ഐഎസ്സി (ഐസിസി) യുടെ ഏഴാം വാർഷിക ഏഷ്യാ-പസഫിക് ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ്പ് നേട്ടങ്ങളുടെ പരിപാടിയുടെ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി പ്രൊഫഷണൽ വിഭാഗത്തിൽ അദ്ദേഹത്തെ ബഹുമാനിച്ചു.

manoj abraham-2

ഇന്ത്യാ സെക്യൂരിറ്റി കൗൺസിൽ ഓഫ് എക്സലൻസ് അവാർഡുകളുടെ വിഭാഗമായ 'ലോ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ശേഷി മെച്ചപ്പെടുത്തുന്നതിൽ' 2015 ൽ കേരള സംസ്ഥാന പോലീസ് അന്തിമ പട്ടികയിൽ ഇടം നേടി.

2016 ൽ കേരള പോലീസിന്റെ സൈബർഡോം പ്രോജക്ട് "സൈബർ സുരക്ഷയിൽ സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗം" സെക്യൂരിറ്റി ആന്റ് പോലീസിനു വേണ്ടിയുള്ള എസ്.വി.ഐ ഇന്നൊവേഷൻ ആൻഡ് എക്സലൻസ് അവാർഡ് നേടി.


വിജിലൻസ് മേധാവിയായിരിക്കെ, അഴിമതിക്കാരെ പൂട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുവർഷം വിജിലൻസ് മേധാവിയായിരുന്ന അദ്ദേഹം, വകുപ്പുകളിൽ ആഭ്യന്തര വിജിലൻസ് സെല്ലുകൾ രൂപീകരിച്ചും അഴിമതി തടയാൻ ശക്തമായി ഇടപെടാനുള്ള പരിശീലനം എല്ലാവകുപ്പുകളിലെയും വിജിലൻസ് ഓഫീസർമാർക്ക് നൽകിയും താഴേത്തട്ടിലേ അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചു.


എല്ലാവകുപ്പുകളിലും വിജിലൻസ് നിരീക്ഷണം ശക്തമാക്കി. അഴിമതി വിവരം ജനങ്ങളെ അറിയിക്കാൻ കൂടുതൽ സംവിധാനമൊരുക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്ഥിരമായി നിരീക്ഷണത്തിലാക്കി. പരാതിക്കാരെ ഉപയോഗിച്ച് കൈക്കൂലിക്കാരെ കുടുക്കുന്ന ട്രാപ് ഓപ്പറേഷനുകൾ കൂട്ടി.

അഴിമതിക്കേസുകളിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കമുള്ള പൊതുസേവകർക്ക് കുറ്റപത്രം നൽകാനും ഉത്തരവിട്ടു. കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും നേരിട്ട് തെളിവില്ലെങ്കിലും പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.


പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെങ്കിലും അഴിമതിക്കാർക്കെതിരേ ഗൂഢാലോചനയ്ക്ക് ഐ.പി.സി-120 (ബി), പ്രേരണയ്ക്ക് ഐ.പി.സി-109 വകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകാമെന്നായിരുന്നു മനോജിന്റെ ഉത്തരവ്. ഉദ്യോഗസ്ഥരടക്കം പൊതുസേവകർ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്ക് കേസെടുക്കാൻ സി.ആർ.പി.സി-197പ്രകാരമുള്ള സർക്കാരിന്റെ അനുമതി ആവശ്യമില്ല.


പുതിയ പോലീസ് മേധാവിയാവാനുള്ള പട്ടികയിൽ  നാലാം സ്ഥാനമാണ് മനോജ് എബ്രഹാമിന്. അതുകൊണ്ട് തന്നെ സ്വാഭാവിക നടപടികള്‍ മാത്രമുണ്ടായാല്‍ അന്തിമപട്ടികയില്‍ ഇടംപിടിക്കില്ല. പക്ഷെ അദേഹത്തെ ഭാഗ്യം തുണയ്ക്കുമോയെന്ന് അറിയാന്‍ രണ്ട് സാധ്യതകളാണുള്ളത്.

ഒന്ന്–നിലവിലെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ കേന്ദ്ര ഐ.ബി അഡീഷണല്‍ ഡയറക്ടര്‍ റവാഡാ ചന്ദ്രശേഖറിനെ കേന്ദ്രം ഐ.ബി ഡയറക്ടറാക്കാന്‍ പരിഗണിക്കുന്നുണ്ട്. ജൂണിലാണ് ഒഴിവ് വരുന്നത്. അങ്ങിനെ വന്നാല്‍ അദേഹം ഡി.ജി.പി പട്ടികയില്‍ നിന്നൊഴിവാകും. അപ്പോള്‍ നാലാം സ്ഥാനത്തുള്ള മനോജ് എബ്രഹാം മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കും.

രണ്ട്–നിധിന്‍ അഗര്‍വാളിനെ ബി.എസ്.എഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്രം ശിക്ഷാനടപടി പോലെ തിരിച്ചയച്ചതാണ്. യു.പി.എസ്.സിയുടെ പരിശോധനയില്‍ ഇത് തിരിച്ചടിയായാല്‍ അദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കാം. 


അങ്ങിനെ വന്നാലും മനോജ് എബ്രഹാം മൂന്നംഗ അന്തിമപട്ടികയില്‍ ഇടംപിടിക്കും. അന്തിമ പട്ടികയില്‍ ഇടംപിടിച്ചാല്‍ പിന്നീട് മനോജ് എബ്രഹാമിന് വഴിതെളിയും. കാരണം ഏതൊരു സര്‍ക്കാരിനും വിശ്വസ്തനാണ് പൊലീസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന മനോജ് എബ്രഹാം.


വിവാദങ്ങള്‍ക്കൊടുവില്‍ എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ മുഖ്യമന്ത്രി പകരം കണ്ടെത്തിയതും മനോജ് എബ്രഹാമിനെയാണ്. അതിനാല്‍ അന്തിമപട്ടികയിലെത്തിയാല്‍ അദേഹത്തിന് പോലീസ് മേധാവി കസേരയിലേക്ക് സാദ്ധ്യതയേറും.

Advertisment