ഉന്നത വിദ്യാഭ്യാസത്തിൽ കേരളം നമ്പർ വൺ ആണെന്ന സർക്കാരിൻ്റെ അവകാശ വാദം വെറുതെ. 2025ലെ കേന്ദ്ര നീതി ആയോഗ് റിപ്പോർട്ടിലെ കണക്കുകൾ പുറത്ത്. കേരളം തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥനങ്ങളെക്കാൾ പിന്നിൽ. ഇന്ത്യയിലെ ഏറ്റവും മികച്ച നൂറ് സർവ്വകലാശാലകളിൽ കേരളത്തിൽ വെറും നാല് ശതമാനം മാത്രം. സർക്കാരിൻ്റെ വാദം പൊളിച്ച് കേന്ദ്രം

സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന 18നും 23നുമിടയിൽ പ്രായമുള്ള കുട്ടികൾ ദേശീയതലത്തിൽ 28.4 ശതമാനം ആയിരിക്കുമ്പോൾ തമിഴ്നാട് 47 ശതമാനവും ഹിമാചൽപ്രദേശ് 43 ശതമാനവും, കേരളം 41.3 ശതമാനവും തെലുങ്കാന 40 ശതമാനവും ആണ്. 

New Update
r bindu niti ayog
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്പർ വൺ ആണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമാണെന്ന് 2025 ൽ പ്രസിദ്ധപ്പെടുത്തിയ കേന്ദ്ര നീതിആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Advertisment

ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടണമെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനതല സർവ്വകലാശാലകളുടെയും നിലവാരം ഉയരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐഐടി /ഐസർ സമാന സ്ഥാപനങ്ങൾ മാത്രം ഉയർന്ന നിലവാരം പുലർത്തുന്നത് കൊണ്ട് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഉന്നതിയിൽ എത്തില്ലെന്ന തിരിച്ചറിവാണ് കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് നടത്തിയ പഠനം വെളിവാക്കുന്നത്. 

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച നീതി ആയോഗിന്റെ റിപ്പോർട്ടിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവിലെ അവസ്ഥ, സംസ്ഥാന സർവകലാശാലകളെ കുറിച്ചുള്ള അവലോകനം, സംസ്ഥാനങ്ങളുടെയും സംസ്ഥാന സർവകലാശാലകളുടെയും പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠന ഗവേഷണ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.


സർവ്വകലാശാല സാന്ദ്രതയിൽ കേരളം ദേശീയ ശരാശരിയായ 0.8 ൽ ആണ്. മാത്രമല്ല തെന്നിന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട് (0.9), കർണാടക (1.1) ആന്ധ്രപ്രദേശ് (0.9) എന്നിവയുടെ പിന്നിലാണ്. കോളേജ്  സാന്ദ്രതയുടെ കാര്യത്തിലും കേരളം മറ്റു തെന്നിന്ത്യൻ സംസ്ഥാനത്തെക്കാൾ പിന്നിലാണ്. കേരളം 46 ശതമാനം, കർണാടക 66 ശതമാനം, ആന്ധ്രപ്രദേശ് 49 ശതമാനം, തെലുങ്കാന 52 ശതമാനം എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.


സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന 18നും 23നുമിടയിൽ പ്രായമുള്ള കുട്ടികൾ ദേശീയതലത്തിൽ 28.4 ശതമാനം ആയിരിക്കുമ്പോൾ തമിഴ്നാട് 47 ശതമാനവും ഹിമാചൽപ്രദേശ് 43 ശതമാനവും, കേരളം 41.3 ശതമാനവും തെലുങ്കാന 40 ശതമാനവും ആണ്. 

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംങ്ങ് ഫ്രെയിംവർക്ക്‌ കണക്ക് പ്രകാരം  ഇന്ത്യയിലെ ഏറ്റവും മികച്ച നൂറ് സർവ്വകലാശാലകളിൽ കേരളത്തിൽ വെറും നാല് ശതമാനം മാത്രമാണ് മികവുള്ളത്. ഇവിടുള്ള പതിനാല് സർവ്വ കലാശാലകളിൽ മൂന്ന് സർവകലാശാലകളാണ് ഉയർന്ന അക്രെഡിറ്റേഷന് അർഹത നേടിയത്.


തമിഴ്നാട്ടിൽ 22 ശതമാനം സ്ഥാപനങ്ങളും, കർണാടകയിൽ 11 ശതമാനവും, യുപിയിൽ 9 ശതമാനവും, മഹാരാഷ്ട്രയിൽ 10 ശതമാനവും പഞ്ചാബിൽ 7 ശതമാനവും ആന്ധ്രയിൽ 5 ശതമാനവും സർവ്വകലാശാലകൾ ആദ്യ നൂറു സർവ്വകലാശാലകളിൽ ഇടംനേടി. പഠനം,ഗവേഷണ നിലവാരം എന്നിവയിൽ കേരളം ദേശീയതലത്തിൽ വളരെ പിന്നിലാണെന്നതാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.


വിദ്യാർഥി അധ്യാപക അനുപാത കണക്കിൽ രാജ്യത്ത് ഒന്നാം സ്ഥാനമെന്ന് അവകാശപെടുന്ന  കേരളത്തിന്റെത് 15 ആ യിരിക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ് നാടിന്റേത് 14 ആണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം അക്രഡിറ്റേഷനുള്ള അഫിലിയേറ്റഡ് യൂണിവേഴ്സിറ്റി കളുടെ ദേശീയശരാശരി 39 ശതമാനം ഉള്ളപ്പോൾ കേരളം 35 ശതമാനവും തമിഴ്നാട് 76 ശതമാനവും, കർണാടക 47 ശതമാനവും, മഹാരാഷ്ട്ര 49 ശതമാനവും, യൂപി 46 ശതമാനവും ആന്ധ്രാപ്രദേശ് 36 ശതമാനവുമാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടിക്കടിയുള്ള പ്രസ്താവന പൊള്ളയാണെന്നതിന് വ്യക്തമായ തെളിവാണ് കേന്ദ്ര നീതി ആയോഗ് പഠന റിപ്പോർട്ടെന്നും,  മന്ത്രിക്ക് സർവ്വകലാശാല ഭരണത്തിൽ നേരിട്ട് ഇടപെടാൻ അധികാരങ്ങൾ നൽകുന്ന പുതിയ നിയമ ഭേദഗതികൂടി നിലവിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ തകരുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Advertisment