'1940 ഇന്ത്യ ബൈ ആസാദ് ': ആസാദ് കോർപ്പറേറ്റ് ഹൗസ് രാജ്യത്തെ ആദ്യ സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ് എത്നിക് റെസ്റ്റോറന്റ് ശൃംഖല അവതരിപ്പിച്ചു

New Update
slow food fast service

തിരുവനന്തപുരം: ഫുഡ് ബിസിനസ് രംഗത്ത് 85 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യയിലെ പ്രമുഖ ഫുഡ്  കമ്പനിയായ ആസാദ് കോർപ്പറേറ്റ് ഹൗസ്, '1940 ഇന്ത്യ ബൈ ആസാദ്' (1940 India by Azad) എന്ന ബ്രാൻഡിന്റെ കീഴിൽ സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ് എത്‌നിക് റെസ്റ്റോറന്റ് ശൃംഖല അവതരിപ്പിച്ചു.

Advertisment

ഈ ബ്രാൻഡിനു കീഴിലുള്ള ആദ്യത്തെ റെസ്റ്റോറന്റ് തിരുവനന്തപുരത്തെ വഴുതക്കാട് വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. റെസ്റ്റോറന്റിന്റെ ഉദ്ഘാടനം കമ്പനിയുടെ ചെയർമാൻ അബ്ദുൾ നാസർ ആസാദ് നിർവഹിക്കും.

ആസാദ് കോർപ്പറേറ്റ് ചെയർമാൻ അബ്ദുൾ നാസർ ആസാദ്, മാനേജിംഗ് ഡയറക്ടർ നസീറ നാസർ എന്നിവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് കമ്പനിയുടെ വ്യത്യസ്ത ബിസിനസ്സ് മേഖലകളുടെ മാനേജിങ്ങ് ഡയറക്ടർമാരായ മാഹിൻ ആസാദ്, വാസിം ആസാദ്, ഒസ്മാൻ ആസാദ് എന്നിവരാണ്  പുതിയ ബ്രാൻഡ് വികസിപ്പിച്ചെടുത്തത്.

ഇന്ത്യയിലെ ഭക്ഷ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 1940 എന്ന പുതിയ ബ്രാന്‍ഡ് തയ്യാറായി കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ 'സ്ലോ ഫുഡ് ഫാസ്റ്റ് സര്‍വീസ് എത്‌നിക് റെസ്റ്റോറന്റ്' ഭക്ഷണ പ്രേമികളുടെ മനസ്സ് കീഴടക്കും.

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനു ബദലായിട്ടാണ് 1986ൽ ഇറ്റലിയിൽ സ്ലോ ഫുഡ് എന്ന ഭക്ഷണ വിപ്ലവം ആരംഭിച്ചത്. സ്ലോ ഫുഡ് എന്നാൽ പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്ന ഒരു ഭക്ഷണ സംസ്‌കാരമാണ്.

'1940 ഇന്ത്യ ബൈ ആസാദ്' എന്ന ബ്രാൻഡിന്റെ ഉദ്ദേശ്യം ആരോഗ്യകരമായ ഭക്ഷണത്തെയും ഇന്ത്യൻ രുചികളെയും ഇന്ത്യയിലേയും ലോകമെമ്പാടുമുള്ള ആളുകൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്.

എത്‌നിക് സ്ലോ ഫുഡ് രംഗത്ത് ഒരു പ്രത്യേക ബ്രാൻഡും സൃഷ്ടിക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എങ്കിലും, ആസാദ് കോർപ്പറേറ്റിന് അത്തരം വെല്ലുവിളികൾ എളുപ്പം മറികടക്കാനായി. കാരണം ആസാദിന്റെ മറ്റുള്ള നാല് റെസ്റ്റോറന്റ് ബ്രാൻഡുകളും പ്രദേശിക രുചികൾ, പ്രദേശിക ആളുകൾ പ്രാദേശിക വിതരണ ശൃംഖലകൾ എന്നിവ ഉപയോഗിച്ച്, ന്യായമായ വിലയിൽ ജനങ്ങളിലേക്ക് എത്തിച്ചു വരുന്നുണ്ട്.

പുതിയ ബ്രാൻഡ് ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും സജീവമായ ഒരു പതിറ്റാണ്ടായ 1940-ലെ സ്വാതന്ത്ര്യ സമരകാലത്തെയും ലാളിത്യമുളള ഇന്ത്യൻ മനോഭാവത്തെയും ആഘോഷിക്കുന്നു. ‘ഗ്രേറ്റ് ഇന്ത്യൻ ദേശി ടേസ്റ്റ്സ്’ എന്ന ബ്രാൻഡ് ലൈൻ ഈ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെയും മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.

പുതിയ ബ്രാൻഡിന്റെ ലക്ഷ്യം ഇന്ത്യയിലെ യുവതലമുറയെ പരമ്പരാഗത ഇന്ത്യൻ രുചികളോട് പരിചയപ്പെടുത്തുക കൂടാതെ അവരുടെ ആരോഗ്യകരമായ ആഹാരക്രമത്തിൽ അത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക കൂടിയാണ്.

യുവാക്കളെ ആകർഷിക്കാൻ, അവർക്ക് ഇഷ്ടമുള്ള പലതരം ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1940 ഇന്ത്യ മെനു ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും  ഉള്ളടക്കമാക്കും.

"ആസാദ് ബിസിനസ്സ് മൂന്നാം, നാലാം തലമുറയിലേക്കു കടക്കുന്ന സമയത്ത്, ഇന്ത്യയുടെ പരമ്പരാഗത രുചികൾ പുതുതലമുറയുടെ ഭക്ഷണശീലങ്ങളിലുണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഉയർന്ന പുതിയ ഇന്ത്യയുടെ പുരോഗതിയിൽ പങ്കാളികളാകാനും, ഇന്ത്യൻ ഭക്ഷണസംസ്കാരം ആഗോളതലത്തിൽ പ്രസിദ്ധമാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.

1940 ഇന്ത്യ ബ്രാൻഡിനെ  ശ്രദ്ധേയമായ ഇന്ത്യൻ റസ്റ്റോറന്റ് ശൃംഖലയാക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും  ഞങ്ങൾ നടത്തും,” ആസാദ് കോർപ്പറേറ്റ് ചെയർമാൻ അബ്ദുൾ നാസർ ആസാദ്  പറഞ്ഞു. 

85 വർഷങ്ങൾക്ക് മുൻപ് 1940-ൽ ആണ് ആസാദ് ഗ്രൂപ്പ് നിലവിൽ വന്നത്. അതുകൊണ്ട് തന്നെ 1940 എന്ന വർഷം ആസാദ് കമ്പനിയെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ടതാണ്. അതുകൊണ്ടാണ് 1940 കമ്പനിയുടെ പുതിയ ബ്രാൻഡിന്റെ ഭാഗമായതും. 1940 മെനു, 'ഐ ആം യംഗ്', 'ഐ ആം ഇന്ത്യ', 'ഐ ലവ് ഏഷ്യ' എന്നിങ്ങനെയുള്ള വിഭാഗങ്ങളിലൂടെ ഉപഭോക്താക്കളുടെ വ്യത്യസ്ത ഇഷ്ടങ്ങൾ ആശ്രയിച്ചുള്ള ഒരു പുതുമയുള്ള ക്ലാസിഫിക്കേഷൻ രീതിയാണ് പിന്തുടരുന്നത്.

ആസാദ് കോർപ്പറേറ്റിന്റെ പുനഃസംഘടനയും പുതിയ 1940 റസ്റ്റോറന്റ് വിഭാഗത്തിനായുള്ള പദ്ധതികളും ദി ബ്രേക്ക്‌ത്രൂ ഗ്രൂപ്പിന്റെ മത്തായി സ്ട്രാറ്റജി കൺസൾട്ടിംഗാണ് രൂപപ്പെടുത്തിയത്.

"ഇന്ത്യൻ ബിസിനസ്സ് ഹൗസുകൾ പുതിയ വ്യവസായ വിഭാഗങ്ങൾ സൃഷ്ടിച്ച് അവ  വികസിപ്പിച്ചെടുക്കുകയാണ് ആഗോള ബിസിനസ്സ് രംഗത്ത് സ്വാധീനം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന മാർഗം.

രണ്ടു വർഷങ്ങൾക്കു മുമ്പാണ് സ്ലോ ഫുഡ് ഫാസ്റ്റ് സർവീസ് എത്‌നിക് റസ്റ്റോറന്റ് രൂപകൽപ്പന ചെയ്തത്. അതിനെ നൂതനവുമായ ഉൽപ്പന്നമായി വികസിപ്പിക്കാൻ രണ്ട് വർഷം എടുത്തു.

ആസാദ് കോർപ്പറേറ്റ് ലോകമെമ്പാടും പരമ്പരാഗത രുചികൾ സംരക്ഷിക്കുന്നതിനുള്ള വലിയ സേവനമാണ് ഈ സംരഭത്തിലൂടെ നടത്തുന്നത്," മത്തായി സ്ട്രാറ്റജി കൺസൾട്ടിംഗിന്റെ സ്ഥാപകൻ മനോജ് മത്തായി പറഞ്ഞു.

ഇന്ത്യയിലെ പരമ്പരാഗത വിഭവങ്ങളുടെ പാചകരീതികൾ കണ്ടുപിടിക്കലും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും വൺസ് അപ്പോൺ എ ടൈം എന്ന ആസാദ് ബ്രാൻഡ് നിർവഹിച്ചു.

ആർക്കിടെക്ചറൽ ഡിസൈനിന്റെ രൂപകൽപ്പനയും നിർമ്മാണവും ലീൻ മാസ്ക്കൻ (Lleenmaskan) എന്ന സ്ഥാപനം നടപ്പാക്കി. ആസാദ് കോർപ്പറേറ്റിനും 1940-നും  വേണ്ടിയുള്ള അടിസ്ഥാന ബ്രാൻഡ് വികസന പ്രവർത്തനങ്ങൾ ബിബ്ലിയോബുദ്ധയാണ് (BiblioBuddha) നിർവഹിച്ചത്.

ബ്രേക്ക്‌ത്രൂ ബ്രാൻഡ് ആൻഡ് ബിസിനസ് കൺസൾട്ടിംഗ് (Breakthrough Brand & Business Consulting) 1940-ന്റെ പദ്ധതികൾ  നടപ്പാക്കുകയും ഡിസൈനുകൾ തയ്യാറാക്കുകയും ചെയ്തു. ബ്രാൻഡിനെ കുറിച്ചുള്ള വിവരണങ്ങൾ സ്റ്റോറിലൈൻസ് (Storilines) സജ്ജമാക്കി. സ്റ്റോറി സ്പേസും (StoriSpace) ബ്രാൻഡ് വികസനത്തിന്റെ ഭാഗമായി.

Advertisment