തിരുവനന്തപുരം: കമ്യൂണിറ്റി പൊലീസ് എഎസ്ഐയും സ്തുത്യർഹമായ ജനകീയ സേവനങ്ങളിലൂടെ ശ്രദ്ധേയയാകുകയും ചെയ്ത സുൽഫത്ത് നിര്യാതയായി.
തിരുവനന്തപുരം ഭരതന്നൂർ മാറണാട് സ്വദേശിനിയാണ്. ആർസിസിയിൽ ചികിൽസയിലായിരുന്നു. സർക്കാരിന്‍റെ ഹജ്ജ് വോളണ്ടിയറായും പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, ബാഡ്ജ് എന്നിവ സുൽഫത്തിന് ലഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍സ് പൊലീസിസ് ട്രയിനിങ് നൽകുകയും വിവിധ പരിശീലന ക്ലാസ് നയിക്കുകയും ചെയ്തിട്ടുണ്ട്.
പെരിങ്ങമ്മല ഇക്ബാൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ, എസ്എഫ്ഐ പ്രവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.